പത്തനംതിട്ട : (truevisionnews.com) റാന്നിയിൽ കെഎസ്ആർടിസി ബസും കാറും കൂട്ടിയിടിച്ച് പാസ്റ്റർ മരിച്ച സംഭവത്തിൽ കൂടുതൽ വിവരങ്ങൾ പുറത്ത് . ഐപിസി സഭയിലെ പാസ്റ്റർ റാന്നി സ്വദേശി സണ്ണി ഫിലിപ്പ് (67) ആണ് മരിച്ചത്.

വിദേശത്തുനിന്ന് നാട്ടിലെത്തിയ മകനെ നെടുമ്പാശേരി വിമാനത്താവളത്തിൽ നിന്നും കൂട്ടി തിരിച്ചു വരും വഴിയായിരുന്നു അപകടം. കാർ വെട്ടിപൊളിച്ചാണ് സണ്ണി ഫിലിപ്പിന്റെ മൃതദേഹം പുറത്തെടുത്തത്. ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. കുടുംബം മറ്റൊരു കാറിലാണ് സഞ്ചരിച്ചിരുന്നത്.
#More #details #incident #pastor #died #KSRTC #bus #car #collided
