പാലക്കാട്: ( www.truevisionnews.com) പാലക്കാട് പുളിഞ്ചോട് കാർ ചായക്കടയിലേക്ക് ഇടിച്ചു കയറി 2 മരണം. ചായക്കടക്കാരൻ ബാലൻ, കടയിൽ ഉണ്ടായിരുന്ന മറ്റൊരാൾ എന്നിവരാണ് മരിച്ചത്. മരിച്ച രണ്ടാമത്തെയാളെ തിരിച്ചറിഞ്ഞിട്ടില്ല. സംഭവത്തില്‍ അഞ്ച് പേര്‍ക്ക് പരിക്കേറ്റു. ആലത്തൂരിൽ നിന്ന് നെൻമാറ ഭാഗത്തേക്ക് പോവുകയായിരുന്ന കാറാണ് അപകടത്തിൽ പെട്ടത്.

ബൈക്കിലിടിച്ച കാര്‍ കല്‍വര്‍ട്ടിലേക്ക് പാഞ്ഞുകയറുകയായിരുന്നു. കോട്ടേക്കുളം നെന്മാറ ഫോറസ്റ്റ് ഓഫീസ് റോഡില്‍ പുളിഞ്ചുവട്ടിനു സമീപം വ്യാഴാഴ്ച മൂന്നു മണിയോടെയാണ് അപകടം. ഡ്രൈവർ നെൻമാറ സ്വദേശി പ്രതാപൻ അറസ്റ്റിലായിട്ടുണ്ട്. ഡ്രൈവർ ഉറങ്ങി പോയതാണ് അപകട കാരണമെന്ന് പൊലീസ് വ്യക്തമാക്കി.
#car #bike #accident #palakkad #two #died #five #people #injured #teashop
