ഭക്ഷണ ശേഷം ഉടനെ ഉറങ്ങാന്‍ കിടക്കാറുണ്ടോ? എങ്കിൽ അറിഞ്ഞോളൂ ...

ഭക്ഷണ ശേഷം ഉടനെ ഉറങ്ങാന്‍ കിടക്കാറുണ്ടോ? എങ്കിൽ അറിഞ്ഞോളൂ ...
Apr 14, 2025 02:18 PM | By Susmitha Surendran

(truevisionnews.com) വയറുനിറച്ച് ഭക്ഷണം കഴിച്ച ശേഷം നീണ്ടുനിവര്‍ന്ന് കിടക്കുന്നതും ഉറങ്ങുന്നതും മലയാളികളുടെ പൊതുശീലമാണ്. എന്നാല്‍ ഇങ്ങനെ ചെയ്യുമ്പോള്‍ ആരോഗ്യത്തിനു എത്രത്തോളം ദോഷം ചെയ്യുമെന്ന് ആരെങ്കിലും ചിന്തിച്ചിട്ടുണ്ടോ? ഭക്ഷണം കഴിച്ച ഉടനെ തന്നെ ഉറങ്ങാന്‍ കിടക്കുന്നത് അത്ര നല്ല കാര്യമല്ല, പ്രത്യേകിച്ച് രാത്രി .

ഭക്ഷണ ശേഷം ഉടന്‍ ഉറങ്ങുന്നത് നിങ്ങളുടെ ദഹന പ്രക്രിയയെ മന്ദഗതിയില്‍ ആക്കുന്നു. ചിലരില്‍ നെഞ്ചെരിച്ചില്‍, അസിഡിറ്റി, വയറുവേദന എന്നിവയ്ക്ക് കാരണമാകും. ഭക്ഷണ ശേഷം ഉടന്‍ കിടക്കുന്നത് ശരീരഭാരം കൂടാനും പൊണ്ണത്തടി, കുടവയര്‍ എന്നിവയ്ക്കും കാരണമാകും.

ഉറങ്ങുന്നതിനു രണ്ടോ മൂന്നോ മണിക്കൂര്‍ മുന്‍പ് നിങ്ങളുടെ ഭക്ഷണം പൂര്‍ത്തിയാക്കിയിരിക്കണം. ഭക്ഷണ ശേഷം വെള്ളം കുടിക്കുകയും അല്‍പ്പം നടക്കുകയും ചെയ്യുന്നത് നല്ലതാണ്.

ഒരു കാരണവശാലും വയര്‍ പൂര്‍ണമായി നിറയുന്നതു വരെ രാത്രി ഭക്ഷണം കഴിക്കരുത്. അത്താഴം എപ്പോഴും മിതമായിരിക്കണം. ഭക്ഷണം കഴിച്ച് ഉറങ്ങാന്‍ കിടക്കുമ്പോള്‍ മെറ്റാബോളിസം മന്ദഗതിയില്‍ ആകുന്നു. വയറു നിറച്ച് ഭക്ഷണം കഴിച്ച് കിടന്നാല്‍ ഉറങ്ങാന്‍ ബുദ്ധിമുട്ട് അനുഭവപ്പെടും. ഉറങ്ങുമ്പോള്‍ ശരീരത്തിന്റെ പ്രവര്‍ത്തനങ്ങള്‍ മന്ദഗതിയില്‍ ആകുകയും ആസിഡ് റിഫ്‌ളക്‌സ് കുറയുകയും ചെയ്യുന്നു.

#usually #bed #right #after #eating? #so #you #should #know...

Next TV

Related Stories
പതിവായി കട്ടന്‍ ചായ കുടിക്കുന്നവരാണോ നിങ്ങള്‍? ഇതറിയാതെ പോകരുത് ....

Apr 21, 2025 07:49 AM

പതിവായി കട്ടന്‍ ചായ കുടിക്കുന്നവരാണോ നിങ്ങള്‍? ഇതറിയാതെ പോകരുത് ....

