ഓട്ടോഡ്രൈവറെ കൊലപ്പെടുത്തി കിണറ്റിൽ തള്ളിയ കേസ്; 25 കാരൻ അറസ്റ്റിൽ

ഓട്ടോഡ്രൈവറെ കൊലപ്പെടുത്തി കിണറ്റിൽ തള്ളിയ കേസ്;   25 കാരൻ  അറസ്റ്റിൽ
Apr 16, 2025 10:50 AM | By Susmitha Surendran

മ​ഞ്ചേ​ശ്വ​രം: (truevisionnews.com) കു​ഞ്ച​ത്തൂ​ർ അ​ടു​ക്ക​പ്പ​ള്ള മാ​ഞ്ഞിം​ഗു​ണ്ടെ​യി​ൽ ആ​ൾ​മ​റ​യി​ല്ലാ​ത്ത കി​ണ​റ്റി​ൽ ഓ​ട്ടോ​ഡ്രൈ​വ​ർ മു​ഹ​മ്മ​ദ്‌ ഷെ​രീ​ഫി​നെ (52) മ​രി​ച്ച​നി​ല​യി​ൽ ക​ണ്ടെ​ത്തി​യ കേ​സി​ൽ പ്ര​തി അ​റ​സ്റ്റി​ൽ.

മം​ഗ​ളൂ​രു സൂ​റ​ത്‌​ക​ല്ല്‌ ക​ല്ലാ​പ്പു​വി​ലെ അ​ഭി​ഷേ​ക് ഷെ​ട്ടി​യെ (25) ആ​ണ് മ​ഞ്ചേ​ശ്വ​രം പൊ​ലീ​സ് ഇ​ൻ​സ്പെ​ക്ട​ർ ഇ. ​അ​നൂ​പ്കു​മാ​റും സം​ഘ​വും അ​റ​സ്റ്റു​ചെ​യ്ത​ത്. അ​ഭി​ഷേ​ക് ഷെ​ട്ടി ഓ​ടി​ച്ചി​രു​ന്ന സ്കൂ​ൾ ബ​സി​ൽ നാ​ലു​മാ​സം മു​മ്പ്‌ ഓ​ട്ടോ ഇ​ടി​ച്ച​തു​മാ​യി ബ​ന്ധ​പ്പെ​ട്ട്‌ മു​ഹ​മ്മ​ദ് ഷെ​രി​ഫു​മാ​യി ത​ർ​ക്ക​മു​ണ്ടാ​യി​രു​ന്നു.

തു​ട​ർ​ന്ന്‌ ഷെ​ട്ടി​യെ സ്കൂ​ൾ മാ​നേ​ജ്മെ​ന്റ്‌ ഡ്രൈ​വ​ർ ജോ​ലി​യി​ൽ​നി​ന്ന്‌ പി​രി​ച്ചു​വി​ട്ടു. ഇ​തി​ന്റെ പ്ര​തി​കാ​ര​മാ​ണ് കൊ​ല​പാ​ത​ക​ത്തി​ന്‌ കാ​ര​ണ​മെ​ന്ന്‌ എ.​എ​സ്.​പി. പി. ​ബാ​ല​കൃ​ഷ്‌​ണ​ൻ നാ​യ​ർ വാ​ർ​ത്ത​സ​മ്മേ​ള​ന​ത്തി​ൽ പ​റ​ഞ്ഞു. മു​ഹ​മ്മ​ദ് ഷ​രീ​ഫി​നെ ക​ഴി​ഞ്ഞ വ്യാ​ഴാ​ഴ്ച സ​ന്ധ്യ​യോ​ടെ​യാ​ണ് കു​ഞ്ച​ത്തൂ​ർ മാ​ഞ്ഞിം​ഗു​ണ്ടെ​യി​ലെ ആ​ൾ​മ​റ​യി​ല്ലാ​ത്ത കി​ണ​റ്റി​ൽ മ​രി​ച്ച​നി​ല​യി​ൽ ക​ണ്ട​ത്.

