വിവാഹമുറപ്പിച്ചത് 21-കാരിയുമായി; വധുവിന്റെ വേഷത്തിലെത്തിയത് യുവതിയുടെ വിധവയായ അമ്മ, പരാതി

വിവാഹമുറപ്പിച്ചത് 21-കാരിയുമായി; വധുവിന്റെ വേഷത്തിലെത്തിയത് യുവതിയുടെ വിധവയായ അമ്മ, പരാതി
Apr 20, 2025 06:38 AM | By Athira V

ഷാംലി: ( www.truevisionnews.com) വിവാഹ വേദിയിൽ വച്ച് വരന് തോന്നിയ സംശയം. വധുവിന്റെ മൂടുപടം മാറ്റിയതിന് പിന്നാലെ വിവാഹത്തിൽ നിന്നൊഴിഞ്ഞ് 22കാരൻ. കേസിൽ കുടുങ്ങാതിരിക്കാൻ പൊലീസ് സഹായവും തേടി യുവാവ്. ഉത്തർ പ്രദേശിലെ മീററ്റിലാണ് സംഭവം. മൊഹമ്മദ് അസിം എന്ന യുവാവാണ് പരാതിയുമായി പൊലീസിനെ സമീപിച്ചത്. 22കാരിയായ യുവതിയുമായാണ് യുവാവിന്റെ വിവാഹം സഹോദരനും സഹോദര ഭാര്യയും ചേർന്ന് നിശ്ചയിച്ചത്.

എന്നാൽ വിവാഹ വേദിയിൽ വധുവിന് പകരം എത്തിയത് വിധവയും 21കാരിയുടെ അമ്മയുമായ 45കാരിയായിരുന്നു. നിക്കാഹ് സമയത്ത് 22കാരന് സംശയം തോന്നി മൂടുപടം ഉയർത്തി നോക്കിയതോടെയാണ് ആള് മാറിയെന്ന് വ്യക്തമായത്. യുവാവ് സംഭവം ചോദ്യം ചെയ്തതിന് പിന്നാലെ പീഡനക്കേസിൽ കുടുക്കുമെന്ന് സഹോദരനും സഹോദര ഭാര്യയും വിശദമാക്കിയതോടെ യുവാവ് മണ്ഡപത്തിൽ നിന്ന് വീട്ടിലേക്ക് മടങ്ങിയെത്തുകയായിരുന്നു.

പിന്നാലെ തന്നെ ഇയാൾ പൊലീസിൽ പരാതിയുമായി എത്തുകയായിരുന്നു. സംഭവത്തേക്കുറിച്ച് പൊലീസ് വിശദമാക്കുന്നത് ഇപ്രകാരമാണ്. മാർച്ച് 31നാണ് മൂത്ത സഹോദരനും ഭാര്യയും ചേർന്ന് 21കാരിയായ മന്താഷയുമായി യുവാവിന്റെ വിവാഹം നിശ്ചയിച്ചത്.

സഹോദരന്റെ ഭാര്യയുടെ ബന്ധു കൂടിയായിരുന്നു യുവതി. നിക്കാഹ് ചടങ്ങിനിടെ മൌലവി വധുവിന്റെ പേരായി വിളിച്ചത് മന്താഷയുടെ അമ്മയുടെ പേരായ താഹിറ എന്നായിരുന്നു. ഇതോടെയാണ് യുവാവിന് സംശയം തോന്നിയത്. വധുവിന്റെ വീട്ടിൽ വച്ച് പ്രതിഷേധിച്ചതോടെയാണ് സഹോദരനും ഭാര്യയും പീഡനപരാതി നൽകുമെന്ന് ഭീഷണിപ്പെടുത്തിയത്.

മൂത്ത സഹോദരൻ നദീം ഭാര്യ ഷാഹിദ എന്നിവർക്കെതിരെയാണ് 22 കാരന്റെ പരാതി. ഫസൽപൂർ സ്വദേശിയുമായാണ് യുവാവിന്റെ വിവാഹം നിശ്ചയിച്ചിരുന്നത്. ഇതോടെയാണ് യുവാവ് വ്യാഴാഴ്ച മീററ്റ് എസ്എസ്പിക്ക് പരാതി നൽകിയത്. സംഭവത്തിൽ വിശദമായി അന്വേഷണം നടത്തി നടപടിയെടുക്കുമെന്ന് വിശദമാക്കിയത്.

