'ഒരു തവണയെങ്കിലും ഷൈനിയും മക്കളും ഞങ്ങളെ വന്നു കണ്ടിരുന്നെങ്കിൽ'; ഫേസ്ബുക്ക് കുറിപ്പുമായി ഏറ്റുമാനൂർ എസ്എച്ച്ഒ

'ഒരു തവണയെങ്കിലും ഷൈനിയും മക്കളും ഞങ്ങളെ വന്നു കണ്ടിരുന്നെങ്കിൽ'; ഫേസ്ബുക്ക് കുറിപ്പുമായി ഏറ്റുമാനൂർ എസ്എച്ച്ഒ
Apr 16, 2025 11:10 AM | By Athira V

കോട്ടയം: ( www.truevisionnews.com ) കുടുംബ പ്രശ്‌നങ്ങളെ തുടർന്നുള്ള ആത്മഹത്യകൾ വർധിക്കുന്നതിൽ ഫേസ്ബുക്ക് കുറിപ്പുമായി ഏറ്റുമാനൂർ എസ്എച്ച്ഒ അൻസൽ അബ്ദുൽ. ഏറ്റുമാനൂർ പൊലീസ് സ്റ്റേഷനിൽ 2025 ജനുവരി ഒന്ന് മുതൽ മാർച്ച് 30 വരെ 700 പരാതികൾ കുടുംബ പ്രശ്‌നങ്ങളുമായി ബന്ധപ്പെട്ട് ലഭിച്ചിട്ടുണ്ട് എസ്എച്ച്ഒ ഫേസ്ബുക്ക് കുറിപ്പിൽ പറഞ്ഞു.

മദ്യപിച്ചു കുടുംബങ്ങളിൽ പ്രശ്‌നം ഉണ്ടാക്കുന്ന ആളുകൾ കുടുംബങ്ങളിൽ പോയി വീണ്ടും പ്രശ്‌നങ്ങൾ ഉണ്ടാകാതിരിക്കാൻ സ്റ്റേഷനിൽ വന്നു രാത്രി എട്ട് മണിക്ക് ശേഷം ഒപ്പിടണം. ദിവസവും 100 ആളുകൾ അടുത്ത് വിവിധ ദിവസങ്ങളിൽ ഒപ്പിടുന്ന ഒരു സ്റ്റേഷനാണ് ഏറ്റുമാനൂർ.

ഒപ്പിടാൻ വന്നില്ല എങ്കിൽ വളരെ കൃത്യമായി അവരെ വിളിച്ചു ചോദിക്കും എന്താണ് വരാത്തത് എന്ന്. ഒപ്പിടൽ നിർത്തണം എങ്കിൽ ഭാര്യ പറയണം ചേട്ടൻ ഇപ്പോൾ കുഴപ്പമില്ല, ഒപ്പിടൽ നിർത്തിക്കോ. ഇതുപോലെ വളരെ കൃത്യമായി മേൽനോട്ടവും ആത്മാർഥമായ സേവനവും നടത്തിയാണ് ഏറ്റുമാനൂർ പൊലീസ് നൂറുകണക്കിന് ആത്മഹത്യകൾ തടയുന്നത്.

എന്നാൽ കഴിഞ്ഞ രണ്ട് മാസം മുമ്പ് ചിതറിത്തെറിച്ച ഷൈനിയും രണ്ട് കുഞ്ഞു ശരീരങ്ങളും, മെഡിക്കൽ കോളേജിൽ ഇൻക്വസ്റ്റ് നടത്തുമ്പോൾ തന്റെ മക്കളുടെ മുഖങ്ങൾ മനസ്സിൽ മാറി വന്നു. ഒരു തവണയെങ്കിലും സ്റ്റേഷനിൽ ഷൈനിയും മക്കളും വന്നു തങ്ങളെ കണ്ടിരുന്നെങ്കിൽ എന്ന് വെറുതെ ആഗ്രഹിച്ചു പോയി. ഇന്നലെ വീണ്ടും സമാന സംഭവം. ഒരു അമ്മയും രണ്ട് കുട്ടികളും...ആ കുട്ടികളുടെ മുഖം മനസ്സിൽ നിന്ന് പോകുന്നില്ലെന്നും എസ്എച്ച്ഒ ഫേസ്ബുക്ക് കുറിപ്പിൽ പറഞ്ഞു.

ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണരൂപം:

ഏറ്റുമാനൂർ പോലീസ് സ്റ്റേഷനിൽ 2025, ജനുവരി 1മുതൽ മാർച്ച്‌ 30 വരെ 700 പരാതികൾ. (കോട്ടയം ജില്ല യിൽ തന്നെ കൂടുതൽ,അതിൽ 500അടുത്ത് കുടുംബ പ്രശ്നങ്ങൾ).ഇതിൽ ഒരു 10ശതമാനം അടുത്ത് പ്രശ്നങ്ങൾക്ക് പരിഹാരം ഉണ്ടായില്ലെങ്കിൽ ആത്മഹത്യ അല്ലാതെ വേറെ വഴി ഇല്ല എന്ന് പറഞ്ഞു വിലപിക്കുന്നവർ.. ഇത്തരത്തിൽ മദ്യപിച്ചു കുടുംബങ്ങളിൽ പ്രശ്നം ഉണ്ടാക്കുന്ന ആളുകൾ കുടുംബങ്ങളിൽ പോയി വീണ്ടും പ്രശ്നങ്ങൾ ഉണ്ടാകാതിരിക്കാൻ സ്റ്റേഷനിൽ വന്നു രാത്രി 8മണിക്ക് ശേഷം ഒപ്പിടൽ.

ദിവസവും 100 ആളുകൾ അടുത്ത് വിവിധ ദിവസങ്ങളിൽ ഒപ്പിടുന്ന ഒരു സ്റ്റേഷൻ ആണ് ettumanoor. ഒപ്പിടാൻ വന്നില്ല എങ്കിൽ വളരെ കൃത്യമായി അവരെ വിളിച്ചു ചോദിക്കും എന്താണ് വരാത്തത് എന്ന്. ഒപ്പിടൽ നിർത്തണം എങ്കിൽ ഭാര്യ പറയണം ചേട്ടൻ ഇപ്പോൾ കുഴപ്പം ഇല്ല sir, ഒപ്പിടിൽ നിർത്തിക്കോ. ഇതു പോലെ വളരെ കൃത്യം ആയിട്ടു മേൽനോട്ടവും ആത്മാർത്ഥമായ സേവനവും നടത്തി ആണ് നടത്തി ആണ് ഏറ്റുമാനൂർ പോലീസ് കാർ 100കണക്കിന് ആത്‍മഹകൾ തടഞ്ഞു കൊണ്ടിരിക്കുന്നത്.

എന്നാൽ കഴിഞ്ഞ 2 മാസംമുൻപ് ചിതറി തെറിച്ച ഷൈനിയും 2 കുഞ്ഞു ശരീരങ്ങളും, മെഡിക്കൽ കോളേജ് inquest ടേബിളിൽ പെറുക്കി വെച്ച് inquest നടത്തുമ്പോൾ എന്റെ sidru വിന്റെ യും ayana യുടയും മുഖങൾ മനസ്സിൽ മാറി വന്നു. ഒരു തവണ എങ്കിലും സ്റ്റേഷനിൽ ഷൈനിയും മക്കളും വന്നു ഞങ്ങളെ കണ്ടിരുന്നെങ്കിൽ എന്ന് വെറുതെ ആഗ്രഹിച്ചു പോയ നിമിഷം ഒരു തരം യാന്ത്രികമായി ആ ജോലി കഴിഞു ഇന്നലെ വീണ്ടും സമാന സംഭവം. ഒരു അമ്മയും 2കുട്ടികളും carithas ഹോസ്പിറ്റലിൽ ആ ചെറിയ മകളുടെ ചേതന അറ്റ കുഞ്ഞു മുഖം മനസ്സിൽ നിന്നും പോകുന്നില്ല ഇന്നലെ രാത്രി കണ്ണ് കൂട്ടി അടക്കാൻ പറ്റാത്ത അവസ്ഥ....


#ettumanoor #sho #facebook #post #suicide #case

Next TV

Related Stories
കണ്ണൂരിൽ സ്വകാര്യബസ് ഇടിച്ച് വിദ്യാർത്ഥിക്ക് ദാരുണാന്ത്യം

Jul 20, 2025 02:44 PM

കണ്ണൂരിൽ സ്വകാര്യബസ് ഇടിച്ച് വിദ്യാർത്ഥിക്ക് ദാരുണാന്ത്യം

കണ്ണൂരിൽ സ്വകാര്യബസ് ഇടിച്ച് വിദ്യാർത്ഥിക്ക്...

Read More >>
'പഠിച്ചിട്ട് പോയാല്‍ മതി നീ ....'; ദിശ തെറ്റിച്ച് ബസ് ഓടിച്ച ഡ്രൈവര്‍ക്ക് നിര്‍ബന്ധിത പരിശീലനത്തിന് ഉത്തരവിട്ട് കോഴിക്കോട്ടെ ആര്‍ടിഒ

Jul 20, 2025 02:35 PM

'പഠിച്ചിട്ട് പോയാല്‍ മതി നീ ....'; ദിശ തെറ്റിച്ച് ബസ് ഓടിച്ച ഡ്രൈവര്‍ക്ക് നിര്‍ബന്ധിത പരിശീലനത്തിന് ഉത്തരവിട്ട് കോഴിക്കോട്ടെ ആര്‍ടിഒ

ദിശ തെറ്റിച്ച് ബസ് ഓടിച്ച ഡ്രൈവര്‍ക്ക് നിര്‍ബന്ധിത പരിശീലനത്തിന് ഉത്തരവിട്ട് കോഴിക്കോട്ടെ...

Read More >>
Top Stories










//Truevisionall