കി​ണ​റി​നു സ​മീ​പ​ത്ത് ക​ർ​ണാ​ട​ക ര​ജി​സ്ട്രേ​ഷ​നി​ലു​ള്ള ഓ​ട്ടോ​റി​ക്ഷ ചെ​രി​ഞ്ഞു​കി​ട​ക്കു​ന്നു​മു​ണ്ടാ​യി​രു​ന്നു. തു​ട​ർ​ന്നുള്ള അ​ന്വേ​ഷ​ണ​ത്തി​ലാ​ണ് കി​ണ​റ്റി​ൽ മൃ​ത​ദേ​ഹം ക​ണ്ടെ​ത്തി​യ​ത്. കി​ണ​റി​ന​രി​കി​ൽ ചോ​ര പ​റ്റി​യ തു​ണി​ക​ളും ചെ​രു​പ്പും പേ​ഴ്സും ക​ണ്ടെ​ത്തി.

നാ​ട്ടു​കാ​ർ വി​വ​ര​മ​റി​യി​ച്ച​തി​നെ തു​ട​ർ​ന്ന് പൊ​ലീ​സെ​ത്തി പേ​ഴ്സ് പ​രി​ശോ​ധി​ച്ച​പ്പോ​ഴാ​ണ് മ​രി​ച്ച​യാ​ളെ തി​രി​ച്ച​റി​യു​ന്ന ഫോ​ട്ടോ​യും രേ​ഖ​ക​ളും ക​ണ്ടെ​ടു​ത്ത​ത്. ഈ ​സ​മ​യ​ത്താ​ണ് മു​ഹ​മ്മ​ദ് ഷ​രീ​ഫി​നെ കാ​ണാ​താ​യി എ​ന്ന പ​രാ​തി​യു​ള്ള​ത് വ്യ​ക്ത​മാ​യ​ത്.

വി​വ​ര​മ​റി​ഞ്ഞ് ബ​ന്ധു​ക്ക​ളെ​ത്തി മു​ഹ​മ്മ​ദ് ഷ​രീ​ഫി​ന്റെ​യാ​ണ്‌ ഓ​ട്ടോ​റി​ക്ഷ​യെ​ന്ന്‌ സ്ഥി​രീ​ക​രി​ച്ചു. ശ​നി​യാഴ്ച പു​റ​ത്തെ​ടു​ത്ത മൃ​ത​ദേ​ഹ​ത്തി​ൽ വെ​ട്ടേ​റ്റ മു​റി​വു​ക​ളു​ണ്ടാ​യി​രു​ന്നു. പ​രി​യാ​രം മെ​ഡി​ക്ക​ൽ കോ​ള​ജി​ൽ ന​ട​ന്ന പോ​സ്റ്റു​മോ​ർ​ട്ട​ത്തി​ൽ കൊ​ല​പാ​ത​ക​മാ​ണെ​ന്ന് ​വ്യ​ക്ത​മാ​യി.

മു​ഹ​മ്മ​ദ് ഷെ​രീ​ഫി​നെ ത​ന്ത്ര​പൂ​ർ​വം കു​ഞ്ച​ത്തൂ​രി​ലെ​ത്തി​ച്ചാ​ണ് കൊ​ല​പാ​ത​കം ന​ട​ത്തി​യ​തെ​ന്ന്‌ പൊ​ലീ​സ് പ​റ​ഞ്ഞു. ത​ല​പ്പാ​ടി ടോ​ൾ​പ്ലാ​സ​യി​ലെ സി.​സി.​ടി.​വി കാ​മ​റ​യി​ൽ പ​തി​ഞ്ഞ ദൃ​ശ്യ​മാ​ണ് കൊ​ല​യാ​ളി​യെ തി​രി​ച്ച​റി​യാ​ൻ സ​ഹാ​യി​ച്ച​തെ​ന്നും എ.​എ​സ്‌.​പി പ​റ​ഞ്ഞു.

