മുൻ ഡിജിപി വസതിയിൽ കുത്തേറ്റു മരിച്ച സംഭവം; പിന്നിൽ കുടുംബ വഴക്കെന്ന് പ്രാഥമിക നിഗമനം

 മുൻ ഡിജിപി വസതിയിൽ കുത്തേറ്റു മരിച്ച സംഭവം; പിന്നിൽ കുടുംബ വഴക്കെന്ന് പ്രാഥമിക നിഗമനം
Apr 20, 2025 09:55 PM | By Susmitha Surendran

ബെംഗളൂരു : (truevisionnews.com) കർണാടക മുൻ ഡിജിപി ഓം പ്രകാശ് (68) ബെംഗളൂരുവിലെ വസതിയിൽ കുത്തേറ്റു മരിച്ചതു സാമ്പത്തിക പ്രശ്നങ്ങളെ ചൊല്ലിയുള്ള കുടുംബ വഴക്കിനെ തുടർന്നെന്ന് പ്രാഥമിക നിഗമനം.

വെകുന്നേരം 5 മണിയോടെ ഓം പ്രകാശിന്റെ ഭാര്യ പല്ലവി കുടുംബ സുഹൃത്തായ ഐപിഎസ് ഉദ്യോഗസ്ഥന്റെ ഭാര്യയെ വിഡിയോ കോളിൽ വിളിച്ചു താൻ ഓംപ്രകാശിനെ കൊലപ്പെടുത്തിയെന്നു വെളിപ്പെടുത്തിയതോടെയാണു മരണ വിവരം പുറംലോകം അറിഞ്ഞത്.

ഇവർ പൊലീസിനെ വിളിച്ചു വിവരമറിയിച്ചതിനെ തുടർന്നുള്ള പരിശോധനയിലാണ് എച്ച്എസ്ആർ ലേഒൗട്ടിലെ വീട്ടിൽ രക്തത്തിൽ കുളിച്ചു കിടക്കുന്ന നിലയിൽ മൃതദേഹം കണ്ടെത്തിയത്.

ഓംപ്രകാശ് തന്നെ വിഷം നൽകി കൊല്ലാൻ ശ്രമിച്ചെന്ന് 5 ദിവസം മുൻപ് മുതിർന്ന ഐപിഎസ് ഉദ്യോഗസ്ഥരുടെ ഭാര്യമാരുടെ വാട്സാപ് ഗ്രൂപ്പിൽ പല്ലവി പറഞ്ഞിരുന്നു. ബാങ്കു വായ്പകളുമായി ബന്ധപ്പെട്ട് കുടുംബം കടുത്ത സാമ്പത്തിക പ്രതിസന്ധിയിലായിരുന്നു.

ഇതുമായി ബന്ധപ്പെട്ട തർക്കമാണ് കൊലപാതകത്തിൽ കലാശിച്ചതെന്നാണു പൊലീസ് സംശയിക്കുന്നത്. അതേസമയം പല്ലവി നേരിട്ടാണോ കൊലപാതകം നടത്തിയതെന്ന കാര്യത്തിൽ ഒൗദ്യോഗിക സ്ഥിരീകരണമില്ല. ഇതിൽ സ്ഥിരീകരണം ലഭിക്കാനായി പല്ലവിയെ പൊലീസ് കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്തു വരികയാണ്.

ബിഹാർ ചംപാരൺ സ്വദേശിയായ ഓംപ്രകാശ് കർണാടക കേഡർ 1981 ബാച്ച് ഐപിഎസ് ഉദ്യോഗസ്ഥനാണ്. ജിയോളജിയിൽ എംഎസ്സി ബിരുദധാരിയാണ് ഓം പ്രകാശ്. ബെളളാരി ഹാരപ്പനഹള്ളിയിൽ എഎസ്പിയായാണ് ഔദ്യോഗിക ജീവിതം ആരംഭിച്ചത്.

തുടർന്ന് ശിവമൊഗ്ഗ, ഉത്തര കന്നഡ, ചിക്കമംഗളൂരു ജില്ലകളിൽ എസ്പിയായി. അഗ്നിശമന സേന ഡിഐജി, സിഐഡി വിഭാഗം ഐജി, കുറ്റാന്വേഷണ വിഭാഗം എഡിജിപി തുടങ്ങിയ നിലകളിലും പ്രവർത്തിച്ചു. 1993ലെ ഭട്കൽ വർഗീയ ലഹള അടിച്ചമർത്തുന്നതിൽ വലിയ പങ്കുവഹിച്ചു. 2015 ഫെബ്രുവരി 28ന് ഡിജിപിയായ അദ്ദേഹം 2017ൽ വിരമിച്ചു.

