ഭോപ്പാൽ: (truevisionnews.com) ജിംനേഷ്യത്തിൽ വ്യായാമത്തിനിടെ 52കാരൻ കുഴഞ്ഞുവീണ് മരിച്ചു. യതീഷ് സിംഗായി എന്നയാളാണ് മരിച്ചത്. വ്യായാമത്തിനിടെ കുഴഞ്ഞുവീഴുന്ന ദൃശ്യങ്ങൾ ജിമ്മിലെ സിസിടിവിയിൽ പതിഞ്ഞിട്ടുണ്ട്.

മധ്യപ്രദേശിലെ ജബൽപൂരിനടുത്തുള്ള ഗൊരഖ്പൂർ എന്ന സ്ഥലത്താണ് സംഭവം.സ്ഥിരമായി ജിമ്മിൽ വ്യായാമം ചെയ്യുന്നയാളാണ് മരിച്ച യതീഷ് സിംഗായി. കഴിഞ്ഞ ദിവസവും രാവിലെയാണ് ഇയാൾ ജിമ്മിലെത്തിയത്. 6.45ഓടെ കുഴഞ്ഞുവീഴുകയായിരുന്നു.
ഡംബെല്ലുകൾ എടുത്ത് നടന്നുനീങ്ങുന്നത് വിഡിയോ ദൃശ്യങ്ങളിൽ കാണാം. ഇതിന് പിന്നാലെ കുഴഞ്ഞ് നിലത്ത് വീഴുകയാണ്. സ്ഥലത്തുണ്ടായിരുന്നവരും ജിം ജീവനക്കാരും ചേർന്ന് ഉടൻ യതീഷ് സിംഗായിക്ക് സി.പി.ആർ നൽകുകയും അടുത്തുള്ള ആശുപത്രിയിലെത്തിക്കുകയും ചെയ്തെങ്കിലും മരിക്കുകയായിരുന്നു.
#52year #old #man #collapsed #died #exercising #gym.
