പൊലീസ് ബലമായി മൃതദേഹം കൈമാറി; മരിച്ചെന്ന് കരുതിയ കുട്ടി 70 ദിവസത്തിന് ശേഷം തിരിച്ചെത്തി, വലഞ്ഞ് പൊലീസ്

പൊലീസ് ബലമായി മൃതദേഹം കൈമാറി; മരിച്ചെന്ന് കരുതിയ കുട്ടി 70 ദിവസത്തിന് ശേഷം തിരിച്ചെത്തി, വലഞ്ഞ് പൊലീസ്
Apr 20, 2025 11:56 AM | By VIPIN P V

പാട്ന: (www.truevisionnews.com) ബിഹാറിലെ ദർഭംഗയിൽ മരിച്ചെന്ന് കരുതിയ ആൺകുട്ടി 70 ദിവസത്തിനുശേഷം സുരക്ഷിനായി വീട്ടിൽ തിരിച്ചെത്തി. നേരത്തെ കുട്ടി മരിച്ചതായി കണക്കാക്കുകയും സംസ്‌കാരം നടത്തുകയും ചെയ്തിരുന്നു.

2025 ഫെബ്രുവരി എട്ടിനാണ് കുട്ടിയെ വീട്ടിൽ നിന്നും കാണാതായത്. തുടർന്ന് കുട്ടിയുടെ ബന്ധുക്കൾ ലോക്കൽ പൊലീസ് സ്റ്റേഷനിൽ പരാതി നൽകുകയും ചെയ്തിരുന്നു. കുറച്ച് ദിവസങ്ങൾക്ക് ശേഷം 45,000 രൂപ മോചനദ്രവ്യം ആവശ്യപ്പെട്ട് മാതാപിതാക്കൾക്ക് ഒരു ഫോൺ കോൾ ലഭിച്ചതായി പൊലീസ് പറഞ്ഞു.

എന്നാൽ കുടുംബം 5,000 രൂപയാണ് കൈമാറിയത്. ഇതിന് ശേഷം ഫെബ്രുവരി 28 ന് ഒരു ആൺകുട്ടിയെ ഗുരുതരമായി പരിക്കേറ്റ നിലയിൽ റെയിൽവെ ട്രാക്കിൽ നിന്നും കണ്ടെടുത്തിരുന്നു. ആളുകൾ ഉടൻ തന്നെ ആശുപത്രിയിൽ എത്തിച്ചിരുന്നുവെങ്കിലും ചികിത്സയിലിരിക്കവെ മാർച്ച് ഒന്നിന് കുട്ടി മരിച്ചു.

പരാതി നിലനിൽക്കുന്നതിനാൽ കാണാതായ കുട്ടിയുടെ മാതാപിതാക്കളെയും മൃതദേഹം തിരിച്ചറിയാൻ വിളിച്ചുവരുത്തിയിരുന്നു. എന്നാൽ കുടുംബം സംശയം പ്രകടിപ്പിച്ചതോടെ ഡിഎൻഎ പരിശോധനയ്ക്ക് ആവശ്യപ്പെട്ടിരുന്നു.

എന്നാൽ പൊലീസ് സമ്മർദ്ദം ചെലുത്തി ഡിഎൻഎ പരിശോധനയ്ക്കുള്ള അപേക്ഷ പിൻവലിപ്പിച്ചു. മൃതദേഹം കാണാതായ മകന്റേതാണെന്ന് അംഗീകരിക്കാൻ പൊലീസ് സമ്മർദ്ദം ചെലുത്തിയതായി കുടുംബം ആരോപിക്കുന്നു. ഈ സംഭവം ദർഭംഗയിൽ വൻ പ്രതിഷേധത്തിന് കാരണമായിരുന്നു.

മൃതദേഹവുമായി നാട്ടുകാർ പ്രതിഷേധിക്കുകയും ചെയ്തിരുന്നു. തുടർന്ന് അശ്രദ്ധ ആരോപിച്ച് ബന്ധപ്പെട്ട പൊലീസ് സ്റ്റേഷനിലെ അന്നത്തെ എസ്എച്ച്ഒയെ സസ്‌പെൻഡ് ചെയ്തിരുന്നു.