#Former #DGP #stabbed #death #residence #Initial #conclusion #family #dispute #behind

Next TV

Related Stories
ഡി.ജെക്ക് പാട്ട് വെക്കുന്നതിനെച്ചൊല്ലിയുണ്ടായ സംഘർഷത്തിൽ യുവാവ് കിണറ്റിൽ വീണ് മരിച്ചു, മൂന്ന് പേർക്ക് പരിക്ക്

Apr 20, 2025 10:25 PM

ഡി.ജെക്ക് പാട്ട് വെക്കുന്നതിനെച്ചൊല്ലിയുണ്ടായ സംഘർഷത്തിൽ യുവാവ് കിണറ്റിൽ വീണ് മരിച്ചു, മൂന്ന് പേർക്ക് പരിക്ക്

വരന്റെ കുടുംബാംഗങ്ങളിൽ ചിലർ വധുവിന്റെ അയൽക്കാരായ യുവാക്കളെ വടികൊണ്ട്...

Read More >>
കനത്ത മഴ, മിന്നൽ പ്രളയം, മണ്ണിടിച്ചിൽ രൂക്ഷം;  10 വീടുകൾ പൂർണമായും തകർന്നു, ദേശീയപാത താൽക്കാലികമായി അടച്ചു

Apr 20, 2025 09:45 PM

കനത്ത മഴ, മിന്നൽ പ്രളയം, മണ്ണിടിച്ചിൽ രൂക്ഷം; 10 വീടുകൾ പൂർണമായും തകർന്നു, ദേശീയപാത താൽക്കാലികമായി അടച്ചു

മഴയ്ക്ക് പിന്നാലെയാണ് ജമ്മു കാശ്മീരിലെ റമ്പാൻ ജില്ലയിൽ കനത്ത മണ്ണിടിച്ചിൽ ഉണ്ടായത്. നിരവധിപേർ കുടുങ്ങിക്കിടക്കുന്നതായാണ്...

Read More >>
19-കാരനെ പ്രകൃതിവിരുദ്ധ പീഡനത്തിനിരയാക്കി; ദേഹത്ത് മൂത്രമൊഴിച്ചെന്നും പരാതി

Apr 20, 2025 09:40 PM

19-കാരനെ പ്രകൃതിവിരുദ്ധ പീഡനത്തിനിരയാക്കി; ദേഹത്ത് മൂത്രമൊഴിച്ചെന്നും പരാതി

സംഭവത്തിന്റെ വീഡിയോ ചിത്രീകരിച്ച അക്രമികൾ സംഭവത്തെക്കുറിച്ച് ആരോടെങ്കിലും വെളിപ്പെടുത്തിയാൽ വീഡിയോ സോഷ്യൽ മീഡിയയിൽ പ്രചരിപ്പിക്കുമെന്ന്...

Read More >>
ഈസ്റ്റർ ദിനത്തിൽ ക്രിസ്ത്യന്‍ പള്ളിക്ക് നേരെ സംഘപരിവാര്‍ ആക്രമണം; വീഡിയോ

Apr 20, 2025 09:03 PM

ഈസ്റ്റർ ദിനത്തിൽ ക്രിസ്ത്യന്‍ പള്ളിക്ക് നേരെ സംഘപരിവാര്‍ ആക്രമണം; വീഡിയോ

തീവ്ര ഹിന്ദുത്വ സംഘടനകളായ വി എച്ച് പി- ബജരംഗ്ദള്‍ പ്രവര്‍ത്തകര്‍ ക്രിസ്ത്യന്‍ പള്ളി...

Read More >>
10 ലക്ഷം കെട്ടിവച്ചില്ലെങ്കിൽ പ്രസവമെടുക്കില്ലെന്ന് ഡോക്ടര്‍; ചികിത്സ കിട്ടാതെ ഗര്‍ഭിണി മരിച്ചു

Apr 20, 2025 04:21 PM

10 ലക്ഷം കെട്ടിവച്ചില്ലെങ്കിൽ പ്രസവമെടുക്കില്ലെന്ന് ഡോക്ടര്‍; ചികിത്സ കിട്ടാതെ ഗര്‍ഭിണി മരിച്ചു

അഞ്ച് മണിക്കൂറിലേറെ വൈകിയാണ് യുവതിക്ക് വൈദ്യ സഹായം നൽകാൻ സാധിച്ചത്. ഇത് യുവതിയെ മറ്റൊരു ഹോസ്പിറ്റലിൽ എത്തിച്ച...

Read More >>
77 കാരനെ ക്രൂരമായി മർദ്ദിച്ച് ആശുപത്രി വരാന്തയിലൂടെ വലിച്ചിഴച്ച് ഡോക്ടർ

Apr 20, 2025 04:00 PM

77 കാരനെ ക്രൂരമായി മർദ്ദിച്ച് ആശുപത്രി വരാന്തയിലൂടെ വലിച്ചിഴച്ച് ഡോക്ടർ

സംഭവത്തിൽ അന്വേഷണത്തിന് ഉത്തരവിട്ടതായും നടപടിയുണ്ടാകുമെന്നും ആശുപത്രി അധികൃതർ...

Read More >>
Top Stories