ഈസ്റ്റർ സ്പെഷ്യൽ പിടി തയ്യാറാക്കാം അതി വേഗത്തിൽ

ഈസ്റ്റർ സ്പെഷ്യൽ പിടി തയ്യാറാക്കാം അതി വേഗത്തിൽ
Apr 16, 2025 03:35 PM | By Susmitha Surendran

(truevisionnews.com) വിഷുവും വിഷു സദ്യയും ഉഷാറാക്കിയില്ലേ? ഇനി നമുക്ക് ഈസ്റ്റര്‍ ആഘോഷിക്കാം ... ഇത്തവണത്തെ ഈസ്റ്ററിന് നമുക്കും ഒപ്പം കൂടം . ഈസ്റ്റർ സ്പെഷ്യൽ പിടി തയ്യാറാക്കിയാലോ ?

ചേരുവകള്‍

അരിപ്പൊടി - ഒരു കിലോ

തേങ്ങാപ്പീര

ജീരകം- ആവിശ്യത്തിന്

വെള്ളം - ആവിശ്യത്തിന്

ഉപ്പ്

തയ്യാറാക്കുന്ന വിധം വിധം

ആദ്യം തന്നെ അരിപ്പൊടിയും തേങ്ങാപ്പീരയും ചേര്‍ത്തു വറുക്കുക. ചുവപ്പു നിറമാകുന്നതിനു മുന്‍പു അടുപ്പിൽ നിന്ന് എടുത്തുമാറ്റുക.ശേഷം ഒരു കപ്പ് വറുത്ത പൊടിക്കു രണ്ടു കപ്പ് എന്ന കണക്കില്‍ വെള്ളം തിളപ്പിക്കണം. ജീരകം ചേര്‍ത്താണു വെള്ളം തിളപ്പിക്കേണ്ടത്.

തിളപ്പിച്ച വെള്ളം ഒഴിച്ച്, വറുത്തപൊടി ചൂടോടെ കുഴച്ചെടുക്കണം. കൊഴുക്കട്ടയൊക്കെ ഉണ്ടാക്കുന്നതിന് കുഴക്കുന്നതു പോലെ. തുടര്‍ന്ന്, അരിപ്പൊടി മിശ്രിതം ചൂടോടെ കൈവെള്ളയില്‍വച്ചു ചെറിയ ഉരുളകളാക്കണം.

ജീരകവെള്ളം ബാക്കിയുണ്ടെങ്കില്‍ അതിലേക്ക് ഒന്നര കപ്പ് വെള്ളംകൂടി ചേര്‍ത്തു വീണ്ടും തിളപ്പിക്കുക. തിളച്ചുവരുമ്പോള്‍ പിടികള്‍ അതിലേക്ക് ഇടണം. അഞ്ചു മിനിറ്റുകൂടി തിളപ്പിച്ചശേഷം മാത്രം ഇളക്കാന്‍ തുടങ്ങുക.

ഈ പിടികള്‍ ഉടഞ്ഞു പോകാതെ വേണം ഇളക്കാന്‍. പിടി കുറുകി വരുന്നതുവരെ വേവിക്കണം. ഉരുളകള്‍ മുകളില്‍ തെളിഞ്ഞു കാണണം. ഇത് മാറ്റി വയ്ക്കാം . പിടി തയ്യാർ . ഇനി നമുക്കിത് ചിക്കൻ കറിയുടെ കൂടെ കഴിക്കാവുന്നതാണ് .


#Easter #special #Pidi #prepared #very #quickly

Next TV

Related Stories
കുട്ടികൾ ഇതിൽ മയങ്ങും....! സായാഹ്ന ചായകുടി ഇനി സൂപ്പറാക്കാം; നാവിൽ കൊതിയൂറും എഗ്ഗ് ലോലിപോപ്പ്

Jul 25, 2025 05:40 PM

കുട്ടികൾ ഇതിൽ മയങ്ങും....! സായാഹ്ന ചായകുടി ഇനി സൂപ്പറാക്കാം; നാവിൽ കൊതിയൂറും എഗ്ഗ് ലോലിപോപ്പ്

സായാഹ്ന ചായകുടി ഇനി സൂപ്പറാക്കാം! നാവിൽ കൊതിയൂറും എഗ്ഗ്...

Read More >>
Top Stories










News from Regional Network





//Truevisionall