കൊതിയൂറും അപ്പവും മുട്ടക്കറിയും ഉണ്ടാക്കാം ഞൊടിയിടയിൽ; ഉണ്ടാക്കാനുള്ള ഏറ്റവും എളുപ്പ മാർഗം ഇതാ...

കൊതിയൂറും അപ്പവും മുട്ടക്കറിയും ഉണ്ടാക്കാം ഞൊടിയിടയിൽ; ഉണ്ടാക്കാനുള്ള ഏറ്റവും എളുപ്പ മാർഗം ഇതാ...
Apr 20, 2025 09:25 PM | By Anjali M T

പൊതുവെ എല്ലാവർക്കും ഇഷ്ടമുള്ള ഭക്ഷണമാണ് അപ്പം. ചൂടോടെ ചുട്ടെടുത്ത അപ്പവും അതിനൊത്ത കറിയും കൂടെയാകുമ്പോൾ വയറും മനസും നിറയും. അപ്പത്തിന്റെ കൂടെ കഴിക്കാൻ പറ്റിയ സൂപ്പർ കറിയാണ് മുട്ട കറി. അങ്ങനെയാണെങ്കിൽ ഇത് കണ്ടിട്ട് പോയി അപ്പം ഉണ്ടാക്കി നോക്കൂ, കൂടെ മുട്ട കറിയും.

ചേരുവകൾ (15 അപ്പത്തിന്)

•പച്ചരി - 2 കപ്പ്

•തേങ്ങ ചിരകിയത് - 3/4 കപ്പ്

•അവൽ - 3/4 കപ്പ്

•ഉപ്പ് - 1/2 ടീസ്പൂൺ

•യീസ്റ്റ് - 1 ടീസ്പൂൺ

•പഞ്ചസാര - 2 ടേബിൾസ്പൂൺ

മുട്ട കറി ചേരുവകൾ:

•വെളിച്ചെണ്ണ - 3 ടേബിൾസ്പൂൺ

•കടുക് - 1 ടീസ്പൂൺ

•ഗ്രാമ്പൂ - 3

•ഏലം - 2

•കറുവപ്പട്ട - 1

•മുട്ട - 6

•സവാള - 2

•പച്ചമുളക് - 2

•ഇഞ്ചി - 1 കഷണം

•വെളുത്തുള്ളി - 8

•മുളകുപൊടി - 1 & 1/2 ടീസ്പൂൺ

•മല്ലിപ്പൊടി - 3 ടീസ്പൂൺ

•മഞ്ഞൾപ്പൊടി - 1/2 ടീസ്പൂൺ

•ഗരം മസാല - 1/4 ടീസ്പൂൺ

•പെരുംജീരകം പൊടി - 1/4 ടീസ്പൂൺ

•തക്കാളി -2

•ഉരുളക്കിഴങ്ങ് - 1

•ഉപ്പ് അവശ്യത്തിനു

•പാൽ - 2 കപ്പ്

•കുറച്ച് കറിവേപ്പില

•അപ്പം ഉണ്ടാക്കാനായി നാല് മണിക്കൂർ കുതിർത്ത പച്ചരി, 3/4 കപ്പ്‌ തേങ്ങ ചിരകിയത്, 3/4 കപ്പ് അവൽ, 1 ടീസ്പൂൺ യീസ്റ്റ്, രണ്ട് ടേബിൾസ്പൂൺ പഞ്ചസാര, ആവശ്യത്തിന് ഉപ്പ്, ചെറുചൂടുവെള്ളം വെള്ളം എന്നിവ മിക്സിയുടെ ജാറിൽ ഇട്ട് നന്നായി അരച്ചെടുക്കുക. ഈ മാവിനെ പുളിപ്പിക്കാനായി 1 മണിക്കൂർ ചൂട് വെള്ളത്തിന് മുകളിൽ വെക്കാം.