#strangeevents #nikah #man #meerut

Next TV

Related Stories
 പുഴയോരത്ത് കാട്ടാനകൾ തമ്മിൽ ഏറ്റുമുട്ടി, ഒരാന ചരിഞ്ഞു

Apr 20, 2025 08:52 AM

പുഴയോരത്ത് കാട്ടാനകൾ തമ്മിൽ ഏറ്റുമുട്ടി, ഒരാന ചരിഞ്ഞു

ആനകൾ തമ്മിൽ ഏറ്റുമുട്ടുന്നതിന്റെ ശബ്ദം കേട്ടെന്ന് നാട്ടുകാർ പറഞ്ഞു....

Read More >>
ക്രൂരത, നാലുവയസ്സുകാരിയുടെ സ്വകാര്യ ഭാഗങ്ങളില്‍ അടിച്ച് പരിക്കേല്‍പ്പിച്ചു; അധ്യാപികയ്ക്കെതിരേ കേസ്

Apr 20, 2025 06:19 AM

ക്രൂരത, നാലുവയസ്സുകാരിയുടെ സ്വകാര്യ ഭാഗങ്ങളില്‍ അടിച്ച് പരിക്കേല്‍പ്പിച്ചു; അധ്യാപികയ്ക്കെതിരേ കേസ്

ഇപ്പോള്‍ ആശയവിനിമയം നടത്താവുന്ന സ്ഥിതിയില്‍ അല്ല കുട്ടിയുള്ളതെന്നും കൗണ്‍സലിങ് ആവശ്യമായി വന്നേക്കുമെന്നും പോലീസ്...

Read More >>
മദ്യലഹരിയില്‍ ഭാര്യയുടെ വിരല്‍ കടിച്ചു മുറിച്ചു ; യുവാവ് അറസ്റ്റില്‍

Apr 19, 2025 09:56 PM

മദ്യലഹരിയില്‍ ഭാര്യയുടെ വിരല്‍ കടിച്ചു മുറിച്ചു ; യുവാവ് അറസ്റ്റില്‍

ഇതിനിടെയാണ് ഭാര്യയുടെ ഇടതുകൈയിലെ വിരല്‍...

Read More >>
'മാനസിക പീഡനം, വ്യാജ പരാതിനൽകി പണംതട്ടാൻ ശ്രമം'; ഭാര്യയ്ക്കെതിരേ കുറിപ്പെഴുതി യുവാവ് ജീവനൊടുക്കി

Apr 19, 2025 09:13 PM

'മാനസിക പീഡനം, വ്യാജ പരാതിനൽകി പണംതട്ടാൻ ശ്രമം'; ഭാര്യയ്ക്കെതിരേ കുറിപ്പെഴുതി യുവാവ് ജീവനൊടുക്കി

താന്‍ ആത്മഹത്യ ചെയ്തില്ലെങ്കില്‍ തന്നെ ആരും വിശ്വസിക്കില്ലെന്നും ആത്മഹത്യാകുറിപ്പില്‍...

Read More >>
ഹിന്ദു സംഘടനാ നേതാവിനെ തട്ടിക്കൊണ്ട് പോയി അടിച്ചുകൊലപ്പെടുത്തി

Apr 19, 2025 08:32 PM

ഹിന്ദു സംഘടനാ നേതാവിനെ തട്ടിക്കൊണ്ട് പോയി അടിച്ചുകൊലപ്പെടുത്തി

തട്ടിക്കൊണ്ട് പോകലിൽ ഉൾപ്പെട്ടവർ ആരാണെന്ന് അന്വേഷിക്കുകയാണെന്നും, കേസ് നടപടികൾ മുന്നോട്ടുപോകുകയാണെന്നും പൊലീസ് ഉദ്യോഗസ്ഥർ...

Read More >>
ജയ്ശ്രീറാം വിളിക്കാൻ വിസമ്മതിച്ചു; 13 വയസുള്ള മുസ്‍ലിം ബാലനെ കുത്തിപരിക്കേൽപ്പിച്ചു

Apr 19, 2025 07:43 PM

ജയ്ശ്രീറാം വിളിക്കാൻ വിസമ്മതിച്ചു; 13 വയസുള്ള മുസ്‍ലിം ബാലനെ കുത്തിപരിക്കേൽപ്പിച്ചു

മുസ്‍ലിം ബാലനെ സമീപിച്ച് ഒരു സംഘം വിദ്യാർഥികൾ കാലിൽ തൊടാൻ...

Read More >>
Top Stories