തിരുവനന്തപുരം: (truevisionnews.com) വിമുക്തഭടന് നേരെ മൂന്നംഗ സംഘത്തിന്റെ മര്‍ദ്ദനം. വസ്ത്ര വ്യാപാര സ്ഥാപനത്തിലെത്തിയ മൂന്നംഗ സംഘമാണ് കടയുടമയായ കുറ്റിയാണിക്കാട് സ്വദേശി സജിയെ മര്‍ദ്ദിച്ചത്.

സജിയുടെ തലയ്ക്ക് പൈപ്പ് കൊണ്ട് അടിച്ചു പരിക്കേല്‍പ്പിക്കുകയായിരുന്നു. മുന്‍ വൈരാഗ്യമാണ് മര്‍ദ്ദനത്തിന് കാരണമെന്നാണ് സൂചനയെന്ന് പൊലീസ് പറഞ്ഞു. പ്രതികളില്‍ ഒരാള്‍ പൊലീസ് കസ്റ്റഡിയിലാണ്. പ്രതികള്‍ മദ്യപിച്ചിരുന്നതായും പൊലീസ് പറഞ്ഞു.
#three #member #gang #assaulted #retired #soldier.
