താമരശ്ശേരി ഷഹബാസ് കൊലക്കേസ്; കൂടുതൽ വിദ്യാർത്ഥികളെ പ്രതി ചേർക്കുന്നതിന് പൊലീസ് നിയമോപദേശം തേടും

താമരശ്ശേരി ഷഹബാസ് കൊലക്കേസ്; കൂടുതൽ വിദ്യാർത്ഥികളെ പ്രതി ചേർക്കുന്നതിന് പൊലീസ് നിയമോപദേശം തേടും
Apr 20, 2025 11:55 AM | By Susmitha Surendran

കോഴിക്കോട്: (truevisionnews.com)  താമരശ്ശേരി ഷഹബാസ് കൊലക്കേസിൽ കൂടുതൽ വിദ്യാർത്ഥികളെ പ്രതികളെ ചേർക്കാൻ കഴിയുമോ എന്നതിൽ പൊലീസ് നിയമോപദേശം തേടും. അക്രമം നടത്താൻ ആഹ്വാനം നടത്തിയവരിൽ കൂടുതൽ കുട്ടികൾ ഉൾപ്പെട്ടിട്ടുണ്ടെന്ന് കണ്ടെത്തിയിരുന്നു.

ഇതിനെ തുടർന്നാണ് നിയമോപദേശം തേടാനുള്ള നീക്കം. കേസിൽ മെയ് അവസാനത്തോടെയാണ് കുറ്റപത്രം സമർപ്പിക്കുക. കൊലപാതകത്തിൽ മുതിർന്നവരുടെ പങ്കിന് തെളിവ് ലഭിച്ചിട്ടില്ലെന്നും അന്വേഷണ സംഘം അറിയിച്ചു.

കേസിൽ കുറ്റാരോപിതരായ ആറ് വിദ്യാർത്ഥികൾ നിലവിൽ വെള്ളിമാടുകുന്ന് ഒബ്സർവേഷൻ ഹോമിലാണ്. ഇവരുടെ ജാമ്യാപേക്ഷ നെരത്തെ കോഴിക്കോട് പ്രിൻസിപ്പൽ സെഷൻസ് കോടതി തള്ളിയിരുന്നു. എളേറ്റില്‍ വട്ടോളി എം ജെ ഹയർസെക്കൻഡറി സ്കൂൾ പത്താംതരം വിദ്യാർഥിയായിരുന്നു മുഹമ്മദ് ഷഹബാസ്.

താമരശ്ശേരിയിൽ ഷഹബാസ് ഉൾപ്പെടുന്ന എംജെ ഹയർ സെക്കൻഡറി സ്കൂളിലെ വിദ്യാർഥികളും താമരശ്ശേരി കോരങ്ങാട് ഹയർ സെക്കൻഡറി സ്കൂളിലെ വിദ്യാർത്ഥികളും തമ്മിൽ ട്യൂഷൻ സെന്‍ററിലെ കലാപരിപാടിയെ ചൊല്ലി സംഘര്‍ഷം ഉണ്ടായിരുന്നു. സംഘർഷത്തെ തുടര്‍ന്ന് വിദ്യാര്‍ത്ഥികള്‍ ഷഹബാസിനെ ക്രൂരമായി മര്‍ദിച്ചു.

നഞ്ചക്ക് എന്ന ആയുധം കൊണ്ട് തലയ്ക്ക് അടിയേറ്റ ഷഹബാസ് വീട്ടിലെത്തി വൈകാതെ ബോധരഹിതനാവുകയായിരുന്നു. രക്ഷിതാക്കൾ ആദ്യം താമരശ്ശേരിയിലെ ആശുപത്രിയിലും പിന്നീട് കോഴിക്കോട് മെഡിക്കൽ കോളേജിലും പ്രവേശിപ്പിച്ചെങ്കിലും വെന്‍റിലേറ്റര്‍ സഹായത്തോടെ ഒരു ദിവസം മാത്രമാണ് ഷഹബാസിന്‍റെ ജീവൻ നിലനിർത്താൻ ആയത്.

