ന്യൂഡല്‍ഹി: (truevisionnews.com) വഖഫ് ഭേദഗതി നിയമം ചോദ്യം ചെയ്തുള്ള ഹരജികൾ ഇന്ന് സുപ്രിംകോടതി പരിഗണിക്കും. ഉച്ചയ്ക്ക് രണ്ട് മണിക്ക് ചീഫ് ജസ്റ്റിസ് സഞ്ജീവ് ഖന്ന,ജസ്റ്റിസുമാരായ സഞ്ജയ് കുമാർ, കെ വി വിശ്വനാഥൻ എന്നിവരാണ് ഹരജി പരിഗണിക്കുക.

മുസ്‌ലിം ലീഗ് , മുസ്‌ലിം വ്യക്തി നിയമബോഡ്, ജംഇയ്യത്തുല്‍ ഉലമായെ ഹിന്ദ്,ജമാഅത്തെ ഇസ്‌ലാമി,സമസ്ത കേരള ജംയ്യത്തുല്‍ ഉലമ, കോൺഗസ് തുടങ്ങി 70 ലധികം ഹരജികളാണ് കോടതി പരിഗണിക്കുക.
ബിൽ ഭരണഘടനാ വിരുദ്ധമെന്നും അടിയന്തരമായി സ്റ്റേ നൽകണമെന്നുമാണ് എല്ലാ ഹരജിക്കാരുടെയും ആവശ്യം. ബില്ലിനെ അനുകൂലിച്ച് ബിജെപി ഭരിക്കുന്ന അഞ്ച് സംസ്ഥാങ്ങൾ കൂടി കോടതിയെ സമീപിച്ചിട്ടുണ്ട്.
#Supreme #Court #decision #crucial #petitions #challenging #amendment #Waqf #Act #considered #today
