മില്ലിലെ പണിക്കിടെ സ്റ്റീൽ യൂണിറ്റ് ശരീരത്തിലേക്ക് വീണു; മൂന്ന് പേ‌ർ മരിച്ചു, രണ്ട് പേർക്ക് പരിക്ക്

മില്ലിലെ പണിക്കിടെ സ്റ്റീൽ യൂണിറ്റ് ശരീരത്തിലേക്ക് വീണു; മൂന്ന്  പേ‌ർ മരിച്ചു, രണ്ട്  പേർക്ക് പരിക്ക്
Apr 16, 2025 10:29 AM | By Susmitha Surendran

മുംബൈ: (truevisionnews.com)  മഹാരാഷ്ട്രയിലെ യവത്മാലിലെ മില്ലിൽ ജോലി ചെയ്യുന്നതിനിടെ തൊഴിലാളികൾക്ക് പരിക്ക്. പയറുവർഗങ്ങൾ സൂക്ഷിക്കുന്നതിനുള്ള സ്റ്റീൽ യൂണിറ്റ് ശരീരത്തിലേക്ക് വീണ് മൂന്ന് തൊഴിലാളികൾ മരിക്കുകയും രണ്ട് പേ‌‌ർക്ക് പരിക്കേൽക്കുകയും ചെയ്തു.

ചൊവ്വാഴ്ച്ച  വൈകുന്നേരത്തോടെ ആണ് സംഭവം. യവത്മലിലെ എം ഐ ഡി സി (മഹാരാഷ്ട്ര ഇൻഡസ്ട്രിയൽ ഡെവലപ്‌മെന്റ് കോർപ്പറേഷൻ) യിൽ സ്ഥിതി ചെയ്യുന്ന ജെയിൻ ദാൽ മില്ലിലാണ് തൊഴിലാളികൾക്ക് ദാരുണാന്ത്യം സംഭവിച്ചത്. പയറുവർഗങ്ങൾ സൂക്ഷിക്കുന്നതിനുള്ള സംഭരണ സ്റ്റീൽ യൂണിറ്റ് തകർന്ന് 5 തൊഴിലാളികളുടെ മേൽ വീഴുകയായിരുന്നുവെന്ന് പൊലീസ് പറഞ്ഞു.

സംഭവത്തിൽ മൂന്ന് തൊഴിലാളികൾ മരിച്ചു. മറ്റ് രണ്ട് തൊഴിലാളികൾക്ക് പരിക്കേറ്റുവെന്നും അവർ ആശുപത്രിയിൽ ചികിത്സയിലാണെന്നും ഉദ്യോഗസ്ഥർ പറഞ്ഞു. തൊഴിലാളികളിൽ രണ്ട് പേർ മധ്യപ്രദേശിൽ നിന്നുള്ളവരും ഒരാൾ മഹാരാഷ്ട്രയിലെ വാർധയിൽ നിന്നുള്ള ആളുമാണെന്ന് പൊലീസ് പറഞ്ഞു.

#Workers #injured #working #mill #Yavatmal #Maharashtra.

Next TV

Related Stories
സുപ്രീം കോടതിയുടെ തീരുമാനം നിർണായകം; വഖഫ് നിയമ ഭേദഗതി ചോദ്യം ചെയ്തുള്ള ഹര്‍ജികള്‍ ഇന്ന് പരിഗണിക്കും

Apr 16, 2025 07:12 AM

സുപ്രീം കോടതിയുടെ തീരുമാനം നിർണായകം; വഖഫ് നിയമ ഭേദഗതി ചോദ്യം ചെയ്തുള്ള ഹര്‍ജികള്‍ ഇന്ന് പരിഗണിക്കും

ബില്ലിനെ അനുകൂലിച്ച് ബിജെപി ഭരിക്കുന്ന അഞ്ച് സംസ്ഥാങ്ങൾ കൂടി കോടതിയെ...

Read More >>
 ബെം​ഗളൂരുവിൽ  വീണ്ടും സദാചാര ​ഗുണ്ടാ ആക്രമണം; പൊലീസ് സ്വമേധയാ കേസെടുത്തു

Apr 15, 2025 05:10 PM

ബെം​ഗളൂരുവിൽ വീണ്ടും സദാചാര ​ഗുണ്ടാ ആക്രമണം; പൊലീസ് സ്വമേധയാ കേസെടുത്തു

സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്ന ദൃശ്യങ്ങൾ...

Read More >>
'ഡിക്കിയിലൂടെകൈ പുറത്തേക്ക് ഇട്ട് കിടത്തി',റീൽസ് എടുക്കാൻ അപകടകരമായി കാർ ഓടിച്ചു; കോളജ് വിദ്യാർഥികൾ പിടിയിൽ

Apr 15, 2025 04:44 PM

'ഡിക്കിയിലൂടെകൈ പുറത്തേക്ക് ഇട്ട് കിടത്തി',റീൽസ് എടുക്കാൻ അപകടകരമായി കാർ ഓടിച്ചു; കോളജ് വിദ്യാർഥികൾ പിടിയിൽ

അന്ധേരിയിൽ നിന്നുള്ള മൂന്നു കോളജ് വിദ്യാർഥികളാണ് പിടിയിലായത്. നവീ മുംബൈയിൽ വിവാഹത്തിനായി എത്തിയതാണ്...

Read More >>
ദുരൂഹസാഹചര്യത്തില്‍ യുവതിയുടെ മൃതദേഹം കണ്ടെത്തി

Apr 15, 2025 04:08 PM

ദുരൂഹസാഹചര്യത്തില്‍ യുവതിയുടെ മൃതദേഹം കണ്ടെത്തി

യുവതിയുടെ മൃതദേഹത്തില്‍ വെടിയേറ്റ രണ്ട്...

Read More >>
സ്പീഡ് ബ്രെയ്ക്കറിൽ തെന്നി, ഡിവൈഡറിൽ ഇടിച്ച് ബൈക്ക് മറിഞ്ഞു, കണ്ണൂർ സ്വദേശിയായ യുവാവിന് ദാരുണാന്ത്യം

Apr 15, 2025 12:57 PM

സ്പീഡ് ബ്രെയ്ക്കറിൽ തെന്നി, ഡിവൈഡറിൽ ഇടിച്ച് ബൈക്ക് മറിഞ്ഞു, കണ്ണൂർ സ്വദേശിയായ യുവാവിന് ദാരുണാന്ത്യം

ഞായറാഴ്ച രാവിലെ ബിടദിയിൽ വച്ചാണ് അപകടമുണ്ടായത്. വൈകിട്ടോടെ ഷമലിനെ നിംഹാൻസിൽ എത്തിച്ചെങ്കിലും ജീവൻ...

Read More >>
Top Stories