വിട്ടുമാറാത്ത രോഗങ്ങളുടെ സാധ്യത കുറയ്ക്കാനും ഒരു വ്യക്തിയുടെ മൊത്തത്തിലുള്ള ആരോഗ്യം മെച്ചപ്പെടുത്താനും...

Read More >>
മീൻ കൊണ്ട് പച്ചക്കറി വളർത്താൻ പറ്റുമോ? ഈ രീതിയൊന്ന് പരീക്ഷിച്ചു നോക്കൂ

Apr 20, 2025 05:16 PM

മീൻ കൊണ്ട് പച്ചക്കറി വളർത്താൻ പറ്റുമോ? ഈ രീതിയൊന്ന് പരീക്ഷിച്ചു നോക്കൂ

30 ദിവസം കഴിഞ്ഞു ഈ ലായനി അരിച്ചെടുക്കുക. അരിച്ചെടുത്ത ലായനി 40 ഇരട്ടി വെള്ളം ചേര്‍ത്ത് ഉപയോഗിക്കാം....

Read More >>
രാത്രി മുഴുവൻ എ.സി ഉപയോഗിക്കുന്നുണ്ടോ? എങ്കിൽ ശ്രദ്ധിക്കുക, ഈ കാര്യങ്ങൾ അറിയാതെ പോവരുത്

Apr 20, 2025 01:57 PM

രാത്രി മുഴുവൻ എ.സി ഉപയോഗിക്കുന്നുണ്ടോ? എങ്കിൽ ശ്രദ്ധിക്കുക, ഈ കാര്യങ്ങൾ അറിയാതെ പോവരുത്

തുറസ്സുകളുള്ള മുറിയിൽ എ.സി ഉപയോഗിക്കുന്നത് ഊർജം പാഴാക്കുന്നു. നിങ്ങളുടെ ജനലുകളും വാതിലുകളും അടച്ചിട്ടുണ്ടെന്ന് ഉറപ്പാക്കുക. കൂടാതെ സൂര്യപ്രകാശം...

Read More >>
ഭക്ഷണത്തിനു മുമ്പ് കല്ലുപ്പ് ചേർത്ത ഇഞ്ചി കഴിക്കുന്നതിൻ്റെ ഗുണങ്ങൾ  അറിയാം ...

Apr 18, 2025 05:04 PM

ഭക്ഷണത്തിനു മുമ്പ് കല്ലുപ്പ് ചേർത്ത ഇഞ്ചി കഴിക്കുന്നതിൻ്റെ ഗുണങ്ങൾ അറിയാം ...

ദഹന സംബന്ധമായ അസ്വസ്ഥതകൾ ഉണ്ടാകുമ്പോൾ ഭക്ഷണം ശരിയായി ദഹിക്കുകയോ പോഷകങ്ങളുടെ ആഗിരണം സാധ്യമാകുകയോ...

Read More >>
സൂക്ഷിക്കണം! 'വേനല്‍ക്കാലത്ത് അമീബിക്ക് മസ്തിഷ്‌ക ജ്വരം പടരാൻ സാധ്യത കൂടുതൽ'; പ്രത്യേക ജാഗ്രത വേണം

Apr 15, 2025 04:31 PM

സൂക്ഷിക്കണം! 'വേനല്‍ക്കാലത്ത് അമീബിക്ക് മസ്തിഷ്‌ക ജ്വരം പടരാൻ സാധ്യത കൂടുതൽ'; പ്രത്യേക ജാഗ്രത വേണം

സ്വിമ്മിംഗ് പൂളുകള്‍, അമ്യൂസ്‌മെന്റ് പാര്‍ക്കുകള്‍ എന്നിവിടങ്ങളിലെ വെള്ളം ക്ലോറിനേറ്റ് ചെയ്ത്...

Read More >>
Top Stories