( www.truevisionnews.com ) അടുത്തിടെ തിയേറ്ററുകളിലെത്തിയ ചോരി 2 എന്ന ചിത്രത്തിന്റെ വിജയിച്ചതിന്റെ സന്തോഷത്തിലാണ് ബോളിവുഡ് നടി നുസ്രത് ബറൂച്ച. ചിത്രത്തില്‍ മികച്ച പ്രകടനമാണ് താരം കാഴ്ചവെച്ചതെന്നാണ് പൊതുവേ ഉയര്‍ന്നുകേള്‍ക്കുന്ന അഭിപ്രായം. ഇതിനിടെ സ്റ്റൈലിഷായ വസ്ത്രങ്ങള്‍ ധരിച്ച് പങ്കുവെച്ച ചിത്രങ്ങളിലൂടെ തലക്കെട്ടുകളില്‍ ഇടംപിടിച്ചിരിക്കുകയാണ് നുസ്രത് ബറൂച്ച വീണ്ടും.

ഇന്‍സ്റ്റഗ്രാമിലാണ് കിടിലന്‍ ലുക്കിലുള്ള പുതിയ ചിത്രങ്ങള്‍ താരം പങ്കുവെച്ചത്. പതിനായിരക്കണക്കിന് ആരാധകര്‍ ഇതിനകം ചിത്രങ്ങള്‍ ലൈക്ക് ചെയ്തു. നീല നിറത്തിലുള്ള ഫ്‌ളെയേഡ് പാന്റാണ് നുസ്രത് ധരിച്ചിരിക്കുന്നത്. ഒപ്പം ധരിച്ച ക്രോപ്പ്ഡ് ബ്ലേസര്‍ താരത്തിന്റെ മാറ്റ് കൂട്ടുന്നു. ചോക്കര്‍ മാലയും സ്വര്‍ണവളകളും ഹൈഹീല്‍ ചെരിപ്പുകളുമാണ് മറ്റ് ആക്‌സസറികള്‍.
#nushrrattbharuccha #fashion #new #instagrampost
