ആദ്യം പിഞ്ചുകുഞ്ഞിന്റെ മൃതദേഹം ഒഴുകി വന്നു, പിന്നാലെ രണ്ടാമതൊരു കുട്ടിയും അമ്മയും കൂടി; കൂട്ട ആത്മഹത്യയിൽ വിറങ്ങലിച്ച് നാട്

ആദ്യം പിഞ്ചുകുഞ്ഞിന്റെ മൃതദേഹം ഒഴുകി വന്നു, പിന്നാലെ രണ്ടാമതൊരു കുട്ടിയും അമ്മയും കൂടി; കൂട്ട ആത്മഹത്യയിൽ വിറങ്ങലിച്ച് നാട്
Apr 16, 2025 10:08 AM | By Athira V

കോട്ടയം: ( www.truevisionnews.com) ഇന്നലെ ഉച്ചയോ​ടെ പേരൂര്‍ കണ്ണമ്പുര കടവില്‍ ചൂണ്ടയിടുന്നതിനിടെയാണ് നാട്ടുകാരിൽ ചിലർ ഞെട്ടിക്കുന്ന ദൃശ്യം കണ്ടത്. ആറ്റിലൂടെ ഒരു കുട്ടിയുടെ മൃതദേഹം ഒഴുകി വരുന്നു. പിന്നാലെ നടത്തിയ തിരച്ചിലിൽ രണ്ടാമതൊരു കുട്ടിയെയും ആറുമാനൂര്‍ ഭാഗത്തെ പുഴയിൽ അമ്മയെയും കണ്ടെത്തി.

നാട്ടുകാരും പൊലീസും ചേർന്ന്​ ഇവരെ കോട്ടയത്തെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും മൂവരും മരിച്ചിരുന്നു. ഹൈകോടതി അഭിഭാഷകയായ കോട്ടയം നീറിക്കാട് തൊണ്ണന്‍മാവുങ്കല്‍ ജിമ്മിയുടെ ഭാര്യ അഡ്വ. ജിസ് മോള്‍ തോമസ് (32), മക്കളായ നേഹ മരിയ(നാല്​), നോറ ജിസ്​ ജിമ്മി (പൊന്നു-ഒന്ന്)​ എന്നിവരാണ് മരിച്ചത്. 

ചൊവ്വാഴ്ച ഉച്ചക്ക്​ 2.30ഓടെ ഏറ്റുമാനൂർ പേരൂര്‍ പള്ളിക്കുന്ന് പള്ളിക്കടവിൽനിന്ന്​ കുഞ്ഞുങ്ങളുമായി ജിസ് മോള്‍ മീനച്ചിലാറ്റിലേക്ക്​ ചാടുകയായിരുന്നുവെന്നാണ്​ പൊലീസ്​ പറയുന്നത്​. ഹൈകോടതിയിലും പാലാ കോടതിയിലും അഭിഭാഷകയായിരുന്ന ജിസ് മോള്‍ 2019-20 കാലയളവിൽ മുത്തോലി പഞ്ചായത്ത്​ പ്രസിഡന്‍റായിരുന്നു.

കോൺഗ്രസ്​ പ്രവർത്തകയായിരുന്ന ഇവർ പൊതുരംഗത്തും സജീവമായിരുന്നു. കുടുംബ പ്രശ്‌നങ്ങളാകാം മരണത്തിന് കാരണമെന്നാണ്​ പ്രാഥമിക നിഗമനം. സംഭവത്തിൽ ഏറ്റുമാനൂർ പൊലീസ് അസ്വാഭാവിക മരണത്തിന് കേസെടുത്തു.

സംഭവം നടന്നതിന്​ സമീപത്ത്​ ജിസ്‌മോൾ എത്തിയ സ്‌കൂട്ടറും കണ്ടെത്തി. ഇതിൽ അഡ്വക്കേറ്റെന്ന സ്റ്റിക്കർ പതിച്ചിരുന്നു. ഇതില്‍ നിന്നാണ് ഇവരെ തിരിച്ചറിഞ്ഞത്. രാവിലെയും ജിസ്‌മോൾ ആത്മഹത്യ ശ്രമം നടത്തിയതായി സൂചനയുണ്ട്​. കൈത്തണ്ട മൂറിച്ച ഇവർ കുട്ടികൾക്ക്​ വിഷവും നൽകിയിരുന്നു. എന്നാൽ, കുട്ടികൾ ഛർദ്ദിച്ചതോടെ ഈ ശ്രമം പരാജയപ്പെട്ടതായാണ്​ പൊലീസിന്‍റെ നിഗമനം.

പിന്നാലെയാണ്​ പുഴയിൽ ചാടിയത്​. സംഭവസമയത്ത്​ ജിസ്മോളും മക്കളും മാത്രമായിരുന്നു വീട്ടിലുണ്ടായിരുന്നത്​. ജിമ്മിയുടെ അമ്മയുടെ ചികിത്സയുമായി ബന്ധപ്പെട്ട്​ മറ്റുള്ളവർ ആശുപത്രിയിൽ പോയിരിക്കുകയായിരുന്നു.

