സർ, ഈ 500 രൂപ കൊണ്ട് ചായ കുടിക്കൂ, ദയവായി എന്നെ വിജയിപ്പിക്കൂ';പരീക്ഷയിൽ ജയിപ്പിക്കാനായി ഉത്തരക്കടലാസിൽ പണം വച്ച് അപേക്ഷ എഴുതി നൽകി വിദ്യാർത്ഥി

സർ, ഈ 500 രൂപ കൊണ്ട് ചായ കുടിക്കൂ, ദയവായി എന്നെ വിജയിപ്പിക്കൂ';പരീക്ഷയിൽ ജയിപ്പിക്കാനായി ഉത്തരക്കടലാസിൽ പണം വച്ച് അപേക്ഷ എഴുതി നൽകി വിദ്യാർത്ഥി
Apr 20, 2025 09:30 AM | By Anjali M T

ബെംഗളൂരു: (www.truevisionnews.com) പരീക്ഷ വിജയിപ്പിക്കണമെന്ന ആവശ്യമായി ഉത്തരകടലാസുകളിൽ അപേക്ഷകളും കറൻസി നോട്ടുകളും. പത്താംക്ലാസ് പരീക്ഷയുടെ ഉത്തരകടലാസുകളിലാണ് ഇൻവിജിലേറ്റർമാരായ അധ്യാപകർ നോട്ടുകളും അപേക്ഷകൾ കണ്ടെത്തിയത്. കർണാടകയിലെ ബെ​ല​ഗാവി ജില്ലയിലെ ചിക്കോടിയിലാണ് സംഭവം.

ഉത്തരക്കടലാസിനൊപ്പം ലഭിച്ച രസകരമായി അപേക്ഷകൾ ഇതിനകം സോഷ്യൽ മീഡിയയിൽ വൈറലായിട്ടുണ്ട്. പരീക്ഷ പാസാകാൻ സഹായിക്കണമെന്ന അഭ്യർത്ഥനയോടെ ഒരു വിദ്യാർത്ഥി ഉത്തരക്കടലാസിൽ 500 രൂപയുടെ നോട്ടാണ് ഇട്ടത്. ഇൻവിജിലേറ്ററുടെ സ്നേഹം പരീക്ഷ പാസാകുന്നതിന് ആശ്രയിച്ചിരിക്കുന്നുവെന്ന നിലയിലായിരുന്നു ചില അഭ്യർത്ഥനകൾ.

'സർ, ഈ 500 രൂപ കൊണ്ട് ചായ കുടിക്കൂ, ദയവായി എന്നെ വിജയിപ്പിക്കൂ' എന്നായിരുന്നു മറ്റൊരു വിദ്യാർത്ഥിയുടെ അഭ്യർത്ഥന. പരീക്ഷ പാസാകാൻ അധ്യാപകൻ സഹായിക്കുമെങ്കിൽ കൂടുതൽ പണം നൽകാമെന്നായിരുന്നു ചിലരുടെ വാ​ഗ്ദാനം. 'എന്നെ വിജയിപ്പിച്ചാൽ, ഞാൻ നിങ്ങൾക്ക് പണം തരാം' എന്ന് ഉത്തരക്കടലാസിൽ കുറിച്ച വിദ്യാർത്ഥികളും ഉണ്ടായിരുന്നു.

തങ്ങളുടെ ഭാവി ഈ പ്രധാനപ്പെട്ട പരീക്ഷ പാസാകുന്നതിനെ ആശ്രയിച്ചാണ് ഇരിക്കുന്നതെന്ന് ചിലർ കുറിച്ചപ്പോൾ വിജയിപ്പിച്ചില്ലെങ്കിൽ മാതാപിതാക്കൾ കോളേജിലേയ്ക്ക് അയക്കില്ല എന്നായിരുന്നു ഒരാൾ കുറിച്ചത്.

#student #writes #request #money #answersheet#pass #exam

Next TV

Related Stories
പൊലീസ് ബലമായി മൃതദേഹം കൈമാറി; മരിച്ചെന്ന് കരുതിയ കുട്ടി 70 ദിവസത്തിന് ശേഷം തിരിച്ചെത്തി, വലഞ്ഞ് പൊലീസ്

Apr 20, 2025 11:56 AM

പൊലീസ് ബലമായി മൃതദേഹം കൈമാറി; മരിച്ചെന്ന് കരുതിയ കുട്ടി 70 ദിവസത്തിന് ശേഷം തിരിച്ചെത്തി, വലഞ്ഞ് പൊലീസ്

കുട്ടി സുരക്ഷിതമായി തിരിച്ചെത്തിയതോടെ ഇതുവരെ ഉണ്ടായ സംഭവങ്ങൾ കുടുംബം അധികാരികളെ അറിയിച്ചു....

