കനത്ത മഴ, മിന്നൽ പ്രളയം, മണ്ണിടിച്ചിൽ രൂക്ഷം; 10 വീടുകൾ പൂർണമായും തകർന്നു, ദേശീയപാത താൽക്കാലികമായി അടച്ചു

കനത്ത മഴ, മിന്നൽ പ്രളയം, മണ്ണിടിച്ചിൽ രൂക്ഷം;  10 വീടുകൾ പൂർണമായും തകർന്നു, ദേശീയപാത താൽക്കാലികമായി അടച്ചു
Apr 20, 2025 09:45 PM | By Susmitha Surendran

ദില്ലി : (truevisionnews.com)   ജമ്മു കാശ്മീരിലെ റമ്പാൻ ജില്ലയിൽ മിന്നൽ പ്രളയത്തിലുണ്ടായ മണ്ണിടിച്ചിലിൽ 3 പേർ മരിച്ചു. കുടുങ്ങിക്കിടക്കുന്നവരെ രക്ഷപ്പെടുത്താൻ ശ്രമിക്കുകയാണ്. മണ്ണിടിച്ചിൽ രൂക്ഷമായതോടെ ജമ്മു-ശ്രീനഗർ ദേശീയപാത താൽക്കാലികമായി അടച്ചു.

തുടർച്ചയായ മഴയ്ക്ക് പിന്നാലെയാണ് ജമ്മു കാശ്മീരിലെ റമ്പാൻ ജില്ലയിൽ കനത്ത മണ്ണിടിച്ചിൽ ഉണ്ടായത്. നിരവധിപേർ കുടുങ്ങിക്കിടക്കുന്നതായാണ് റിപ്പോർട്ടുകൾ.

മേഖലയിൽ ഉണ്ടായ മേഘവിസ്ഫോടനത്തിനു പിന്നാലെ ശക്തമായ മഴയുണ്ടായതാണ് മിന്നൽ പ്രളയത്തിനും മണ്ണിടിച്ചിലിനും കാരണമായത്. നിരവധി വീടുകൾക്കും വാഹനങ്ങൾക്കും മണ്ണിടിച്ചിലിൽ കേടുപാടുകൾ സംഭവിച്ചു. 10 വീടുകൾ പൂർണമായും മുപ്പതോളം വീടുകൾ ഭാഗികമായും തകർന്നു. മണ്ണിടിച്ചിൽ ഉണ്ടായ റമ്പാൻ ജില്ലയിൽ രക്ഷാപ്രവർത്തനം പുരോഗമിക്കുകയാണ്.

ജമ്മു ശ്രീനഗർ ദേശീയപാതയുടെ വിവിധ ഇടങ്ങളിൽ മണ്ണിടിച്ചിൽ ഉണ്ടായതിനെ തുടർന്ന് ദേശീയപാത താൽക്കാലികമായി അടച്ചു. ഇതേത്തുടർന്ന് വിനോദസഞ്ചാരികൾ അടക്കം നിരവധി ആളുകൾ ദേശീയപാതയിൽ കുടുങ്ങിക്കിടക്കുകയാണ്. ദേശീയപാതയിലെ പല ഭാഗങ്ങളിലും പാറകളും ചെളിയും അവശിഷ്ടങ്ങളും വന്നു മൂടിയ നിലയിലാണ്.

അവശിഷ്ടങ്ങൾ നീക്കി ഗതാഗതം പുനസ്ഥാപിക്കാനുള്ള ശ്രമത്തിലാണ് അധികൃതർ. നിലവിലെ സാഹചര്യത്തിൽ മേഖലയിലൂടെയുള്ള യാത്രകൾ താൽക്കാലികമായി ഒഴിവാക്കണമെന്ന് അധികൃതർ ആവശ്യപ്പെട്ടു. എന്നാൽ പേടിക്കേണ്ട സാഹചര്യമില്ലെന്നും രക്ഷാപ്രവർത്തനത്തിനുള്ള നടപടികൾ ആരംഭിച്ചിട്ടുണ്ട് എന്നും കേന്ദ്ര മന്ത്രി ജിതേന്ദ്ര സിംഗ് അറിയിച്ചു.