കോട്ടയം മെഡിക്കല്‍ കോളജിൽ സൂക്ഷിച്ചിരിക്കുന്ന മൃതദേഹങ്ങൾ ഇന്ന് പോസ്റ്റുമോർട്ടം നടത്തും. നീറിക്കാട് കേന്ദ്രീകരിച്ച്​ എ.ടി.എസ് എന്ന പേരിൽ സർവിസ്​ നടത്തുന്ന സ്വകാര്യ ബസിന്‍റെ ഉടമയായ ജിമ്മി, കോട്ടയത്തെ സ്വകാര്യ ആശുപത്രിയിലെ ഇലക്​ട്രിക്കൽ എൻജിനീയറുമാണ്​.

#kottayam #mutholy #familicide

Next TV

Related Stories
'ചൂട് ഇനിയും കൂടും, സൂക്ഷിക്കണേ...'; കോഴിക്കോട് കണ്ണൂരും ഉൾപ്പെടെ 8 ജില്ലകളിൽ മുന്നറിയിപ്പ്

Apr 16, 2025 04:14 PM

'ചൂട് ഇനിയും കൂടും, സൂക്ഷിക്കണേ...'; കോഴിക്കോട് കണ്ണൂരും ഉൾപ്പെടെ 8 ജില്ലകളിൽ മുന്നറിയിപ്പ്

ജനങ്ങൾ ജാഗ്രത പാലിക്കണമെന്ന് സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി മുന്നറിയിപ്പ്...

Read More >>
നിയന്ത്രണം വിട്ട ബൈക്ക് മതിലിൽ ഇടിച്ച് അപകടം; ജന്മദിനാഘോഷത്തിൽ പങ്കെടുത്ത് മടങ്ങിയ സുഹൃത്തുക്കൾക്ക് ദാരണാന്ത്യം

Apr 16, 2025 04:13 PM

നിയന്ത്രണം വിട്ട ബൈക്ക് മതിലിൽ ഇടിച്ച് അപകടം; ജന്മദിനാഘോഷത്തിൽ പങ്കെടുത്ത് മടങ്ങിയ സുഹൃത്തുക്കൾക്ക് ദാരണാന്ത്യം

കാറിൽ ബൈക്ക് തട്ടിയതിനു ശേഷമാണോ മറിഞ്ഞതെന്ന് നാട്ടുകാർ സംശയിക്കുന്നു. മൃതദേഹം മുണ്ടക്കയത്തെ സ്വകാര്യ...

Read More >>
ചാക്കിലും സീറ്റിന് അടിയിലും ഭദ്രമായി ഒളിപ്പിച്ചു, പക്ഷെ പരിശോധനയിൽ കുടുങ്ങി; നിരോധിത ലഹരി വസ്തുക്കളുമായി പിടിയിൽ

Apr 16, 2025 04:04 PM

ചാക്കിലും സീറ്റിന് അടിയിലും ഭദ്രമായി ഒളിപ്പിച്ചു, പക്ഷെ പരിശോധനയിൽ കുടുങ്ങി; നിരോധിത ലഹരി വസ്തുക്കളുമായി പിടിയിൽ

ചാക്കിൽ നിറച്ച അവസ്ഥയിലും, വാഹനത്തിന്റെ സീറ്റിന് അടിയിലുമായിട്ടാണ് ലഹരി വസ്തുക്കൾ...

Read More >>
മലപ്പുറത്ത് ഏതാ ഒരു കുരങ്ങൻ?, മലപ്പുറം നഗരത്തിൽ അഞ്ജാത പോസ്റ്റർ, അന്വേഷണം

Apr 16, 2025 04:04 PM

മലപ്പുറത്ത് ഏതാ ഒരു കുരങ്ങൻ?, മലപ്പുറം നഗരത്തിൽ അഞ്ജാത പോസ്റ്റർ, അന്വേഷണം

പോസ്റ്റർ പ്രിൻ്റ് ചെയ്ത പ്രസ്സിൻ്റെ വിവരങ്ങളും പോസ്റ്ററിൽ...

Read More >>
തൊടുപുഴയിൽ ഉടമ വെട്ടിപ്പരിക്കേൽപിച്ച വളർത്തുനായ ചത്തു

Apr 16, 2025 03:40 PM

തൊടുപുഴയിൽ ഉടമ വെട്ടിപ്പരിക്കേൽപിച്ച വളർത്തുനായ ചത്തു

ഉടമ ഷൈജു തോമസിനെതിരെ തൊടുപുഴ പോലീസ് കേസെടുത്തിരുന്നു....

Read More >>
വിവാദമായ തൊഴിൽ ചൂഷണം; കോഴിക്കോട് സ്വദേശിയായ ജീവനക്കാരനെ കാണാനില്ലെന്ന് പരാതി, ഹേബിയസ് കോർപ്പസ് ഹർജിയുമായി പിതാവ്

Apr 16, 2025 03:33 PM

വിവാദമായ തൊഴിൽ ചൂഷണം; കോഴിക്കോട് സ്വദേശിയായ ജീവനക്കാരനെ കാണാനില്ലെന്ന് പരാതി, ഹേബിയസ് കോർപ്പസ് ഹർജിയുമായി പിതാവ്

കെൽട്രോ കമ്പനിയുടെ തൃപ്പൂണിത്തുറ ശാഖയിൽ ആണ് സാരംഗ് ജോലി ചെയ്തിരുന്നത്. സാരംഗിനെ കാണാതായതിന് പിന്നിൽ കെൽട്രോ കമ്പനിക്ക് പങ്കുണ്ടെന്ന് കുടുംബം...

Read More >>
Top Stories