തളിപ്പറമ്പ് : (truevisionnews.com) തളിപ്പറമ്പ് മാർക്കറ്റിന് സമീപത്തെ വെളിച്ചെണ്ണ മില്ലിൽ വൻ തീപ്പിടുത്തം . മുഹമ്മദ് കുഞ്ഞി ഹാജിയുടെ ഉടമസ്ഥതയിലുള്ള മുതുകുട വെളിച്ചെണ്ണ മില്ലിലാണ് വൻതീപ്പിടിത്തമുണ്ടായത് .

ബുധനാഴ്ച പുലർച്ചെ മൂന്ന് മണിയോടെയാണ് സംഭവം. തളിപ്പറമ്പ്, കണ്ണൂർ, പയ്യന്നൂരിൽ നിന്നുമുള്ള ഫയർഫോഴ്സിൻ്റെ നേതൃത്വത്തിൽ തീ അണയ്ക്കാനുള്ള ശ്രമം തുടരുന്നു. മില്ല് പൂർണ്ണമായുംകത്തി നശിച്ചു. തീപിടിത്തത്തിൻ്റെ കാരണം വ്യക്തമല്ല. ലക്ഷങ്ങളുടെ നാശനഷ്ടം സംഭവിച്ചിട്ടുണ്ട്.
#Massive #fire #breaks #out #coconut #oil #mill #near #Taliparamb #Market
