കോഴിക്കോട് : (www.truevisionnews.com) കോഴിക്കോട് ഫറോക്കില്‍ പതിനഞ്ചു വയസ്സുകാരിയെ സ്‌കൂള്‍ വിദ്യാര്‍ഥികള്‍ പീഡിപ്പിച്ച സംഭവത്തില്‍ പ്രതികളായവരുടെ എണ്ണം നാലായി. നാലുപേരേയും കഴിഞ്ഞ ദിവസം ജുവനൈല്‍ ജസ്റ്റിസ് ബോര്‍ഡിനു മുന്നില്‍ ഹാജരാക്കിയിരുന്നു.

ഇവരെ വെള്ളിമാടുകുന്നിലെ ചില്‍ഡ്രന്‍സ് ഹോമില്‍ താമസിപ്പിക്കാന്‍ ഉത്തരവായി. മൂന്ന് വിദ്യാര്‍ഥികള്‍ ലൈംഗികമായി ഉപദ്രവിച്ചെന്നാണ് പെണ്‍കുട്ടിയുടെ മൊഴി. മറ്റൊരു വിദ്യാര്‍ഥി പീഡന ദൃശ്യങ്ങള്‍ പകര്‍ത്തി പ്രചരിപ്പിച്ചുവെന്നും പെണ്‍കുട്ടി മൊഴി നല്‍കിയിട്ടുണ്ട്.
ദിവസങ്ങള്‍ക്കു മുമ്പാണ് പതിനഞ്ചുകാരിയെ സ്‌കൂള്‍ വിദ്യാര്‍ഥികള്‍ ചേര്‍ന്ന് പീഡിപ്പിച്ചുവെന്ന ഞെട്ടിക്കുന്ന വാര്‍ത്ത പുറത്തുവന്നത്.
13, 14 വയസുള്ള വിദ്യാര്‍ഥികള്‍ ചേര്‍ന്ന് പെണ്‍കുട്ടിയെ പീഡിപ്പിക്കുകയും ആറാം ക്ലാസുകാരനായ മറ്റൊരു വിദ്യാര്‍ഥി പീഡനത്തിന്റെ ദൃശ്യങ്ങള്‍ പകര്‍ത്തി പ്രചരിപ്പിച്ചെന്നുമാണ് മൊഴി. കോഴിക്കോട് നല്ലളം പൊലീസ് സ്റ്റേഷന്‍ പരിധിയിലാണ് സംഭവം നടന്നത്.
ഒരാഴ്ച മുമ്പ് സ്‌കൂളില്‍ നടത്തിയ കൗണ്‍സിലിങ്ങിനിടെയാണ് താന്‍ പീഡനത്തിനിരയായ വിവരം 15കാരി പെണ്‍കുട്ടി പുറത്തു പറയുന്നത്. തൊട്ടടുത്ത സ്‌കൂളിലെ സുഹൃത്തുക്കള്‍ കൂടിയായ 13ഉം, 14ഉം വയസുള്ള വിദ്യാര്‍ത്ഥികളാണ് പെണ്‍കുട്ടിയെ പീഡനത്തിന് ഇരയാക്കിയത്.
സംഭവത്തിനു ശേഷം മാനസികമായി തകര്‍ന്ന വിദ്യാര്‍ഥിനി സംഭവം രക്ഷിതാക്കളോടോ, അധ്യാപകരോടോ പറഞ്ഞിരുന്നില്ല. പെണ്‍കുട്ടിയില്‍ നിന്നും വിവരമറിഞ്ഞ അധ്യാപകര്‍ വിവരം ബന്ധുക്കളെയും, പൊലീസിനെയും അറിയിച്ചു.
ആറാം ക്ലാസില്‍ പഠിക്കുന്ന മറ്റൊരു വിദ്യാര്‍ഥി പീഡന ദൃശ്യം പകര്‍ത്തി പ്രചരിപ്പിച്ചതായും പരാതിയിലുണ്ട്. ഫറോക്ക് എസിപിക്കാണ് കേസിന്റെ അന്വേഷണ ചുമതല.
#Kozhikode #year #oldgirl #raped #school #students #number #accused #rises #four
