'അപ്പീലിൽ അനുകൂല തീരുമാനമെടുക്കാൻ' കൈക്കൂലി വാങ്ങിയത് 70 ലക്ഷം, ഇൻകം ടാക്സ് കമ്മീഷണർ അറസ്റ്റിൽ

'അപ്പീലിൽ അനുകൂല തീരുമാനമെടുക്കാൻ' കൈക്കൂലി വാങ്ങിയത് 70 ലക്ഷം,  ഇൻകം ടാക്സ് കമ്മീഷണർ അറസ്റ്റിൽ
May 11, 2025 08:01 AM | By Susmitha Surendran

ന്യൂഡൽഹി: (truevisionnews.com)  ആദായ നികുതി അപ്പീലിൽ അനുകൂല തീരുമാനമെടുക്കാൻ കമ്പനിയിൽ നിന്ന് 70 ലക്ഷം രൂപ കൈക്കൂലി വാങ്ങുന്നതിനിടെ ആദായ നിരുതി കമ്മീഷണറെ സിബിഐ അറസ്റ്റ് ചെയ്തു. ഹൈദരാബാദിലെ ഇൻകം ടാക്സ് എക്സെംഷൻ വിഭാഗം കമ്മീഷണർ ജീവൻ ലാൽ ആണ് പിടിയിലായത്. വ്യവസായ സ്ഥാപനമായ ഷാപൂർജി പല്ലോൻജി ഗ്രൂപ്പിൽ നിന്നാണ് ഇയാൾ കൈക്കൂലി വാങ്ങിയത്. 2004 ബാച്ചിലെ ഇന്ത്യൻ റവന്യൂ സർവീസ് ഉദ്യോഗസ്ഥനാണ് ജീവൻ ലാൽ.

ഇൻകം ടാക്സ് കമ്മീഷണർക്ക് പുറമെ ഷാപൂർജി പല്ലോൻജി ഗ്രൂപ്പിലെ ടാക്സേഷൻ ഡെപ്യൂട്ടി ജനറൽ മാനേജർ ഉൾപ്പെടെയുള്ള മറ്റ് നാല് പേരും അറസ്റ്റിലായിട്ടുണ്ട്. സംഭവത്തെക്കുറിച്ച് കമ്പനി ഇതുവരെ പ്രതികരിച്ചിട്ടില്ല. ഹൈദരാബാദിലെ പ്രിൻസിപ്പൽ ചീഫ് ഇൻകം ടാക്സ് കമ്മീഷണർക്ക് കീഴിൽ രണ്ട് ഇൻകം ടാക്സ് അപ്പീൽ യൂണിറ്റുകളുടെ കമ്മീഷണറുടെ അധിക ചുമതലയും ജീവൻ ലാൽ വഹിച്ചിരുന്നു. ഇയാൾ ഉൾപ്പെടെ 14 പേരെ പ്രതി ചേർത്താണ് സിബിഐ എഫ്ഐആർ രജിസ്റ്റർ ചെയ്തിരിക്കുന്നത്.

ഇടനിലക്കാരുടെ സഹായത്തോടെ നിയമവിരുദ്ധമായ പ്രവൃത്തികളിലും അഴിമതി ഇടപാടുകളിലും ഇവർ ഭാഗമായെന്ന് സിബിഐയുടെ പ്രഥമ വിവര റിപ്പോർട്ടിൽ പറയുന്നു. കമ്മീഷണറുടെ പരിഗണനയിൽ വരാനിരിക്കുന്ന ആദായ നികുതി അപ്പീൽ കേസുകളിൽ നിയമവിരുദ്ധമായി അനുകൂല തീരുമാനമെടുക്കാൻ വേണ്ടിയായിരുന്നു 70 ലക്ഷം രൂപയുടെ കൈക്കൂലി. പണം സ്വീകരിക്കുന്നതിനിടെ സിബിഐ ഒരുക്കിയ കെണിയിൽ കുടുങ്ങുകയും പിന്നാലെ അറസ്റ്റിലാവുകയുമായിരുന്നു.

മുംബൈ, ഹൈദരാബാദ്, ഖമ്മം, വിശാഖപട്ടണം, ന്യു ഡൽഹി എന്നിവിടങ്ങളിലെ 18 സ്ഥലങ്ങളിൽ അറസ്റ്റിന് തുടർച്ചയായി സിബിഐ റെയ്ഡ് നടത്തി. ഇതിൽ കൈക്കൂലി വാങ്ങിയ 70 ലക്ഷം രൂപയ്ക്ക് പുറമെ 69 ലക്ഷം കൂടി കണ്ടെടുത്തു. അറസ്റ്റിലായവരെ മുബൈ, ആന്ധ്ര പ്രദേശ്, തെലങ്കാന എന്നിവിടങ്ങളിലെ സിബിഐ കോടതികളിൽ ഹാജരാക്കിയതായും സിബിഐ വക്താവ് അറിയിച്ചു.