#Heavyrain #flash #floods #10houses #completely #destroyed #national #highway #temporarily #closed

Next TV

Related Stories
ഡി.ജെക്ക് പാട്ട് വെക്കുന്നതിനെച്ചൊല്ലിയുണ്ടായ സംഘർഷത്തിൽ യുവാവ് കിണറ്റിൽ വീണ് മരിച്ചു, മൂന്ന് പേർക്ക് പരിക്ക്

Apr 20, 2025 10:25 PM

ഡി.ജെക്ക് പാട്ട് വെക്കുന്നതിനെച്ചൊല്ലിയുണ്ടായ സംഘർഷത്തിൽ യുവാവ് കിണറ്റിൽ വീണ് മരിച്ചു, മൂന്ന് പേർക്ക് പരിക്ക്

വരന്റെ കുടുംബാംഗങ്ങളിൽ ചിലർ വധുവിന്റെ അയൽക്കാരായ യുവാക്കളെ വടികൊണ്ട്...

Read More >>
 മുൻ ഡിജിപി വസതിയിൽ കുത്തേറ്റു മരിച്ച സംഭവം; പിന്നിൽ കുടുംബ വഴക്കെന്ന് പ്രാഥമിക നിഗമനം

Apr 20, 2025 09:55 PM

മുൻ ഡിജിപി വസതിയിൽ കുത്തേറ്റു മരിച്ച സംഭവം; പിന്നിൽ കുടുംബ വഴക്കെന്ന് പ്രാഥമിക നിഗമനം

പൊലീസിനെ വിളിച്ചു വിവരമറിയിച്ചതിനെ തുടർന്നുള്ള പരിശോധനയിലാണ് എച്ച്എസ്ആർ ലേഒൗട്ടിലെ വീട്ടിൽ രക്തത്തിൽ കുളിച്ചു കിടക്കുന്ന നിലയിൽ മൃതദേഹം...

Read More >>
19-കാരനെ പ്രകൃതിവിരുദ്ധ പീഡനത്തിനിരയാക്കി; ദേഹത്ത് മൂത്രമൊഴിച്ചെന്നും പരാതി

Apr 20, 2025 09:40 PM

19-കാരനെ പ്രകൃതിവിരുദ്ധ പീഡനത്തിനിരയാക്കി; ദേഹത്ത് മൂത്രമൊഴിച്ചെന്നും പരാതി

സംഭവത്തിന്റെ വീഡിയോ ചിത്രീകരിച്ച അക്രമികൾ സംഭവത്തെക്കുറിച്ച് ആരോടെങ്കിലും വെളിപ്പെടുത്തിയാൽ വീഡിയോ സോഷ്യൽ മീഡിയയിൽ പ്രചരിപ്പിക്കുമെന്ന്...

Read More >>
ഈസ്റ്റർ ദിനത്തിൽ ക്രിസ്ത്യന്‍ പള്ളിക്ക് നേരെ സംഘപരിവാര്‍ ആക്രമണം; വീഡിയോ

Apr 20, 2025 09:03 PM

ഈസ്റ്റർ ദിനത്തിൽ ക്രിസ്ത്യന്‍ പള്ളിക്ക് നേരെ സംഘപരിവാര്‍ ആക്രമണം; വീഡിയോ

തീവ്ര ഹിന്ദുത്വ സംഘടനകളായ വി എച്ച് പി- ബജരംഗ്ദള്‍ പ്രവര്‍ത്തകര്‍ ക്രിസ്ത്യന്‍ പള്ളി...

Read More >>
10 ലക്ഷം കെട്ടിവച്ചില്ലെങ്കിൽ പ്രസവമെടുക്കില്ലെന്ന് ഡോക്ടര്‍; ചികിത്സ കിട്ടാതെ ഗര്‍ഭിണി മരിച്ചു

Apr 20, 2025 04:21 PM

10 ലക്ഷം കെട്ടിവച്ചില്ലെങ്കിൽ പ്രസവമെടുക്കില്ലെന്ന് ഡോക്ടര്‍; ചികിത്സ കിട്ടാതെ ഗര്‍ഭിണി മരിച്ചു

അഞ്ച് മണിക്കൂറിലേറെ വൈകിയാണ് യുവതിക്ക് വൈദ്യ സഹായം നൽകാൻ സാധിച്ചത്. ഇത് യുവതിയെ മറ്റൊരു ഹോസ്പിറ്റലിൽ എത്തിച്ച...

Read More >>
77 കാരനെ ക്രൂരമായി മർദ്ദിച്ച് ആശുപത്രി വരാന്തയിലൂടെ വലിച്ചിഴച്ച് ഡോക്ടർ

Apr 20, 2025 04:00 PM

77 കാരനെ ക്രൂരമായി മർദ്ദിച്ച് ആശുപത്രി വരാന്തയിലൂടെ വലിച്ചിഴച്ച് ഡോക്ടർ

സംഭവത്തിൽ അന്വേഷണത്തിന് ഉത്തരവിട്ടതായും നടപടിയുണ്ടാകുമെന്നും ആശുപത്രി അധികൃതർ...

Read More >>
Top Stories