(truevisionnews.com) ദുരൂഹസാഹചര്യത്തില്‍ യുവതിയുടെ മൃതദേഹം കണ്ടെത്തി. തിങ്കളാഴ്ച ദിവസം രാത്രിയിലാണ് ശരീരത്തില്‍ വെടിയേറ്റ പാടുകളോടെ യുവതിയുടെ മൃതദേഹം കണ്ടെത്തിയത്. ദില്ലിയിലാണ് സംഭവം.

ദില്ലിയിലെ ഷഹ്ദാരയിലെ ജിടിബി എന്‍ക്ലേവില്‍ യുവതിക്ക് വെടിയേറ്റെന്നു പറഞ്ഞ് പൊലീസിന് സന്ദേശം ലഭിച്ചതിനെ തുടര്‍ന്ന് സ്ഥലത്തെത്തിയ പൊലീസ് സംഘമാണ് യുവതിയുടെ മൃതദേഹം കണ്ടെത്തിയത്. യുവതിയുടെ മൃതദേഹത്തില്‍ വെടിയേറ്റ രണ്ട് മുറിവുകളുണ്ട്.
ഏകദേശം 20 വയസ് പ്രായമുള്ള യുവതിയുടെ മൃതദേഹമാണ് കണ്ടെത്തിയത്. ഇവരെ തിരിച്ചറിഞ്ഞിട്ടില്ല. പൊലീസ് സ്ഥലത്തെ സിസിടിവി ദൃശ്യങ്ങള്‍ പരിശോധിക്കുകയാണ്. കൊലപാതകക്കേസ് രജിസ്റ്റര്‍ ചെയ്ത് അന്വേഷണം ആരംഭിച്ചതായി പൊലീസ് വ്യക്തമാക്കി.
#Woman's #body #found #under #mysterious #circumstances
