'വിളവെടുക്കരുത്'; ഫോണിൽ വാക്ക്പോരുമായി സി പി എം ഏരിയ സെക്രട്ടറിയും സി ഐയും

'വിളവെടുക്കരുത്'; ഫോണിൽ വാക്ക്പോരുമായി സി പി എം ഏരിയ സെക്രട്ടറിയും സി ഐയും
May 15, 2025 10:50 AM | By Susmitha Surendran

കൊച്ചി:  (truevisionnews.com)  ഫോണിൽ വാക്ക്പോരുമായി സി പി എം ഏരിയ സെക്രട്ടറിയും സി ഐയും. സി പി എം കൂത്താട്ടുകുളം ഏരിയ സെക്രട്ടറി പിബി രതീഷും രാമമംഗലം എസ്എച്ച്ഒയും തമ്മിലുള്ള ഫോൺ സംഭാഷണമാണ് പുറത്തുവന്നത്. വിളവെടുക്കരുത് എന്ന് പറഞ്ഞുകൊണ്ട് ഏരിയ സെക്രട്ടറി സിഐയെ ഭീഷണിപ്പെടുത്തുന്നത് ശബ്ദ സംഭാഷണത്തിലുണ്ട്. ഭീഷണി വേണ്ടെന്ന് എസ്എച്ച്ഒയും മറുപടി നൽകുന്നുണ്ട്.

ഫോണിൽ വിളിച്ച് ഭീഷണിപ്പെടുത്തിയതിന് കേസെടുക്കുമെന്നും സി ഐ സംഭാഷണത്തിൽ വ്യക്തമാക്കുന്നുണ്ട്. സ്വകാര്യ സ്ഥലത്ത് കല്ലുവെട്ടുന്നതുമായി ബന്ധപ്പെട്ട പൊലീസ് നടപടിയുടെ പേരിലായിരുന്നു ഇരുവരും തമ്മിലുള്ള വാക്പോര്. ഒരാഴ്ച മുമ്പുള്ള ഫോൺ സംഭാഷണമാണ് പുറത്തുവന്നത്. ഏരിയാസെക്രട്ടറിയുടെ ഫോൺ ഭീഷണിയുമായി ബന്ധപ്പെട്ട് എറണാകുളം റൂറൽ എസ്പിക്ക് എസ് എച്ച് ഒ റിപ്പോർട്ട് നൽകി.

തന്നെക്കുറിച്ച് സിഐ മോശമായി സംസാരിച്ചത് എന്തിനെന്ന് തിരക്കാനാണ് ഫോൺ വിളിച്ചതെന്നാണ് ഏരിയാസെക്രട്ടറിയുടെ വിശദീകരണം. താൻ മോശമായി ഒന്നും സംസാരിച്ചിട്ടില്ലെന്നും തന്നെ സംസാരിക്കാൻ അനുവദിക്കാതെ റേഡിയോ പോലെ എസ് എച്ച് ഒ സംസാരിച്ചുകൊണ്ടിരിക്കുകയായിരുന്നുവെന്നുമാണ് പി ബി രതീഷിന്‍റെ വിശദീകരണം.



CPM area secretary and CI verbal argument phone.

Next TV

Related Stories
 കോഴിക്കോട് കുറ്റ്യാടിയിൽ കഞ്ചാവും ബ്രൗണ്‍ഷുഗറുമായി  യുവാവ് പിടിയിൽ

May 15, 2025 02:44 PM

കോഴിക്കോട് കുറ്റ്യാടിയിൽ കഞ്ചാവും ബ്രൗണ്‍ഷുഗറുമായി യുവാവ് പിടിയിൽ

കോഴിക്കോട് കുറ്റ്യാടിയിൽ കഞ്ചാവും ബ്രൗണ്‍ഷുഗറും യുവാവ്...

Read More >>
 കാസർകോട്  ദേശീയപാതയ്ക്ക് സമീപത്തെ കുഴിയിൽ മൃതദേഹം കണ്ടെത്തി

May 15, 2025 01:49 PM

കാസർകോട് ദേശീയപാതയ്ക്ക് സമീപത്തെ കുഴിയിൽ മൃതദേഹം കണ്ടെത്തി

കാസർകോട് ദേശീയപാതയ്ക്ക് സമീപത്തെ കുഴിയിൽ മൃതദേഹം...

Read More >>
Top Stories










Entertainment News