തിരുവനന്തപുരം: (truevisionnews.com) ആസ്വാദനക്കുറിപ്പെഴുതാൻ വിദ്യാർത്ഥികൾക്ക് ചലച്ചിത്ര അക്കാദമി നൽകിയ ഷോട്ട് ഫിലിമിലെ ദൃശ്യങ്ങൾക്കെതിരെ വിമർശനം. ചലച്ചിത്ര ആസ്വാദന ശിൽപശാലയിൽ പങ്കെടുക്കുന്നതിനായി ആസ്വാദന കുറിപ്പെഴുതാൻ വിദ്യാർത്ഥികൾക്ക് നൽകിയ ദൃശ്യങ്ങൾ ഭീതിതമാണ് എന്നാണ് വിമർശനം.

ദൃശ്യത്തിനെതിരെ വിദ്യാർത്ഥികളുടെ രക്ഷിതാക്കളുൾപ്പെടെ രംഗത്തെത്തി. എട്ട്, ഒമ്പത്, പത്ത് ക്ലാസുകളിൽ പഠിക്കുന്ന വിദ്യാർത്ഥികൾക്ക് നൽകിയ ഷോർട്ട് ഫിലിമിലെ ദൃശ്യങ്ങളാണ് വിവാദത്തിലായത്. ലോകപ്രശസ്ത സംവിധായകന്റെ ഷോർട്ട് ഫിലിമാണ് വിദ്യാർത്ഥികൾക്ക് കുറിപ്പെഴുതുന്നതിനായി അക്കാദമിയുടെ വെബ്സൈറ്റ് വഴി ലഭ്യമാക്കിയതെന്ന് ചലച്ചിത്ര അക്കാദമി വ്യക്തമാക്കി.
'വാർത്ത വന്നപ്പോഴാണ് വിഷയം ശ്രദ്ധയിൽപ്പെട്ടത്. വേൾഡ് ക്ലാസിക്കിൽ ഉൾപ്പെടുന്ന കുറേ സിനിമകൾ കൊടുത്തിട്ടുണ്ട്. അത്തരത്തിൽ ഒന്നാണ് ഇതും. യുദ്ധ വിരുദ്ധ സന്ദേഷം നൽകുന്ന ഒരു സിനിമയാണ്.
പക്ഷേ വർത്തമാനകാല പശ്ചാത്തലത്തിൽ കുട്ടികൾക്ക് ഇത്തരം സിനിമ നൽകുന്നതിൽ വ്യക്തിപരമായി എനിക്ക് താൽപ്പര്യമില്ല. അത് ശ്രദ്ധയിൽപ്പെട്ടപ്പോൾ തന്നെ പിൻവലിക്കാൻ നിർദേശം നൽകിയിട്ടുണ്ട്' എന്ന് ചലച്ചിത്ര അക്കാദമി അധ്യക്ഷൻ പ്രേം കുമാർ പറഞ്ഞു.
#Chalachitra #Academy #criticized #giving #children #scary #video #write #review
