ചാക്കിലും സീറ്റിന് അടിയിലും ഭദ്രമായി ഒളിപ്പിച്ചു, പക്ഷെ പരിശോധനയിൽ കുടുങ്ങി; നിരോധിത ലഹരി വസ്തുക്കളുമായി പിടിയിൽ

ചാക്കിലും സീറ്റിന് അടിയിലും ഭദ്രമായി ഒളിപ്പിച്ചു, പക്ഷെ പരിശോധനയിൽ കുടുങ്ങി; നിരോധിത ലഹരി വസ്തുക്കളുമായി പിടിയിൽ
Apr 16, 2025 04:04 PM | By Athira V

കാസ‌ർകോട്: ( www.truevisionnews.com) സ്കൂട്ടറിൽ കടത്തുകയായിരുന്ന നിരോധിത ലഹരി വസ്തുക്കൾ പിടികൂടി വിദ്യാനഗർ പൊലീസ്. പ്ലാസ്റ്റിക് ചാക്കുകളിലാക്കി മംഗലാപുരത്ത് നിന്നും ചെർക്കളയിലേക്ക് സ്കൂട്ടറിൽ കടത്തും വഴിയാണ് ഇവ പിടികൂടിയത്. മുളിയാർ കെട്ടുംകൽ സ്വദേശി മൊയ്‌ദീൻ കുഞ്ഞി (45 )നെ ജില്ലാ പോലീസ് മേധാവിയുടെ ക്രൈം സ്‌ക്വാഡ് അംഗങ്ങളായ സി പി ഒ മാരായ നിജിൻ കുമാർ, രജീഷ് കാട്ടാമ്പള്ളി എന്നിവരുടെ നേതൃത്വത്തിൽ അറസ്റ്റ് ചെയ്തു.

മംഗലാപുരം- ചെർക്കള റൂട്ടിൽ ഇയാൾ സഞ്ചരിക്കുകയായിരുന്നു. ഇയാളെക്കണ്ട് സംശയം തോന്നിയപ്പോൾ തടഞ്ഞു വെക്കുകയും വിദ്യാനഗർ പോലീസ് സ്റ്റേഷൻ സബ് ഇൻസ്‌പെക്ടർ അബ്ബാസ് പി കെ യെ അറിയിച്ചതിനെ തുടർന്ന് പൊലീസ് എത്തുകയുമായിരുന്നു. ചാക്കിൽ നിറച്ച അവസ്ഥയിലും, വാഹനത്തിന്റെ സീറ്റിന് അടിയിലുമായിട്ടാണ് ലഹരി വസ്തുക്കൾ കണ്ടെടുത്തത്.

#illegaldrugs #seized #scooter #45yearold #arrested

Next TV

Related Stories
പത്തനംതിട്ടയിൽ കൂട്ടആത്മഹത്യാശ്രമം; യുവതിക്ക് ദാരുണാന്ത്യം, ഭർത്താവും മകനും ചികിത്സയിൽ

Jul 21, 2025 12:41 PM

പത്തനംതിട്ടയിൽ കൂട്ടആത്മഹത്യാശ്രമം; യുവതിക്ക് ദാരുണാന്ത്യം, ഭർത്താവും മകനും ചികിത്സയിൽ

പത്തനംതിട്ട കൊടുമണ്ണിൽ കൂട്ട ആത്മഹത്യയ്ക്ക് ശ്രമിച്ച് മൂന്നംഗ...

Read More >>
അതുല്യയുടെ ദുരൂഹ മരണം; ഭര്‍ത്താവ് സതീഷിനെ ജോലിയില്‍ നിന്ന് പിരിച്ച് വിട്ട് ദുബായ് കമ്പനി

Jul 21, 2025 12:30 PM

അതുല്യയുടെ ദുരൂഹ മരണം; ഭര്‍ത്താവ് സതീഷിനെ ജോലിയില്‍ നിന്ന് പിരിച്ച് വിട്ട് ദുബായ് കമ്പനി

അതുല്യയുടെ ദുരൂഹ മരണം; ഭര്‍ത്താവ് സതീഷിനെ ജോലിയില്‍ നിന്ന് പിരിച്ച് വിട്ട് ദുബായ്...

Read More >>
Top Stories

Entertainment News

//Truevisionall