പ്രസവത്തെ തുടർന്ന് യുവതി മരിച്ച സംഭവം; ചികിത്സയിലെ അശാസ്ത്രീയസമീപനം ക്രൈം ആണ് - വീണാ ജോര്‍ജ്

പ്രസവത്തെ തുടർന്ന് യുവതി മരിച്ച സംഭവം; ചികിത്സയിലെ അശാസ്ത്രീയസമീപനം ക്രൈം ആണ് - വീണാ ജോര്‍ജ്
Apr 12, 2025 01:38 PM | By VIPIN P V

മലപ്പുറം : (www.truevisionnews.com) മലപ്പുറത്തെ വീട്ടില്‍ പ്രസവിച്ചതിനെ തുടര്‍ന്നുണ്ടായ മരണം ആശാ പ്രവർത്തകരോട് ഉൾപ്പെടെ കുടുംബം വിവരങ്ങൾ മറച്ചു വെച്ചുവെന്ന് മന്ത്രി വീണാ ജോര്‍ജ്.

രാജ്യത്ത് നിലവിലില്ലാത്ത അശാസ്ത്രീയമായ ചികിത്സാ രീതികളും, നിയമപരമായി ചികിത്സയല്ലാത്ത പ്രവർത്തനങ്ങളും ഒരു കാരണവശാലും അം​ഗീകരിക്കാൻ കഴിയില്ലെന്നും ആരോഗ്യമന്ത്രി വീണാ ജോര്‍ജ് പറഞ്ഞു.

പ്രസവത്തിൽ ഉൾപ്പെടെ ആശാസ്ത്രീയമായ തെറ്റായ സമീപനം സ്വീകരിച്ചാൽ അത് ക്രൈം ആകുമെന്നും ഇത്തരം കാര്യങ്ങളില്‍ ശക്തമായ നിയമനടപടികള്‍ സ്വീകരിക്കുമെന്നും മന്ത്രി പറഞ്ഞു. ഇത്തരത്തിലുള്ള സംഭവങ്ങളില്‍ നിയമാനുസൃത നടപടികൾ പൊലീസ് കൈക്കൊള്ളുമെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.

കേരളത്തിൽ ശാസ്ത്രീയമായ പ്രവർത്തനങ്ങളിലൂടെയാണ് മാതൃ, ശിശുമരണ നിരക്ക് കുറച്ചത്. എല്ലാവരും ഒരുമിച്ച് അശാസ്തീയ സമീപനങ്ങൾക്കെതിരെ ബോധവത്കരണം നടത്തേണ്ടതുണ്ടെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.

വീട്ടിൽ പ്രസവത്തിനിടെ മൂന്ന് മണിക്കൂർ രക്തസ്രാവമുണ്ടായതാണ് യുവതിയുടെ മരണത്തിന് കാരമായതെന്നും.

ബന്ധപ്പെട്ട ആരോ​ഗ്യപ്രവർത്തകരെ വിവരം അറിയിക്കാൻ തയ്യാറാകാത്തതും മനഃപൂർവമായ നരഹത്യയായാണ് കണക്കാക്കുന്നതെന്നും മന്ത്രി പറഞ്ഞു. ഇത്തരം പ്രവർത്തികൾ വളരെ അപകടകരമാണെന്ന് പൊതുജനങ്ങൾ തിരിച്ചറിയണമെന്നും മന്ത്രി പറഞ്ഞു.

#Woman #dies #birth #Unscientific #approach #treatment #crime #VeenaGeorge

Next TV

Related Stories
 കോഴിക്കോട് കുറ്റ്യാടിയിൽ കഞ്ചാവും ബ്രൗണ്‍ഷുഗറുമായി  യുവാവ് പിടിയിൽ

May 15, 2025 02:44 PM

കോഴിക്കോട് കുറ്റ്യാടിയിൽ കഞ്ചാവും ബ്രൗണ്‍ഷുഗറുമായി യുവാവ് പിടിയിൽ

കോഴിക്കോട് കുറ്റ്യാടിയിൽ കഞ്ചാവും ബ്രൗണ്‍ഷുഗറും യുവാവ്...

Read More >>
 കാസർകോട്  ദേശീയപാതയ്ക്ക് സമീപത്തെ കുഴിയിൽ മൃതദേഹം കണ്ടെത്തി

May 15, 2025 01:49 PM

കാസർകോട് ദേശീയപാതയ്ക്ക് സമീപത്തെ കുഴിയിൽ മൃതദേഹം കണ്ടെത്തി

കാസർകോട് ദേശീയപാതയ്ക്ക് സമീപത്തെ കുഴിയിൽ മൃതദേഹം...

Read More >>
'വിളവെടുക്കരുത്'; ഫോണിൽ വാക്ക്പോരുമായി സി പി എം ഏരിയ സെക്രട്ടറിയും സി ഐയും

May 15, 2025 10:50 AM

'വിളവെടുക്കരുത്'; ഫോണിൽ വാക്ക്പോരുമായി സി പി എം ഏരിയ സെക്രട്ടറിയും സി ഐയും

ഫോണിൽ വാക്ക്പോരുമായി സി പി എം ഏരിയ സെക്രട്ടറിയും സി...

Read More >>
Top Stories