ന്യൂഡൽഹി: (truevisionnews.com) ഡൽഹി മുൻ മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാളിന്റെ മകൾ ഹർഷിതയുടെ വിവാഹത്തിന് പഞ്ചാബ് സർക്കാരിന്റെ ഉടമസ്ഥതയിലുള്ള കപൂർത്തലഹൗസ് വേദിയാക്കിയതിനെ പരിഹസിച്ച് ബിജെപി.

കപൂർത്തല ഹൗസ് മഹാൻമാരുടെ വിവാഹസൗധമായെന്ന് ബിജെപി പഞ്ചാബ് സംസ്ഥാന പ്രസിഡന്റ് സുനിൽ ഝാക്കർ പരിഹസിച്ചു. പഞ്ചാബ് മുഖ്യമന്ത്രി ഡൽഹിയിലെത്തിയാൽ ഔദ്യോഗിക വസതിയായി ഉപയോഗിക്കുന്നത് കപൂർത്തലഹൗസാണ്.
ഏപ്രിൽ 17-ന് വിവാഹനിശ്ചയ ചടങ്ങിൽ പഞ്ചാബ് മുഖ്യമന്ത്രി ഭഗവന്ത് മാൻ, അരവിന്ദ് കെജ്‌രിവാൾ, ഭാര്യ സുനിത തുടങ്ങിയവർ നൃത്തംചെയ്യുന്നതിന്റെ വീഡിയോ സാമൂഹികമാധ്യമങ്ങളിൽ പ്രചരിച്ചിരുന്നു. പുഷ്പ 2 ചിത്രത്തിലെ പാട്ടിനൊപ്പമാണ് കെജ്‌രിവാളും ഭാര്യയും ചുവടുവെച്ചത്. സംഭവ് ജയിനാണ് ഹർഷിതയെ വിവാഹം കഴിച്ചത്.
കഴിഞ്ഞവർഷം ആം ആദ്മി പാർട്ടിയുടെ രാജ്യസഭാംഗം രാഘവ് ഛദ്ദയുടെ വിവാഹപൂർവ ആഘോഷങ്ങൾ നടന്നതും കപൂർത്തലഹൗസിലാണ്.
#Kejriwal's #daughter #Harshita #married #Kapurthala #House #BJP #mocks
