ജാഗ്രത ... വാട്ട്‌സ്ആപ്പിൽ വരുന്ന ഒരു ഫോട്ടോ തുറന്നാൽ തന്നെ നിങ്ങളുടെ ഫോൺ ഹാക്ക് ചെയ്യപ്പെടാം: അറിയാം തട്ടിപ്പിന്റെ പുതിയ വഴി

ജാഗ്രത ... വാട്ട്‌സ്ആപ്പിൽ വരുന്ന ഒരു ഫോട്ടോ തുറന്നാൽ തന്നെ നിങ്ങളുടെ ഫോൺ ഹാക്ക് ചെയ്യപ്പെടാം: അറിയാം തട്ടിപ്പിന്റെ പുതിയ വഴി
Apr 16, 2025 03:01 PM | By Susmitha Surendran

(truevisionnews.com)  നിങ്ങളുടെ വാട്ട്‌സ്ആപ്പിലേക്ക് ഒരു ചിത്രം അയച്ചുകൊണ്ടാണ് തട്ടിപ്പ് നടത്തുന്നത്. ഒറ്റനോട്ടത്തിൽ ഇത് ഒരു സാധാരണ ചിത്രമെന്നേ തോന്നൂ. എന്നാൽ അതിനുള്ളിൽ നിങ്ങളുടെ ബാങ്കിംഗ് വിശദാംശങ്ങൾ, പാസ്‌വേഡുകൾ,

ഒ ടി പി -കൾ, യു പി ഐ വിവരങ്ങൾ എന്നിവ മനസ്സിലാക്കാനും നിങ്ങൾ അറിയാതെ തന്നെ നിങ്ങളുടെ ഫോൺ നിയന്ത്രിക്കാനും വേണ്ടിയുള്ള മാൽവെയറുകളാണ് ഒളിഞ്ഞിരിക്കുന്നത്.

സ്റ്റെഗനോഗ്രാഫി എന്ന സാങ്കേതിക വിദ്യ ഉപയോഗിച്ചാണ് ഈ തട്ടിപ്പ് നടത്തുന്നത്. ഇതിലൂടെ ഫോൺ ഹാക്ക് ചെയ്യാൻ ആവശ്യമായ ഡാറ്റ രഹസ്യമായി ചിത്രങ്ങളിൽ ഒളിപ്പിച്ചുവയ്ക്കുന്നു. നിങ്ങൾ ആ ചിത്രം തുറക്കുമ്പോൾ നിങ്ങളുടെ ഫോണിന്റെ നിയന്ത്രണം തട്ടിപ്പുകാർ കൈക്കലാക്കും. മറ്റ് തട്ടിപ്പുകളിൽ നിന്ന് വ്യത്യസ്തമായി നിങ്ങൾക്ക് ഒരു ഒ ടി പി മുന്നറിയിപ്പ് പോലും ലഭിക്കില്ല.

ഒരിക്കലും അറിയാത്ത നമ്പറുകളിൽ നിന്നുള്ള ചിത്രങ്ങളോ വീഡിയോകളോ ഡൗൺലോഡ് ചെയ്യുകയോ, ലിങ്കുകളിൽ ക്ലിക്ക് ചെയ്യുകയോ ചെയ്യരുത്. നിങ്ങളുടെ വാട്ട്‌സ്ആപ്പ് സെറ്റിങ്സിൽ മീഡിയ ഓട്ടോ-ഡൗൺലോഡ് ഓഫാക്കുക.

നിങ്ങളുടെ ഫോണിന്റെ സോഫ്റ്റ്‌വെയറും ആന്റിവൈറസും അപ്‌ഡേറ്റ് ചെയ്‌ത് സൂക്ഷിക്കുക. അഥവാ നിങ്ങൾ ഏതെങ്കിലും ഓൺലൈൻ സാമ്പത്തിക തട്ടിപ്പിനിരയായാൽ എത്രയും വേഗം 1930 ൽ വിവരം അറിയിക്കുക.

#Your #phone #hacked #opening #photo #WhatsApp #new #scam #information

Next TV

Related Stories
ഫോണിൽ ആപ്പുണ്ടേൽ വേഗം കളയൂ..; ക്രിപ്‌റ്റോകറൻസി ട്രേഡിംഗ് ആപ്ലിക്കേഷനുകൾ ആപ്പിളും നീക്കം ചെയ്തു

Apr 18, 2025 09:06 AM

ഫോണിൽ ആപ്പുണ്ടേൽ വേഗം കളയൂ..; ക്രിപ്‌റ്റോകറൻസി ട്രേഡിംഗ് ആപ്ലിക്കേഷനുകൾ ആപ്പിളും നീക്കം ചെയ്തു

വിദേശ ക്രിപ്‌റ്റോ എക്‌സ്‌ചേഞ്ച് ആപ്പുകൾക്കെതിരെ ഗൂഗിൾ കർശന നടപടി സ്വീകരിച്ച്, പ്ലേ സ്റ്റോറിൽ നിന്ന് രജിസ്റ്റർ ചെയ്യാത്ത 17 ആപ്പുകൾ നീക്കം...