Read More >>
ജിമ്മിൽ വ്യായാമത്തിനിടെ 52കാരൻ കുഴഞ്ഞുവീണ് മരിച്ചു

Apr 20, 2025 10:58 AM

ജിമ്മിൽ വ്യായാമത്തിനിടെ 52കാരൻ കുഴഞ്ഞുവീണ് മരിച്ചു

ഡംബെല്ലുകൾ എടുത്ത് നടന്നുനീങ്ങുന്നത് വിഡിയോ ദൃശ്യങ്ങളിൽ കാണാം. ഇതിന് പിന്നാലെ കുഴഞ്ഞ് നിലത്ത്...

Read More >>
കെജ്‌രിവാളിന്റെ മകൾ ഹർഷിതയ്ക്ക് കപൂർത്തലഹൗസിൽ വിവാഹം; പരിഹാസവുമായി ബിജെപി

Apr 20, 2025 10:42 AM

കെജ്‌രിവാളിന്റെ മകൾ ഹർഷിതയ്ക്ക് കപൂർത്തലഹൗസിൽ വിവാഹം; പരിഹാസവുമായി ബിജെപി

കപൂർത്തല ഹൗസ് മഹാൻമാരുടെ വിവാഹസൗധമായെന്ന്‌ ബിജെപി പഞ്ചാബ് സംസ്ഥാന പ്രസിഡന്റ്‌ സുനിൽ ഝാക്കർ...

Read More >>
മെഹന്തി ഇടാനായി ബ്യൂട്ടീഷനെ വിളിച്ചുവരുത്തി; കാറിനുള്ളിൽ വെച്ച് ലൈംഗികാതിക്രമം, ചെറുക്കാൻ ശ്രമിച്ചപ്പോൾ കുത്തി കൊലപ്പെടുത്തി

Apr 20, 2025 09:42 AM

മെഹന്തി ഇടാനായി ബ്യൂട്ടീഷനെ വിളിച്ചുവരുത്തി; കാറിനുള്ളിൽ വെച്ച് ലൈംഗികാതിക്രമം, ചെറുക്കാൻ ശ്രമിച്ചപ്പോൾ കുത്തി കൊലപ്പെടുത്തി

രാത്രി വളരെ വൈ​കി ജോലി പൂ‍ർത്തിയാക്കിയ യുവതികളെ കാറിൽ തിരിച്ച് കൊണ്ട് പോയി ആക്കുന്നതിനിടെയാണ് യുവതികളെ ലൈംഗികാതിക്രമത്തിന് ഇരയാക്കിയത്....

Read More >>
 പുഴയോരത്ത് കാട്ടാനകൾ തമ്മിൽ ഏറ്റുമുട്ടി, ഒരാന ചരിഞ്ഞു

Apr 20, 2025 08:52 AM

പുഴയോരത്ത് കാട്ടാനകൾ തമ്മിൽ ഏറ്റുമുട്ടി, ഒരാന ചരിഞ്ഞു

ആനകൾ തമ്മിൽ ഏറ്റുമുട്ടുന്നതിന്റെ ശബ്ദം കേട്ടെന്ന് നാട്ടുകാർ പറഞ്ഞു....

Read More >>
വിവാഹമുറപ്പിച്ചത് 21-കാരിയുമായി; വധുവിന്റെ വേഷത്തിലെത്തിയത് യുവതിയുടെ വിധവയായ അമ്മ, പരാതി

Apr 20, 2025 06:38 AM

വിവാഹമുറപ്പിച്ചത് 21-കാരിയുമായി; വധുവിന്റെ വേഷത്തിലെത്തിയത് യുവതിയുടെ വിധവയായ അമ്മ, പരാതി

നിക്കാഹ് സമയത്ത് 22കാരന് സംശയം തോന്നി മൂടുപടം ഉയർത്തി നോക്കിയതോടെയാണ് ആള് മാറിയെന്ന്...

Read More >>
Top Stories