17 വയസുകാരനെ തട്ടിക്കൊണ്ടുപോയി ബലാത്സംഗം ചെയ്തു; യുവതിക്ക് 20 വർഷം തടവ്

17 വയസുകാരനെ തട്ടിക്കൊണ്ടുപോയി ബലാത്സംഗം ചെയ്തു; യുവതിക്ക് 20 വർഷം തടവ്
Apr 20, 2025 10:48 PM | By VIPIN P V

ജയ്പൂർ: (www.truevisionnews.com) 17 വയസ്സുള്ള ആൺകുട്ടിയെ തട്ടിക്കൊണ്ടുപോയി ബലാത്സംഗം ചെയ്ത കേസിൽ യുവതിക്ക് പോക്സോ കോടതി 20 വർഷം തടവും 45,000 രൂപ പിഴയും വിധിച്ചു. 2023 നവംബർ 7 ന് പ്രതിയായ ലാലിബായ് മോഗിയക്കെതിരെ കുട്ടിയുടെ അമ്മ നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ പൊലീസ് കേസെടുത്തത്.

മോഗിയ തന്റെ മകനെ പ്രലോഭിപ്പിച്ച് ജയ്പൂരിലെ ഹോട്ടലിൽ കൊണ്ടുപോയെന്നും മദ്യപിച്ച് കുട്ടിയെ ആറ് മുതൽ ഏഴ് ദിവസം വരെ ലൈംഗികമായി പീഡിപ്പിച്ചുവെന്നും കുട്ടിയുടെ അമ്മ നൽകിയ പരാതിയിൽ പറയുന്നു.

സംഭവവുമായി ബന്ധപ്പെട്ട് സെക്ഷൻ 363 (തട്ടിക്കൊണ്ടുപോകൽ), ജുവനൈൽ ജസ്റ്റിസ് നിയമം (കുട്ടികളുടെ പരിചരണവും സംരക്ഷണവും) , ലൈംഗിക കുറ്റകൃത്യങ്ങളിൽ നിന്നുള്ള കുട്ടികളുടെ സംരക്ഷണ നിയമം എന്നിവ പ്രകാരം കേസെടുത്തത്.

പ്രാഥമിക അന്വേഷണത്തിന് ശേഷം മോഗിയയെ അറസ്റ്റ് ചെയ്്തു.വാദം കേൾക്കലിന് ശേഷം പോക്സോ കോടതി മോഗിയ കുറ്റക്കാരിയാണെന്ന് കണ്ടെത്തുകയും 20 വർഷം തടവും 45,000 രൂപ പിഴയും വിധിച്ചുവെന്ന് പബ്ലിക് പ്രോസിക്യൂട്ടർ അറിയിച്ചു.

#Woman #gets #years #prison #kidnapping #aping #year #oldboy

Next TV

Related Stories
വിളിച്ചിട്ട് ഫോണെടുക്കുന്നില്ല, 19കാരിയെ കഴുത്തറുത്ത് കൊന്ന് കാമുകൻ

May 12, 2025 09:15 PM

വിളിച്ചിട്ട് ഫോണെടുക്കുന്നില്ല, 19കാരിയെ കഴുത്തറുത്ത് കൊന്ന് കാമുകൻ

വിളിച്ചിട്ട് ഫോണെടുക്കാത്തതിനെ തുടർന്ന് 19കാരിയുടെ കഴുത്തറുത്ത് കാമുകൻ....

Read More >>
Top Stories










Entertainment News