പിന്നീട് കുടുംബം മൃതദേഹം സംസ്കരിക്കുകയും സർക്കാർ നാല് ലക്ഷം രൂപ നഷ്ടപരിഹാരം നൽകുകയും ചെയ്തിരുന്നു. പിന്നീട് ഒരു മാസത്തിന് ശേഷമാണ് ആൺകുട്ടി ജീവനോടെ വീട്ടിൽ തിരിച്ചെത്തിയത്.

കുട്ടിയെ തട്ടിയെടുത്ത് പ്രതികൾ നേപ്പാളിലേക്ക് പോകുകയായിരുന്നു. കുട്ടിയുടെ വായ ബലമായി പൊത്തി വെച്ച നിലയിലായിരുന്നു. തട്ടിക്കൊണ്ടുപോയവർ ഒരു ദിവസം വാതിൽ തുറന്നിട്ട് പോയ ദിവസം കുട്ടി ഓടി രക്ഷപ്പെടുകയായിരുന്നു.

നാട്ടുകാരുടെ സഹായത്തോടെയാണ് കുട്ടി കുടുംബത്തെ ബന്ധപ്പെട്ടതെന്നും പൊലീസ് അറിയിച്ചു. വീഡിയോ കോളിലൂടെയാണ് കുട്ടി കുടുംബത്തെ ബന്ധപ്പെട്ടത്. ഐഡന്റിറ്റി സ്ഥിരീകരിച്ച ശേഷം മാതാപിതാക്കൾ തന്നെയാണ് കുട്ടിയെ വീട്ടിലേക്ക് തിരികെ കൊണ്ടുവന്നതും.

കുട്ടി സുരക്ഷിതമായി തിരിച്ചെത്തിയതോടെ ഇതുവരെ ഉണ്ടായ സംഭവങ്ങൾ കുടുംബം അധികാരികളെ അറിയിച്ചു. കൂടാതെ ലഭിച്ച സാമ്പത്തിക സഹായം തിരികെ നൽകാൻ കുടുംബം സന്നദ്ധത പ്രകടിപ്പിക്കുകയും ചെയ്തു.

സംസ്കരിച്ച ആൺകുട്ടി ആരാണെന്ന് ഇതുവരെ വ്യക്തമല്ല. തട്ടിക്കൊണ്ടുപോകലുമായി ബന്ധപ്പെട്ട കേസുകൾ പൊലീസ് അന്വേഷിച്ചു വരികയാണ്. തിരിച്ചെത്തിയ കുട്ടിയെ തട്ടിക്കൊണ്ടു പോയ കേസിലും അന്വേഷണം പുരോ​ഗമിക്കുകയാണ്.

#Police #forcibly #handed #overbody #Child #thought #dead #returns #days #police #dilemma

Next TV

Related Stories
മൃതദേഹത്തിൽ നിന്ന് സ്വർണാഭരണം മോഷ്ടിച്ച് ആശുപത്രി ജീവനക്കാരൻ; ദൃശ്യങ്ങൾ പുറത്ത്

Apr 20, 2025 01:24 PM

മൃതദേഹത്തിൽ നിന്ന് സ്വർണാഭരണം മോഷ്ടിച്ച് ആശുപത്രി ജീവനക്കാരൻ; ദൃശ്യങ്ങൾ പുറത്ത്

വനിത പൊലീസ് ഉദ്യോഗസ്ഥരെത്തി മൃതദേഹം പോസ്റ്റ്മോർട്ടത്തിനായി മാറ്റുന്നതിന് മുമ്പ് പരിശോധന നടത്തി....

Read More >>
'ഭാര്യ നാല് ആൺ സുഹൃത്തുക്കൾക്കൊപ്പം തന്നെ കൊല്ലാൻ പദ്ധതിയിടുന്നു'; പൊലീസിന് പരാതി നൽകി ഭർത്താവ്

Apr 20, 2025 01:08 PM

'ഭാര്യ നാല് ആൺ സുഹൃത്തുക്കൾക്കൊപ്പം തന്നെ കൊല്ലാൻ പദ്ധതിയിടുന്നു'; പൊലീസിന് പരാതി നൽകി ഭർത്താവ്

ഭാര്യയായ റിതാൻഷി ശർമ്മയ്ക്കെതിരെ മോശം പെരുമാറ്റം, ശാരീരിക പീഡനം, വധിക്കാൻ പദ്ധതിയിട്ടു തുടങ്ങിയ കാര്യങ്ങൾ ചൂണ്ടിക്കാട്ടിയാണ് പരാതി...

