തലശ്ശേരി: (truevisionnews.com) താൽക്കാലിക ജീവനക്കാരനെ പോസ്റ്റാഫീസ് കെട്ടടത്തിൽ കെട്ടിത്തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി. കിഴക്കയിൽ വീട്ടിൽ ഗംഗാധരനെ (67) യാണ് തലശ്ശേരി ഹെഡ് പോസ്റ്റാഫീസിന് പിറകിൽ റെയിൽവെ മെയിൽ സോർട്ടിഗ് ഓഫീസായി ഉപയോഗിച്ചിരുന്ന കെട്ടിടത്തിന്റെ മുകൾ നിലയിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്.

കഴിഞ്ഞ 30 ൽ ഏറെ വർഷങ്ങളായി ഗംഗാധരൻ പോസ്റ്റാഫീസിൽ താൽക്കാലിക ജീവനക്കാരനാണ്. വിവരമറിഞ്ഞ് പോലീസ് എത്തി മൃതദേഹം ഇക്വസ്റ്റ് നടത്തി. ലതയാണ് ഭാര്യ. ലിജിന , ലിജേഷ് എന്നിവർ മക്കളും, പ്രവീൺ മരുമകനുമാണ്.
#Temporary #employee #found #hanging #post #office #building #Thalassery