Read More >>
ആറ് വര്‍ഷത്തെ അപ്ഡേറ്റുകള്‍ വാഗ്ദാനം; ഗാലക്‌സി എം56 സ്മാര്‍ട്ട്ഫോണ്‍ പുറത്തിറക്കി സാംസങ്

Apr 17, 2025 10:38 PM

ആറ് വര്‍ഷത്തെ അപ്ഡേറ്റുകള്‍ വാഗ്ദാനം; ഗാലക്‌സി എം56 സ്മാര്‍ട്ട്ഫോണ്‍ പുറത്തിറക്കി സാംസങ്

5000 എംഎഎച്ച് ബാറ്ററിയില്‍ 45 വാട്ട് അതിവേഗ ചാര്‍ജിങ് സൗകര്യവും ഫോണില്‍ ഉണ്ട്. എന്‍എഫ്സി സംവിധാനവും ഐപി റേറ്റിങും ഫോണിന് ഇല്ലെന്നത്...

Read More >>
10 മിനിറ്റിനുള്ളില്‍ സിം കാര്‍ഡ് ഉപഭോക്താക്കള്‍ക്കെത്തിക്കാന്‍ ബ്ലിങ്കിറ്റുമായി ചേര്‍ന്ന് എയര്‍ടെല്‍

Apr 15, 2025 08:28 PM

10 മിനിറ്റിനുള്ളില്‍ സിം കാര്‍ഡ് ഉപഭോക്താക്കള്‍ക്കെത്തിക്കാന്‍ ബ്ലിങ്കിറ്റുമായി ചേര്‍ന്ന് എയര്‍ടെല്‍

ഇത്തരത്തിലുള്ള ആദ്യ സേവനമായ ഇത് ഇപ്പോള്‍ രാജ്യത്തെ 16 നഗരങ്ങളില്‍...

Read More >>
അഡീഷണല്‍ വാലിഡിറ്റിക്കൊപ്പം ബോണസ് വാലിഡിറ്റിയും: വെല്‍ക്കം ഓഫറുമായി കെഫോണ്‍

Apr 15, 2025 08:21 PM

അഡീഷണല്‍ വാലിഡിറ്റിക്കൊപ്പം ബോണസ് വാലിഡിറ്റിയും: വെല്‍ക്കം ഓഫറുമായി കെഫോണ്‍

പുതുതായെത്തുന്ന ഉപഭോക്താക്കള്‍ക്ക് ആദ്യ ടേം റീച്ചാര്‍ജിനൊപ്പം അഡീഷണല്‍ വാലിഡിറ്റി കൂടാതെ ബോണസ് വാലിഡിറ്റി കൂടി...

Read More >>
പണിമുടക്കി വാട്‌സ്ആപ്പ്; മെസേജുകള്‍ അയക്കാൻ കഴിയുന്നില്ല, സ്റ്റാറ്റസ് അപ്‌ഡേഷനും പ്രശ്നം, വ്യാപക പരാതി

Apr 12, 2025 08:59 PM

പണിമുടക്കി വാട്‌സ്ആപ്പ്; മെസേജുകള്‍ അയക്കാൻ കഴിയുന്നില്ല, സ്റ്റാറ്റസ് അപ്‌ഡേഷനും പ്രശ്നം, വ്യാപക പരാതി

ഡൗണ്‍ഡിറ്റക്റ്ററില്‍ അനേകം പരാതികള്‍ ഇത് സംബന്ധിച്ച് വാട്‌സ്ആപ്പ് ഉപയോക്താക്കളില്‍ നിന്ന് കഴിഞ്ഞ ഒരു മണിക്കൂറിനുള്ളില്‍...

Read More >>
യുപിഐ ഡൗൺ: പേഴ്സ് കാലിയാക്കല്ലേ.......! രാജ്യവ്യാപകമായി ഡിജിറ്റൽ പണമിടപാട് തടസപ്പെട്ടു

Apr 12, 2025 02:59 PM

യുപിഐ ഡൗൺ: പേഴ്സ് കാലിയാക്കല്ലേ.......! രാജ്യവ്യാപകമായി ഡിജിറ്റൽ പണമിടപാട് തടസപ്പെട്ടു

രസകരമായ മീമുകളും നിറയുന്നുണ്ട്. പണം അയച്ചാൽ പോകാതെ കറങ്ങി നിൽക്കുകയാണ്...

Read More >>
Top Stories