വയറുവീർക്കുന്നുണ്ടോ......? ആർത്തവദിനങ്ങളിലെ വയറുവീർക്കലിന് ഈ പാനീയം ആയാലോ.... ഇനി മറക്കരുത് !

വയറുവീർക്കുന്നുണ്ടോ......? ആർത്തവദിനങ്ങളിലെ വയറുവീർക്കലിന് ഈ പാനീയം ആയാലോ.... ഇനി മറക്കരുത് !
Jul 24, 2025 04:24 PM | By Athira V

( www.truevisionnews.com)ർത്തവ ദിവസങ്ങളിൽ പല തരത്തിലുള്ള അസ്വസ്ഥകൾ ഉണ്ടാകാം. അതിലൊന്നാണ് വയറ് വീർക്കുന്നത്. "ആർത്തവത്തിന് മുമ്പ് ഭാരം, വീർപ്പുമുട്ടൽ, അല്ലെങ്കിൽ മന്ദത എന്നിവ അനുഭവപ്പെടുന്നുണ്ടോ? ഇത് ഹോർമോൺ സംബന്ധമായതാണ്" എന്ന അടിക്കുറിപ്പിൽ പോഷകാഹാര വിദഗ്ധ ലോവ്നീത് ബത്ര അടുത്തിടെ പോസ്റ്റ് പങ്കുവച്ചിരുന്നു.

ആർത്തവ ദിവസങ്ങളിൽ വയറു വീർക്കുന്നത് തടയാൻ സഹായിക്കുന്ന ഒരു മികച്ച പാനീയത്തെ കുറിച്ചും ലോവ്നീത് പോസ്റ്റിൽ പറയുന്നുണ്ട്. ആർത്തവ വേദനയ്ക്ക് കാരണമാകുന്ന വീക്കം കുറയ്ക്കാൻ കഴിയുന്ന സംയുക്തങ്ങൾ ഇഞ്ചിയിൽ അടങ്ങിയിട്ടുണ്ട്.

ഗർഭാശയ സങ്കോചത്തിനും ആർത്തവ സമയത്ത് വേദനയ്ക്കും കാരണമാകുന്ന ഹോർമോണുകളായ പ്രോസ്റ്റാഗ്ലാൻഡിൻസിന്റെ ഉത്പാദനം തടയാൻ ഇഞ്ചി സഹായിക്കുന്നതായി പഠനങ്ങൾ പറയുന്നു. പെരുംജീരകത്തിലെ ആൻറി-ഇൻഫ്ലമേറ്ററി, ആന്റിസ്പാസ്മോഡിക് ഗുണങ്ങൾ ആർത്തവ വേദന ഒഴിവാക്കാൻ സഹായിക്കും.ആർത്തവ ദിനങ്ങളിലെ വീർപ്പുമുട്ടലുകൾക്ക് ആശ്വാസമായി ഇത്തരം പൊടികൈകൾ വിദ്യകൾ ഉപയോഗിക്കാം.

ഈ പാനീയം തയ്യാറാക്കാനായി വേണ്ട ചേരുവകളെ കുറിച്ചാണ് ഇനി പറയുന്നത്...

വേണ്ട ചേരുവകൾ

  • 1 സ്പൂൺ പെരുംജീരകം
  • 1 സ്പൂൺ ഇഞ്ചി ചതച്ചത്
  • 2 കപ്പ് വെള്ളം

തയ്യാറാക്കുന്ന വിധം: രണ്ട് കപ്പ് വെള്ളത്തിൽ പെരുംജീരകം പൊടിച്ചതും അൽപം ഇഞ്ചിയും ചേർത്ത് തിളപ്പിച്ച ശേഷം കുടിക്കുക. 

This drink can help with bloating during menstruation

Next TV

Related Stories
'ഫിയർ ഓഫ് മിസ്സിംഗ് ഔട്ട്‌ ' മനുഷ്യരിൽ ഭീതി പടർത്തുന്നുവോ? സോഷ്യൽ മീഡിയയിൽ കാണുന്നതെല്ലാം സ്വന്തം ജീവിതത്തിൽ സംഭവിക്കുമോ എന്ന ചിന്ത

Jul 23, 2025 11:40 AM

'ഫിയർ ഓഫ് മിസ്സിംഗ് ഔട്ട്‌ ' മനുഷ്യരിൽ ഭീതി പടർത്തുന്നുവോ? സോഷ്യൽ മീഡിയയിൽ കാണുന്നതെല്ലാം സ്വന്തം ജീവിതത്തിൽ സംഭവിക്കുമോ എന്ന ചിന്ത

സോഷ്യൽ മീഡിയയിൽ കാണുന്നതെല്ലാം സ്വന്തം ജീവിതത്തിൽ സംഭവിക്കുമോ എന്ന ചിന്തയാണ് ഫിയർ ഓഫ് മിസ്സിംഗ് ഔട്ട്...

Read More >>
സ്തനാർബുദം തുടക്കത്തിലേ തിരിച്ചറിയാം; അവഗണിക്കാൻ പാടില്ലാത്ത ലക്ഷണങ്ങൾ

Jul 20, 2025 07:55 AM

സ്തനാർബുദം തുടക്കത്തിലേ തിരിച്ചറിയാം; അവഗണിക്കാൻ പാടില്ലാത്ത ലക്ഷണങ്ങൾ

സ്തനാർബുദം തുടക്കത്തിലേ തിരിച്ചറിയാം, അവഗണിക്കാൻ പാടില്ലാത്ത...

Read More >>
 സുന്ദരിയായാലോ....? കൊറിയന്‍ സുന്ദരിമാരുടെ മുടിയുടെ രഹസ്യം ഇതാണ്; വീട്ടിലുണ്ടാക്കാം കൊറിയന്‍ ഹെയര്‍ സിറം!

Jul 19, 2025 09:51 PM

സുന്ദരിയായാലോ....? കൊറിയന്‍ സുന്ദരിമാരുടെ മുടിയുടെ രഹസ്യം ഇതാണ്; വീട്ടിലുണ്ടാക്കാം കൊറിയന്‍ ഹെയര്‍ സിറം!

കൊറിയന്‍ സുന്ദരിമാരുടെ മുടിയുടെ രഹസ്യം, വീട്ടിലുണ്ടാക്കാം കൊറിയന്‍ ഹെയര്‍...

Read More >>
Top Stories

Entertainment News

//Truevisionall