കൊല്ലം: (www.truevisionnews.com) പുനലൂര്‍ റെയില്‍വേ സ്റ്റേഷനില്‍ പതിമൂന്നുകാരിക്ക് പാമ്പുകടിയേറ്റു. അഞ്ചല്‍ കോട്ടയ്ക്കല്‍ സ്വദേശി ശ്രീലക്ഷ്മിക്കാണ് ഇന്ന് പുലര്‍ച്ചെ ഒന്നാമത്തെ പ്ലാറ്റ്‌ഫോമില്‍ വെച്ച് പാമ്പുകടിയേറ്റത്.

അഞ്ചരയോടെ എഗ്മോര്‍ ട്രെയിനില്‍ വന്ന് പുനലൂര്‍ റെയില്‍വേ സ്റ്റേഷനില്‍ ഇറങ്ങി പുറത്തേക്ക് കടക്കവെയാണ് പെണ്‍കുട്ടിയെ പാമ്പുകടിച്ചത്. ഉടന്‍ തന്നെ കുട്ടിയെ പുനലൂര്‍ താലൂക്ക് ആശുപത്രി അത്യാഹിത വിഭാഗത്തില്‍ പ്രവേശിപ്പിച്ചു.
#Thirteen #year #old #girl #bitten #snake #railwaystation
