(truevisionnews.com) കാട്ടാന ആക്രമണത്തിൽ മരിച്ചവരുടെ വാർത്തകൾ തുടർക്കഥയായിക്കൊണ്ടരിക്കുകയാണ്. സംസ്ഥാനത്ത് ഇതുവരെ കാട്ടാന ആക്രമണത്തിൽ മാത്രം 12 ൽ അധികം പേർ കൊല്ലപ്പെട്ടു. പന്നികളുടെ ആക്രമണത്തിൽ വേറെയും ചിലർ കൊല്ലപ്പെട്ടു. ഏറ്റവും ഒടുവിൽ സുപരിചിതമല്ലാത്ത ഒരു വാർത്ത കൂടി വന്നു.... കോഴിക്കോട് വടകര സ്വദേശി തമിഴ്ന്നാട്ടിലെ ഗൂഡല്ലൂരിൽ വിനോദ യാത്ര പോയപ്പോൾ മലന്തേനീച്ചകളുടെ കുത്തേറ്റ് മരണപ്പെട്ടു. അതിൽ നിന്ന് ഒന്ന് മാറിവരുമ്പോഴേക്കിതാ അടുത്ത വാർത്ത... പാലക്കാട് മുണ്ടൂരിൽ അമ്മയെയും മകനെയും കാട്ടാന ആക്രമിച്ചു. അതിൽ മകൻ മരണപ്പെട്ടുവെന്നുള്ള സങ്കാടകരമായ വാർത്ത...

സത്യത്തിൽ എന്താണിത്? മനുഷ്യജീവനുകൾക്ക് ഒരു വിലയും കൽപ്പിക്കുന്നില്ലേ ഇവിടുത്തെ ജനാധിപത്യ ഭരണകൂടം? ഓരോ മാസത്തിലും ഒന്നിലധികം ജീവനുകളാണ് വന്യമൃഗങ്ങളുടെ ആക്രമണത്തിൽ കൊല്ലപ്പെടുന്നത്... വെറുമൊരു നോക്കുകുത്തിയായി നിൽക്കുകയാണോ ഭരണകൂടം ചെയ്യേണ്ടത്?
2025 ജനുവരി 1 മുതൽ ഇന്നലെ വരെയായി 12 ഓളം ജീവനുകൾ വന്യമൃഗങ്ങൾ ഇല്ലാതാക്കി. ആരെയാണ് പഴി ചാരേണ്ടത്? സുരക്ഷിതത്വം ഉറപ്പുനൽകാത്ത ഭരണ സംവിധാനങ്ങളെയോ അതോ വന്യമൃഗങ്ങളെയോ? എന്തുകൊണ്ട് കാട്ടിലെ മൃഗങ്ങൾ നാട്ടിലിറങ്ങി ജനങ്ങളെ ദ്രോഹിക്കുന്നു എന്ന് എപ്പോഴെങ്കിലും ചിന്തിച്ചിട്ടുണ്ടോ?
ഭൂമാഫിയകളുടെ കറുത്ത കരങ്ങളാൽ കയ്യേറിയ കാട് അവരുടേതാണ്... സ്വന്തം വാസസ്ഥലം നഷ്ടപെട്ട മൃഗങ്ങൾ നാട്ടിലേക്കിറങ്ങുകയല്ലാതെ വേറെന്ത് ചെയ്യാനാണ്? മൃഗങ്ങളുടെ ആവാസവ്യവസ്ഥയ്ക്ക് എതിരായി മനുഷ്യർ തന്നെ ഓരോന്ന് ചെയ്യും... അതിന്റെ ഫലം അനുഭവിക്കേണ്ടുന്നതോ... പാവപ്പെട്ട ചില മനുഷ്യരും.
വന്യജീവി ആക്രമണങ്ങളുടെ വർത്തനമനു പ്രധാന കാരണമായി വനഭൂമിയുടെ വിഘടന വന്യജീവികളുടെ ആഭാസ വ്യവസ്ഥയുടെ നാശവും എത്രയും പെട്ടെന്ന് പരിഹരിച്ച് മനുഷ്യവാസ സ്ഥലങ്ങളിലേക്ക് കടന്നുവരുന്നത് തടയണം .ജനങ്ങളുടെ ജീവനും സ്വത്തിനും സംരക്ഷണം നൽകണം.
ഒരു നേരത്തെ ഭക്ഷണം മോഷ്ടിച്ചതിന്റെ പേരിൽ ആദിവാസി യുവാവായ മധുവിനെ പട്ടിയെപ്പോലെ തല്ലിക്കൊന്ന നാടല്ലേ .. . മനുഷ്യരെപ്പോലെ തന്നെ ഭക്ഷണത്തിനായി തന്നെയാണ് മൃഗങ്ങളും നാട്ടിലേക്ക് എത്തുന്നത്. മനുഷ്യരുടെ പതനത്തിന് കാരണം മനുഷ്യർ തന്നെയാണ് വിശക്കുമ്പോൾ ഭക്ഷണം കിട്ടാതെ വരുമ്പോൾ ഏതൊരു ജീവജാലവും ക്ഷുഭിതരാകും.പരസ്പരം പഴിചാരിയിട്ട് കാര്യമില്ല. എത്രയും പെട്ടെന്ന് പരിഹാരം കാണണം .എന്നാണോ മനുഷ്യന്റെ കടന്നുകയറ്റം അവസാനിപ്പിക്കുന്നത് അന്നു മാത്രമേ മനുഷ്യന് സമാധാനത്തോടെ ജീവിക്കാൻ സാധിക്കു..
സുപരിതമല്ലാത്ത മറ്റൊരു കാര്യമാണ് മലം തേനീച്ചകളുടെ ആക്രമണത്തിൽ കൊല്ലപ്പെട്ടത്. സത്യത്തിൽ അതിൻറെ വാസസ്ഥലത്തേക്ക് ചെന്ന് അതിനെ പ്രകോപിപ്പിച്ചതിനാൽ അല്ലേ അതിൻറെ സ്വയംരക്ഷക്കായി ആക്രമിച്ചത്.... ഇതിൽ ആരെ പഴിചാരും? ആർക്കെതിരെ കേസെടുക്കും?
ഓരോ ജീവജാലങ്ങൾക്കും പ്രകൃതി തന്നെ സൃഷ്ടിച്ചിട്ടുള്ള ആവാസസ്ഥലങ്ങൾ ഉണ്ട്. അത് കയറാതെ സൂക്ഷിക്കണം. ഒപ്പം മനുഷ്യക്കുരുതി അവസാനിപ്പിക്കണം. ഭരണകൂടം മുൻകൈയെടുത്താൽ മാത്രമേ ഇത്തരം വാർത്തകൾക്ക് അറുതി ഉണ്ടാകൂ....

Article by ANJALI M T
Trainee, TRUEVISIONNEWS BA English Language &Literature - Taliparamba Arts and Science College (DEGREE) Diploma in News & Journalism - Flowers Academy & Insight Mediacity
#wild #elephants #wild #bees#endless #human #suffering