Income Tax Commissioner arrested bribe

Next TV

Related Stories
സന്തോഷ വാർത്ത... ; ആശമാർക്ക് പ്രതിമാസ ഇന്‍സെന്റീവ് 3,500 ആയി വർധിപ്പിച്ച് കേന്ദ്രസര്‍ക്കാര്‍

Jul 26, 2025 08:35 AM

സന്തോഷ വാർത്ത... ; ആശമാർക്ക് പ്രതിമാസ ഇന്‍സെന്റീവ് 3,500 ആയി വർധിപ്പിച്ച് കേന്ദ്രസര്‍ക്കാര്‍

ആശമാർക്ക് പ്രതിമാസ ഇന്‍സെന്റീവ് 3,500 ആയി വർധിപ്പിച്ച്...

Read More >>
അമ്മയുടെ കണ്ണൊന്ന് തെറ്റി; പന്ത്രണ്ടാംനിലയില്‍ നിന്നും താഴേക്ക് വീണ് നാലുവയസുകാരിക്ക് ദാരുണാന്ത്യം

Jul 25, 2025 09:19 PM

അമ്മയുടെ കണ്ണൊന്ന് തെറ്റി; പന്ത്രണ്ടാംനിലയില്‍ നിന്നും താഴേക്ക് വീണ് നാലുവയസുകാരിക്ക് ദാരുണാന്ത്യം

ഫ്ലാറ്റിന്‍റെ പന്ത്രണ്ടാംനിലയില്‍ നിന്നും താഴേക്ക് വീണ് നാലുവയസുകാരിക്ക്...

Read More >>
ഞെട്ടിക്കുന്ന വാർത്ത.... ക്ലാസെടുക്കുന്നതിനിടയില്‍ മേല്‍ക്കൂര ഇടിഞ്ഞ് വീണ് നാല് വിദ്യാര്‍ത്ഥികൾക്ക് ദാരുണാന്ത്യം, 17 പേര്‍ക്ക് പരിക്ക്

Jul 25, 2025 10:56 AM

ഞെട്ടിക്കുന്ന വാർത്ത.... ക്ലാസെടുക്കുന്നതിനിടയില്‍ മേല്‍ക്കൂര ഇടിഞ്ഞ് വീണ് നാല് വിദ്യാര്‍ത്ഥികൾക്ക് ദാരുണാന്ത്യം, 17 പേര്‍ക്ക് പരിക്ക്

ക്ലാസെടുക്കുന്നതിനിടയില്‍ മേല്‍ക്കൂര ഇടിഞ്ഞ് വീണ് നാല് വിദ്യാര്‍ത്ഥികൾക്ക് ദാരുണാന്ത്യം, 17 പേര്‍ക്ക്...

Read More >>
അപൂർവ്വ ജനനം; മധ്യപ്രദേശിൽ കുഞ്ഞ് ജനിച്ചത് രണ്ട് തലയും രണ്ട് ഹൃദയവുമായി

Jul 24, 2025 10:16 PM

അപൂർവ്വ ജനനം; മധ്യപ്രദേശിൽ കുഞ്ഞ് ജനിച്ചത് രണ്ട് തലയും രണ്ട് ഹൃദയവുമായി

മധ്യപ്രദേശിൽ അപൂർവ്വ അവസ്ഥയിൽ കുഞ്ഞ് ജനിച്ചത് രണ്ടു...

Read More >>
എന്തെല്ലാം കാണണം....! ക്ലാസെടുക്കേണ്ട സമയത്ത് പാട്ടും കേട്ട് തലയിൽ എണ്ണതേച്ച് മസാജ്; അധ്യാപികയുടെ പണി പോയി

Jul 24, 2025 07:24 PM

എന്തെല്ലാം കാണണം....! ക്ലാസെടുക്കേണ്ട സമയത്ത് പാട്ടും കേട്ട് തലയിൽ എണ്ണതേച്ച് മസാജ്; അധ്യാപികയുടെ പണി പോയി

ക്ലാസെടുക്കേണ്ട സമയത്ത് പാട്ടും കേട്ട് തലയിൽ എണ്ണതേച്ച് മസാജ്; അധ്യാപികയുടെ പണി...

Read More >>
'ആരുടെയും തടവിലല്ല'; അനാവശ്യ പ്രചാരണങ്ങൾ നടത്തരുതെന്ന് നിമിഷപ്രിയയുടെ അമ്മ, വീഡിയോ സന്ദേശം പുറത്ത്

Jul 24, 2025 06:52 PM

'ആരുടെയും തടവിലല്ല'; അനാവശ്യ പ്രചാരണങ്ങൾ നടത്തരുതെന്ന് നിമിഷപ്രിയയുടെ അമ്മ, വീഡിയോ സന്ദേശം പുറത്ത്

അനാവശ്യ പ്രചാരണങ്ങൾ നടത്തരുതെന്ന് നിമിഷപ്രിയയുടെ അമ്മ, വീഡിയോ സന്ദേശം...

Read More >>
Top Stories

//Truevisionall