#Youth #arrested #killing #auto #driver #throwing #him #well

Next TV

Related Stories
മദ്യലഹരിയിൽ സ്ത്രീകൾക്കും കുട്ടികൾക്കും നേരെ കത്തി വീശി ഭീഷണി; യുവാവിനെ കസ്റ്റഡിയിലെടുത്ത് തിരൂരങ്ങാടി പൊലീസ്

Apr 16, 2025 05:15 PM

മദ്യലഹരിയിൽ സ്ത്രീകൾക്കും കുട്ടികൾക്കും നേരെ കത്തി വീശി ഭീഷണി; യുവാവിനെ കസ്റ്റഡിയിലെടുത്ത് തിരൂരങ്ങാടി പൊലീസ്

സ്ത്രീകളെയും കുട്ടികളെയും കത്തി കാണിച്ച് ഭീഷണിപ്പെടുത്തുന്നത് ഇയാളുടെ പതിവാണെന്ന് നാട്ടുകാർ...

Read More >>
'അനാവശ്യ വിവാദമുണ്ടാക്കി നല്ല ഐഎഎസ് ഓഫീസറെ മോശമായി ചിത്രീകരിക്കുന്നത് ശരിയല്ല' - ഇ പി ജയരാജൻ

Apr 16, 2025 05:10 PM

'അനാവശ്യ വിവാദമുണ്ടാക്കി നല്ല ഐഎഎസ് ഓഫീസറെ മോശമായി ചിത്രീകരിക്കുന്നത് ശരിയല്ല' - ഇ പി ജയരാജൻ

മുഖ്യമന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറി എന്ന നിലയിലാണ് കെ കെ രാഗേഷിനെ ദിവ്യ...

Read More >>
പടക്കം പൊട്ടിച്ചതിനെ തുടർന്ന് വാക്കുതർക്കം, ഒടുക്കം വെട്ടും കുത്തുമായി; രണ്ട് പേർ അറസ്റ്റിൽ

Apr 16, 2025 04:44 PM

പടക്കം പൊട്ടിച്ചതിനെ തുടർന്ന് വാക്കുതർക്കം, ഒടുക്കം വെട്ടും കുത്തുമായി; രണ്ട് പേർ അറസ്റ്റിൽ

ലാലുവിനെ ഇടത് കണ്ണിനും മൂക്കിനും ഇടിക്കുകയും ഇഷ്ടിക കൊണ്ട് അടിക്കുകയും...

Read More >>
'ചൂട് ഇനിയും കൂടും, സൂക്ഷിക്കണേ...'; കോഴിക്കോട് കണ്ണൂരും ഉൾപ്പെടെ 8 ജില്ലകളിൽ മുന്നറിയിപ്പ്

Apr 16, 2025 04:14 PM

'ചൂട് ഇനിയും കൂടും, സൂക്ഷിക്കണേ...'; കോഴിക്കോട് കണ്ണൂരും ഉൾപ്പെടെ 8 ജില്ലകളിൽ മുന്നറിയിപ്പ്

ജനങ്ങൾ ജാഗ്രത പാലിക്കണമെന്ന് സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി മുന്നറിയിപ്പ്...

Read More >>
നിയന്ത്രണം വിട്ട ബൈക്ക് മതിലിൽ ഇടിച്ച് അപകടം; ജന്മദിനാഘോഷത്തിൽ പങ്കെടുത്ത് മടങ്ങിയ സുഹൃത്തുക്കൾക്ക് ദാരുണാന്ത്യം

Apr 16, 2025 04:13 PM

നിയന്ത്രണം വിട്ട ബൈക്ക് മതിലിൽ ഇടിച്ച് അപകടം; ജന്മദിനാഘോഷത്തിൽ പങ്കെടുത്ത് മടങ്ങിയ സുഹൃത്തുക്കൾക്ക് ദാരുണാന്ത്യം

കാറിൽ ബൈക്ക് തട്ടിയതിനു ശേഷമാണോ മറിഞ്ഞതെന്ന് നാട്ടുകാർ സംശയിക്കുന്നു. മൃതദേഹം മുണ്ടക്കയത്തെ സ്വകാര്യ...

Read More >>
Top Stories