Read More >>
ജിമ്മിൽ വ്യായാമത്തിനിടെ 52കാരൻ കുഴഞ്ഞുവീണ് മരിച്ചു

Apr 20, 2025 10:58 AM

ജിമ്മിൽ വ്യായാമത്തിനിടെ 52കാരൻ കുഴഞ്ഞുവീണ് മരിച്ചു

ഡംബെല്ലുകൾ എടുത്ത് നടന്നുനീങ്ങുന്നത് വിഡിയോ ദൃശ്യങ്ങളിൽ കാണാം. ഇതിന് പിന്നാലെ കുഴഞ്ഞ് നിലത്ത്...

Read More >>
കെജ്‌രിവാളിന്റെ മകൾ ഹർഷിതയ്ക്ക് കപൂർത്തലഹൗസിൽ വിവാഹം; പരിഹാസവുമായി ബിജെപി

Apr 20, 2025 10:42 AM

കെജ്‌രിവാളിന്റെ മകൾ ഹർഷിതയ്ക്ക് കപൂർത്തലഹൗസിൽ വിവാഹം; പരിഹാസവുമായി ബിജെപി

കപൂർത്തല ഹൗസ് മഹാൻമാരുടെ വിവാഹസൗധമായെന്ന്‌ ബിജെപി പഞ്ചാബ് സംസ്ഥാന പ്രസിഡന്റ്‌ സുനിൽ ഝാക്കർ...

Read More >>
മെഹന്തി ഇടാനായി ബ്യൂട്ടീഷനെ വിളിച്ചുവരുത്തി; കാറിനുള്ളിൽ വെച്ച് ലൈംഗികാതിക്രമം, ചെറുക്കാൻ ശ്രമിച്ചപ്പോൾ കുത്തി കൊലപ്പെടുത്തി

Apr 20, 2025 09:42 AM

മെഹന്തി ഇടാനായി ബ്യൂട്ടീഷനെ വിളിച്ചുവരുത്തി; കാറിനുള്ളിൽ വെച്ച് ലൈംഗികാതിക്രമം, ചെറുക്കാൻ ശ്രമിച്ചപ്പോൾ കുത്തി കൊലപ്പെടുത്തി

രാത്രി വളരെ വൈ​കി ജോലി പൂ‍ർത്തിയാക്കിയ യുവതികളെ കാറിൽ തിരിച്ച് കൊണ്ട് പോയി ആക്കുന്നതിനിടെയാണ് യുവതികളെ ലൈംഗികാതിക്രമത്തിന് ഇരയാക്കിയത്....

Read More >>
സർ, ഈ 500 രൂപ കൊണ്ട് ചായ കുടിക്കൂ, ദയവായി എന്നെ വിജയിപ്പിക്കൂ';പരീക്ഷയിൽ ജയിപ്പിക്കാനായി ഉത്തരക്കടലാസിൽ പണം വച്ച് അപേക്ഷ എഴുതി നൽകി വിദ്യാർത്ഥി

Apr 20, 2025 09:30 AM

സർ, ഈ 500 രൂപ കൊണ്ട് ചായ കുടിക്കൂ, ദയവായി എന്നെ വിജയിപ്പിക്കൂ';പരീക്ഷയിൽ ജയിപ്പിക്കാനായി ഉത്തരക്കടലാസിൽ പണം വച്ച് അപേക്ഷ എഴുതി നൽകി വിദ്യാർത്ഥി

'എന്നെ വിജയിപ്പിച്ചാൽ, ഞാൻ നിങ്ങൾക്ക് പണം തരാം' എന്ന് ഉത്തരക്കടലാസിൽ കുറിച്ച വിദ്യാർത്ഥികളും...

Read More >>
Top Stories