ആ സമയം കൊണ്ട് ഒരു കുക്കറിൽ എണ്ണ ഒഴിച്ചിട്ട് ഗ്രാമ്പു, പട്ട, ഏലയ്ക്ക എന്നിവ ഇട്ടതിനു ശേഷം നാല് സവാള, രണ്ട് പച്ചമുളക്, അൽപ്പം വെളുത്തുള്ളി, ഇഞ്ചി, ഒരു ഉരുളക്കിഴങ്ങ്, ഉപ്പ്, മഞ്ഞൾപൊടി, മല്ലിപ്പൊടി, മുളക് പൊടി, ഗരം മസാല, പെരുംജീരകം, രണ്ട് തക്കാളി അരിഞ്ഞത്, ഒരു ഗ്ലാസ് വെള്ളം എന്നിവ ഇട്ട് മീഡിയം തീയിൽ ഒരു വിസ്സിലും ചെറിയ തീയിൽ മൂന്നു വിസ്സിലും വരണം. എന്നിട്ട് ഇതിലേക്ക് തിളപ്പിച്ച പാലും പുഴുങ്ങിയ മുട്ടയും കുറച്ചു കറിവേപ്പിലയും ചേർത്ത് കറി ഓഫ് ചെയ്യാം .

ഇനി ഒരു അപ്പച്ചട്ടി അടുപ്പിൽ വെച്ച് അപ്പം ഉണ്ടാക്കാം. ഇൻസ്റ്റന്റ് അപ്പവും അടിപൊളി മുട്ട കറിയും റെഡി.



#make #appam #eggcurry #jiffy#easiest #way

Next TV

Related Stories
ഈസ്റ്റർ സ്പെഷ്യൽ പിടി തയ്യാറാക്കാം അതി വേഗത്തിൽ

Apr 16, 2025 03:35 PM

ഈസ്റ്റർ സ്പെഷ്യൽ പിടി തയ്യാറാക്കാം അതി വേഗത്തിൽ

ഇത്തവണത്തെ ഈസ്റ്ററിന് നമുക്കും ഒപ്പം കൂടം ....

Read More >>
ചോറിന് കറിയൊന്നുമില്ലേ? വയറു നിറച്ച് കഴിക്കാൻ രുചിയേറും തക്കാളി ചോറ് തയാറാക്കാം

Apr 14, 2025 08:39 PM

ചോറിന് കറിയൊന്നുമില്ലേ? വയറു നിറച്ച് കഴിക്കാൻ രുചിയേറും തക്കാളി ചോറ് തയാറാക്കാം

ഒരു നേരമാണെങ്കിലും ചോറ് കഴിക്കാതെ ഉറങ്ങാൻ കഴിയാത്തവരാണ് നമ്മളിൽ...

Read More >>
വിഷു സദ്യയ്ക്ക് പുളിയിഞ്ചി ഇങ്ങനെ തയ്യാറാക്കൂ ....

Apr 12, 2025 01:05 PM

വിഷു സദ്യയ്ക്ക് പുളിയിഞ്ചി ഇങ്ങനെ തയ്യാറാക്കൂ ....

ഊണിനൊപ്പം പുളിയിഞ്ചി കൂട്ടുന്നത് ഒരു പ്രത്യേക സ്വാദ് തന്നെയാണ് ....

Read More >>
ശരീരത്തിനെയും മനസ്സിനെയും തണുപ്പിക്കാൻ കാരറ്റ് ജ്യൂസ് തയാറാക്കിയാലോ?

Apr 11, 2025 05:03 PM

ശരീരത്തിനെയും മനസ്സിനെയും തണുപ്പിക്കാൻ കാരറ്റ് ജ്യൂസ് തയാറാക്കിയാലോ?

കാരറ്റ് ജ്യൂസ് അരിചെടുക്കാതെ കുടിക്കുന്നതാണ്...

Read More >>
നാവിൽ കപ്പലോടും രുചിയിൽ പാൽ കപ്പ തയാറാക്കിയാലോ?

Apr 8, 2025 10:01 PM

നാവിൽ കപ്പലോടും രുചിയിൽ പാൽ കപ്പ തയാറാക്കിയാലോ?

കപ്പയും മീൻകറിയും , കപ്പയും ബീഫും, കപ്പയും കാന്താരി ചമ്മന്തിയും....അങ്ങനെ നീണ്ടു പോകുന്നു കപ്പ വിഭവങ്ങൾ....

Read More >>
സദ്യയിലെ പ്രധാനി, ഒരു വിഷു സ്പെഷ്യൽ പച്ചടി തയാറാക്കിയാലോ?

Apr 6, 2025 10:23 PM

സദ്യയിലെ പ്രധാനി, ഒരു വിഷു സ്പെഷ്യൽ പച്ചടി തയാറാക്കിയാലോ?

ചോറിനൊപ്പം പച്ചടി കൂട്ടി കഴിക്കുന്ന ഫീൽ വേറെ...

Read More >>
Top Stories