മുത്തങ്ങ വനത്തിൽ കാട്ടാനയെ പ്രകോപിപ്പിച്ച് യുവാവ്; രക്ഷകരായി ലോറി ഡ്രൈവർമാർ

മുത്തങ്ങ വനത്തിൽ കാട്ടാനയെ പ്രകോപിപ്പിച്ച് യുവാവ്; രക്ഷകരായി ലോറി ഡ്രൈവർമാർ
Apr 19, 2025 01:03 PM | By VIPIN P V

കൽപ്പറ്റ: (www.truevisionnews.com) മുത്തങ്ങ വനത്തിൽ കാട്ടാനയെ പ്രകോപിപ്പിച്ച് യുവാവ്. വനത്തിലേക്ക് അതിക്രമിച്ചു കയറിയാണ് യുവാവിന്റെ പ്രകോപനം. മുത്തങ്ങ ഗുണ്ടൽപേട്ട് പാതയിൽ കഴിഞ്ഞ ദിവസം രാത്രിയാണ് സംഭവം.

ലോറി ഡ്രൈവർമാർ ഹോൺ മുഴക്കിയതോടെ ആന പിന്തിരിയുകയായിരുന്നു. KL 73D1369 എന്ന സ്കൂട്ടറിലെത്തിയ ആളാണ് വനത്തിൽ അതിക്രമിച്ചു കയറിയത്.

ദൃശ്യങ്ങളിൽ യുവാവിന്റെ മുഖം വ്യക്തമായി കാണുന്നില്ലെങ്കിലും വനത്തിലേക്ക് കയറി പോകുന്നതും ആനയുടെ ചിഹ്നം വിളികളും വീഡിയോയിൽ വ്യക്തമാണ്. ഈ സമയം ഇതുവഴി വന്ന വലിയ വാഹനത്തിലെ ഡ്രൈവർമാർ ഹോൺ മുഴക്കിയാണ് ആനയെ പിന്തിരിപ്പിച്ച് യുവാവിന് തിരികെ വന്ന് ഇരുചക്ര വാഹനത്തിൽ കയറി രക്ഷപ്പെടാൻ അവസരം ഒരുക്കിയത്.

സംഭവത്തിൽ വനം വകുപ്പ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.



#Youngman #provokes #wildelephant #Muthangaforest #Lorrydrivers #rescue

Next TV

Related Stories
Top Stories










Entertainment News