#Thamarassery #Shahabas #murder #case #Police #seek #legal #advice #charge #more #students

Next TV

Related Stories
ലോറി തോട്ടിലേയ്ക്ക് മറിഞ്ഞ് അപകടം; മൂന്നുപേർക്ക് പരിക്ക്

Apr 20, 2025 01:55 PM

ലോറി തോട്ടിലേയ്ക്ക് മറിഞ്ഞ് അപകടം; മൂന്നുപേർക്ക് പരിക്ക്

പരിക്കേറ്റ ഡ്രൈവറേയും രണ്ട് ചുമട്ട് തൊഴിലാളികളെയും അടുത്തുള്ള സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു....

Read More >>
മധ്യവയസ്കൻ പഴയ വീട്ടിൽ മരിച്ചനിലയിൽ, മൃതദേഹം അഴുകിയ നിലയിൽ

Apr 20, 2025 01:40 PM

മധ്യവയസ്കൻ പഴയ വീട്ടിൽ മരിച്ചനിലയിൽ, മൃതദേഹം അഴുകിയ നിലയിൽ

ഭാര്യയും മക്കളും മലക്ക് താഴെ പാങ്ങോട് പുതിയ വീട്ടിലാണ് താമസം....

Read More >>
സ്കൂൾ പ്രവേശനോത്സവം ജൂൺ 2 ന്; പാഠ്യപദ്ധതി പരിഷ്കരണം പൂർത്തിയാകുന്നു: മന്ത്രി വി ശിവൻകുട്ടി

Apr 20, 2025 01:14 PM

സ്കൂൾ പ്രവേശനോത്സവം ജൂൺ 2 ന്; പാഠ്യപദ്ധതി പരിഷ്കരണം പൂർത്തിയാകുന്നു: മന്ത്രി വി ശിവൻകുട്ടി

ബാക്കി ക്ലാസുകളിലെ മുഴുവൻ പാഠപുസ്തകങ്ങളുടെയും വിതരണ ഉദ്ഘാടനമാണ് 23ന് നടക്കുക എന്നും അദ്ദേ​ഹം...

Read More >>
നോവായി നിവാൻ; വടകരയിൽ കളിക്കുന്നതിനിടെ കിണറ്റിൽ വീണ് മരിച്ച അഞ്ചുവയസുകാരന്റെ സംസ്‌കാരം ഇന്ന്

Apr 20, 2025 01:13 PM

നോവായി നിവാൻ; വടകരയിൽ കളിക്കുന്നതിനിടെ കിണറ്റിൽ വീണ് മരിച്ച അഞ്ചുവയസുകാരന്റെ സംസ്‌കാരം ഇന്ന്

അധികം വൈകാതെ തന്നെ ഇരുവരെയും പുറത്തെടുത്ത് ആശുപ്രതിയിലെത്തിച്ചെങ്കിലും...

Read More >>
മദ്യപാനം, അച്ഛനെ ഇറക്കിവിട്ടു; കത്തിയതോ കത്തിച്ചതോ?; വീടിന് തീപിടിച്ച് യുവാവ് മരിച്ച സംഭവത്തില്‍ ദുരൂഹത

Apr 20, 2025 12:58 PM

മദ്യപാനം, അച്ഛനെ ഇറക്കിവിട്ടു; കത്തിയതോ കത്തിച്ചതോ?; വീടിന് തീപിടിച്ച് യുവാവ് മരിച്ച സംഭവത്തില്‍ ദുരൂഹത

വീടിന് എങ്ങനെയാണ് തീപിടിച്ചതെന്ന് ഇതുവരെ വ്യക്തമല്ല. ഷോര്‍ട്ട് സര്‍ക്യൂട്ട് കാരണമാണ് തീപിടിച്ചതെന്നാണ് മനോജിന്റെ അമ്മ വനജയുടെ...

Read More >>
വിഷു ദിനത്തിൽ കാണാതായ യുവാവിനെ കണ്ടെത്തി

Apr 20, 2025 12:47 PM

വിഷു ദിനത്തിൽ കാണാതായ യുവാവിനെ കണ്ടെത്തി

ചോറ്റാനിക്കര ക്ഷേത്രത്തിൽ ദർശനത്തിനെത്തിയപ്പോഴാണ് കൈലാസിനെ കാണാതായത്....

Read More >>
Top Stories