(truevisionnews.com) ദഹന സംബന്ധമായ പ്രശ്നങ്ങൾ അടുത്ത കാലത്തായി ഏറി വരുന്നുണ്ട്. ഭക്ഷണരീതീയുടേയും, ജീവിത ശീലങ്ങളുടേയും മാറ്റമാകാം ഇതിനു കാരണം.

ദഹന സംബന്ധമായ അസ്വസ്ഥതകൾ ഉണ്ടാകുമ്പോൾ ഭക്ഷണം ശരിയായി ദഹിക്കുകയോ പോഷകങ്ങളുടെ ആഗിരണം സാധ്യമാകുകയോ ഇല്ല. ദഹനാരോഗ്യത്തിൽ ഇഞ്ചിയും കല്ലുപ്പും പ്രധാന പങ്ക് വഹിക്കുന്നു.
ഇഞ്ചിക്ക് ആൻ്റി ഇൻഫ്ലമേറ്ററി സവിശേഷതകളുണ്ട്. ഇത് ദഹനക്കേടിൻ്റെ ലക്ഷണങ്ങളെ ലഘൂകരിക്കാൻ സഹായിക്കും എന്ന് ന്യൂട്രീഷ്യനിസ്റ്റ് പറയുന്നു. സാധാരണ ഉപയോഗിക്കുന്ന ഉപ്പിനെ അപേക്ഷിച്ച് ധാരാളം ധാതുക്കൾ കല്ലുപ്പിൽ അടങ്ങിയിട്ടുണ്ട്.
മഗ്നീഷ്യം, കാൽസ്യം, പൊട്ടാസ്യം എന്നിവയാണത്. ദഹനം ഉൾപ്പെടെ വിവിധ ശാരീരിക പ്രവർത്തനങ്ങളെ ഇത് പിന്തുണയ്ക്കും. കൂടാതെ ഇലക്ട്രോലൈറ്റുകളെ സന്തുലിതമാക്കുകയും, ദഹന രസങ്ങളുടെ ഉത്പാദനത്തെ ഉത്തേജിപ്പിക്കുകയും ചെയ്യും. ഇത് പോഷകങ്ങളുടെ ആഗിരണവും മികച്ച ദഹനവും സാധ്യമാക്കുന്നു.
ഇഞ്ചി ദഹന എൻസൈമുകളെ ഉത്തേജിപ്പിക്കുന്ന അതേ സമയം തന്നെ ധാതുക്കളുടെ ഉറവിടമായ കല്ലുപ്പ് അവയവങ്ങളുടെ പ്രവർത്തനത്തെ പിന്തുണയ്ക്കുകയും, ആന്തരികമായ അന്തരീക്ഷം സന്തുലിതമാക്കുകയും ചെയ്യും .
ദഹനത്തെ മാത്രമല്ല അനാരോഗ്യകരമായ ആസക്തികളെ നിയന്ത്രിക്കുകയും മൊത്തത്തിലുള്ള ക്ഷേമത്തെ പ്രോത്സാഹിപ്പിക്കുകയും ചെയ്യുന്നു ഇഞ്ചിയും ഉപ്പും. വയറു വീർക്കൽ, മലബന്ധം എന്നിങ്ങനെയുള്ള ദഹന സംബന്ധമായ പ്രശ്നങ്ങളിൽ നിന്നും ആശ്വാസം നൽകുന്ന പ്രകൃതിദത്തമായ ഔഷധമാണിത്.
#Know #benefits #eating #ginger #mixed #rock #salt #before #meals...
