പയ്യോളി(കോഴിക്കോട്): ( www.truevisionnews.com) ഹൈബ്രിഡ് കഞ്ചാവും എം.ഡി.എം.എ യുമായി പയ്യോളിയിൽ യുവാവ് പിടിയിൽ. പയ്യോളി കിഴക്കേ കൊല്ലുമ്മൽ ഷെഫീഖ് (34) ആണ് പിടിയിലായത്.

ഇന്നലെ പുലർച്ചെ അഞ്ച് മണിയോടെ പയ്യോളി ബീച്ച് റോഡിൽ വെച്ച് റൂറൽ എസ്‌പി കെ.ഇ ബൈജുവിന് കിട്ടിയ രഹസ്യ വിവരത്തിൻ്റെ അടിസ്ഥാനത്തിൽ വടകര ഡിവൈഎസ്‌പി ഹരിപ്രസാദ് ന്റെ നേതൃത്വത്തിൽ ജില്ലാ ഡാൻസാഫ് സ്കാഡും പയ്യോളി പോലീസും നടത്തിയ പരിശോധനയിലാണ് പിടിയിലായത്.
പ്രതിയിൽ നിന്നും 2.45 ഗ്രാം എം ഡി എം എയും 6.87 ഗ്രാം ഹൈബ്രിഡ് കഞ്ചാവും കണ്ടെടുത്തു. ഡാൻസാഫ് സംഘം നടത്തിയ പെട്രോളിങ്ങിനിടെ KL 11 AF 7222 നമ്പർ കാറിൽ വില്പനയ്ക്കായി എത്തിച്ച എം.ഡി.എം.എയും ഹൈബ്രിഡ് കഞ്ചാവുമായി യുവാവി പിടിയിലാവുകയായിരുന്നു.
ഇയാൾ നിലവിൽ മണിയൂരിൽ ആണ് താമസം. സംഭവത്തിൽ പോലീസ് ഇയാളുടെ കാറും കസ്റ്റഡിയിലെടുത്തു. വൈദ്യപരിശോധനയ്ക്ക് ശേഷം പ്രതിയെ ഇന്ന് കോടതിയിൽ ഹാജരാക്കും.
#Youth #arrested #MDMA #hybridcannabis #Payyoli #Kozhikode
