മര്‍മചികിത്സ കേന്ദ്രത്തില്‍ യുവതിക്കുനേരെ ലൈംഗികാതിക്രമം: നടത്തിപ്പുകാരന്‍ അറസ്റ്റില്‍

മര്‍മചികിത്സ കേന്ദ്രത്തില്‍ യുവതിക്കുനേരെ ലൈംഗികാതിക്രമം: നടത്തിപ്പുകാരന്‍ അറസ്റ്റില്‍
Apr 20, 2025 07:46 PM | By VIPIN P V

കൊടകര (തൃശൂർ): (www.truevisionnews.com) ചികിത്സക്കെത്തിയ യുവതിയോട് ലൈംഗികാതിക്രമം നടത്തിയെന്ന പരാതിയില്‍ മര്‍മചികിത്സകേന്ദ്രം നടത്തിപ്പുകാരൻ അറസ്റ്റിൽ. കൊടകര വല്ലപ്പാടിയിലെ സ്ഥാപന നടത്തിപ്പുകാരന്‍ വട്ടേക്കാട് ദേശത്ത് വിരിപ്പില്‍ വീട്ടില്‍ സിന്‍ഡെക്‌സ് സെബാസ്റ്റ്യനെയാണ് (47) കൊടകര പൊലീസ് അറസ്റ്റ് ചെയ്തത്.

കഴിഞ്ഞ 15ന് വലതുകൈയുടെ തരിപ്പിന് ചികിത്സക്കെത്തിയ യുവതിയെ ചികിത്സ എന്ന വ്യാജേന നിര്‍ബന്ധിച്ച് വിവസ്ത്രയാക്കുകയും ലൈംഗികച്ചുവയോടെ സംസാരിക്കുകയും പിന്നീട് ലൈംഗികാതിക്രമം നടത്തുകയും ചെയ്തു എന്നാണ് പരാതി.

യുവതി പൊലീസില്‍ പരാതിപ്പെട്ടതിനെ തുടര്‍ന്നാണ് കേസ് രജിസ്റ്റര്‍ ചെയ്തത്. സ്‌റ്റേഷന്‍ ഇന്‍സ്‌പെക്ടര്‍ പി.കെ. ദാസ്, സബ് ഇന്‍സ്‌പെക്ടര്‍ ഇ.എ. സുരേഷ് എന്നിവരുടെ നേതൃത്വത്തിലാണ് ഇയാളെ അറസ്റ്റ് ചെയ്തത്.

#Sexualassault #youngwoman #massage #therapy #center #Operator #arrested

Next TV

Related Stories
പന്നിക്കെണിയിൽ നിന്ന് ഷോക്കേറ്റ് വിദ്യാർത്ഥി മരിച്ച സംഭവം; മുഖ്യപ്രതി വിനീഷ് കസ്റ്റഡിയിൽ

Jun 8, 2025 08:37 AM

പന്നിക്കെണിയിൽ നിന്ന് ഷോക്കേറ്റ് വിദ്യാർത്ഥി മരിച്ച സംഭവം; മുഖ്യപ്രതി വിനീഷ് കസ്റ്റഡിയിൽ

നിലമ്പൂര്‍ ന്നിക്കെണിയിൽ നിന്ന് ഷോക്കേറ്റ് വിദ്യാര്‍ത്ഥി മരിച്ചു...

Read More >>
'വൈദ്യുതി മോഷ്ടിച്ച് ലൈൻ വലിച്ചത് അരകിലോമീറ്ററോളം, ഇറച്ചിക്കായി പന്നി പിടിക്കൽ ഇവിടെ ബിസിനസാണ്' -  പ്രദേശവാസികൾ

Jun 8, 2025 08:31 AM

'വൈദ്യുതി മോഷ്ടിച്ച് ലൈൻ വലിച്ചത് അരകിലോമീറ്ററോളം, ഇറച്ചിക്കായി പന്നി പിടിക്കൽ ഇവിടെ ബിസിനസാണ്' - പ്രദേശവാസികൾ

പന്നിക്കെണിയിൽ നിന്നു ഷോക്കേറ്റ് പത്താം ക്ലാസ് വിദ്യാർഥി മരിച്ചു...

Read More >>
ആ പ്ലാൻ മാറ്റിവെച്ചോളൂ ...; രാവിലെ പത്ത് മണി മുതൽ അർധരാത്രി വരെ താമരശേരി ചുരത്തിൽ നിയന്ത്രണം

Jun 7, 2025 09:37 PM

ആ പ്ലാൻ മാറ്റിവെച്ചോളൂ ...; രാവിലെ പത്ത് മണി മുതൽ അർധരാത്രി വരെ താമരശേരി ചുരത്തിൽ നിയന്ത്രണം

കോഴിക്കോട് - വയനാട് അതിർത്തിയിലെ താമരശേരി ചുരത്തിൽ നാളെയും നിയന്ത്രണം തുടരുമെന്ന് പൊലീസിൻ്റെ...

Read More >>
മഴ മാറിയിട്ടില്ലേ; വരും ദിവസങ്ങളിൽ കനത്തുപെയ്യും, വിവിധ ജില്ലകളിൽ യെല്ലോ അലർട്ട്

Jun 7, 2025 09:07 PM

മഴ മാറിയിട്ടില്ലേ; വരും ദിവസങ്ങളിൽ കനത്തുപെയ്യും, വിവിധ ജില്ലകളിൽ യെല്ലോ അലർട്ട്

വരും ദിവസങ്ങളിൽ കനത്തുപെയ്യും, വിവിധ ജില്ലകളിൽ യെല്ലോ...

Read More >>
Top Stories