തിരുവനന്തപുരം: (truevisionnews.com) വാഹനാപകടത്തിൽ യുവാവിന് ദാരുണാന്ത്യം. ബൈക്ക് നിയന്ത്രണം വിട്ട് ഭിത്തിയിലിടിച്ച് 40 അടി താഴെയുളള സർവ്വീസ് റോഡിലേക്ക് വീണതോടെയാണ് ബൈക്ക് യാത്രികൻ മരിച്ചത്.

കോട്ടുകാൽ ചരുവിള പുത്തൻ വീട്ടിൽ ജി മഹേഷാണ് ( 23) മരിച്ചത്. നിർമ്മാണ തൊഴിലാളിയാണ് മരിച്ച മഹേഷ്. കഴക്കൂട്ടം - കാരോട് ബൈപ്പാസിലാണ് അപകടമുണ്ടായത്.
ഇന്നലെ രാത്രി മുക്കോല കല്ലുവെട്ടാൻകുഴി സർവ്വീസ് റോഡിലാണ് അ പകടം. രക്തം വാർന്ന് അബോധാവസ്ഥയിലായ യുവാവിനെ നാട്ടുകാർ ആംബുലൻസ് വിളിച്ചു വരുത്തി വിഴിഞ്ഞം ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. വിഴിഞ്ഞം പൊലീസ് കേസെടുത്തു.
#Youngman #dies #bike #accident
