വിമാനാപകടം, ഒറ്റ എഞ്ചിൻ വിമാനം തകർന്നുവീണു; നാലുപേർക്ക് ദാരുണാന്ത്യം

വിമാനാപകടം, ഒറ്റ എഞ്ചിൻ വിമാനം തകർന്നുവീണു; നാലുപേർക്ക് ദാരുണാന്ത്യം
Apr 20, 2025 10:34 PM | By VIPIN P V

(www.truevisionnews.com) അമേരിക്കയിൽ ഒറ്റ എഞ്ചിൻ ചെറുവിമാനം തകർന്ന് വിമാനത്തിലുണ്ടായിരുന്ന നാല് പേരും മരിച്ചു. ഇല്ലിനോയിസ് ട്രില്ലയിലാണ് ചെറുവിമാനം തകർന്ന് അപകടമുണ്ടായത്.

സെസ്ന സി 180 ജിയിൽ പ്പെട്ട ഒറ്റ എൻജിൻ വിമാനമാണ് ട്രില്ലയിൽ തകർന്നു വീണതെന്ന് നാഷനൽ ട്രാൻസ്പോർട്ടേഷൻ സേഫ്റ്റി ബോർഡ് അറിയിച്ചു. ഇല്ലിനോയിസിലെ ഗ്രാമീണമേഖലയിലെ വയലിനോട് ചേർന്നാണ് ചെറിയ സിംഗിൾ എഞ്ചിൻ വിമാനം തകർന്നുവീണത്.

ട്രില്ലയിലെ കോൾസിനും കംബർലാൻഡ് കൗണ്ടികൾക്കും ഇടയിലുള്ള പ്രദേശത്തെ വൈദ്യുതി ലൈനുകളിൽ തട്ടിയതാണ് അപകടത്തിന് കാരണമെന്നാണ് നിഗമനം.

സംഭവത്തിൽ കൊല്ലപ്പെട്ടവരുടെ വിവരങ്ങൾ കോൾസ് കൗണ്ടി കൊറോണർ എഡ് ഷ്‌നിയേഴ്‌സ് സ്ഥിരീകരിച്ചു.

കൊല്ലപ്പെട്ടവരിൽ രണ്ട് സ്ത്രീകളും രണ്ട് പുരുഷന്മാരുമാണെന്ന് അദ്ദേഹം പറഞ്ഞു. അടുത്ത ബന്ധുക്കളെ അറിയിക്കുന്നതുവരെ തിരിച്ചറിയൽ രേഖകൾ പുറത്തുവിടുന്നില്ലെന്നും അദ്ദേഹം വ്യക്തമാക്കി.

#Plane #crash #singleengineplane #crashes #Four #people #board #die #tragically

Next TV

Related Stories
ഷെയ്ഖ് ഹസീനയുടെ അവാമി ലീഗ് നിരോധിച്ച് ബംഗ്ലാദേശ് സര്‍ക്കാര്‍

May 11, 2025 06:35 AM

ഷെയ്ഖ് ഹസീനയുടെ അവാമി ലീഗ് നിരോധിച്ച് ബംഗ്ലാദേശ് സര്‍ക്കാര്‍

ഷെയ്ഖ് ഹസീനയുടെ അവാമി ലീഗ് നിരോധിച്ച് ബംഗ്ലാദേശ് സര്‍ക്കാര്‍...

Read More >>
മുൻകാമുകിക്ക് പ്രാങ്ക്; കുളിമുറിയിൽ മുഖം മൂടി ധരിച്ച് ഒളിച്ചിരുന്ന് യുവാവ്, പഞ്ഞിക്കിട്ട് യുവതി

May 10, 2025 09:07 PM

മുൻകാമുകിക്ക് പ്രാങ്ക്; കുളിമുറിയിൽ മുഖം മൂടി ധരിച്ച് ഒളിച്ചിരുന്ന് യുവാവ്, പഞ്ഞിക്കിട്ട് യുവതി

മുൻ കാമുകിയുടെ കുളിമുറിയിൽ കത്തിയുമായി അതിക്രമിച്ചു കയറി ഒളിച്ചിരുന്ന യുവാവ്...

Read More >>
Top Stories