സമൂഹ വിവാഹം കഴിപ്പിക്കുന്നുവെന്ന വ്യാജേന മനുഷ്യക്കടത്ത്; യുവതികളുടെ നിറം, ഉയരം, പ്രായം എന്നിവ അനുസരിച്ച്‌ വില, വ്യാജ സംഘം പിടിയിൽ

സമൂഹ വിവാഹം കഴിപ്പിക്കുന്നുവെന്ന വ്യാജേന  മനുഷ്യക്കടത്ത്; യുവതികളുടെ നിറം, ഉയരം, പ്രായം എന്നിവ അനുസരിച്ച്‌ വില, വ്യാജ സംഘം പിടിയിൽ
Apr 10, 2025 03:05 PM | By Susmitha Surendran

ജയ്പൂർ: (truevisionnews.com)  എൻ‌ജി‌ഒയുടെ മറവിൽ പ്രവർത്തിക്കുന്ന മനുഷ്യക്കടത്ത് റാക്കറ്റ് രാജസ്ഥാനിൽ പിടിയിൽ. ദരിദ്ര കുടുംബങ്ങളിലെ സ്ത്രീകളെ സമൂഹ വിവാഹം കഴിപ്പിക്കുന്നുവെന്ന വ്യാജേനയാണ് എൻജിഒ പ്രവർത്തിക്കുന്നത്.

ഒരു സ്ത്രീയാണ് സാമ്പത്തിക ശേഷി കുറഞ്ഞ കുടുംബങ്ങളിൽ നിന്നുള്ള യുവതികളെ ഇത്തരത്തിൽ കെണിയിൽ പെടുത്തിയിരുന്നത്. ​ഗായത്രി വിശ്വകർമ്മ എന്നു പേരുള്ള ഇവർ തന്നെയായിരുന്നു ഈ വ്യാജ എൻജിഒ നടത്തിയിരുന്നതും. ഏജന്റുമാരിൽ നിന്ന് പെൺകുട്ടികളെ 'വാങ്ങി' വധുവിനെ അന്വേഷിക്കുന്ന യുവാക്കൾക്ക് 2.5-5 ലക്ഷം രൂപ വരെയുള്ള വിലക്ക് 'വിൽക്കുമായിരുന്നു' എന്ന് ഉദ്യോഗസ്ഥർ പറഞ്ഞു.

ജയ്പൂരിൽ നിന്ന് ഏകദേശം 30 കിലോമീറ്റർ അകലെയുള്ള ബസ്സിയിലെ സുജൻപുരയിലാണ് ഈ സ്ഥാപനം പ്രവർത്തിക്കുന്നത്.ഗായത്രി സർവ സമാജ് ഫൗണ്ടേഷൻ എന്നാണ് വ്യാജ എൻജിഒയുടെ പേര്. ഇവർ സ്ഥിരമായി സമൂഹ വിവാഹങ്ങൾ സംഘടിപ്പിക്കുമായിരുന്നുവെന്ന് ഉദ്യോഗസ്ഥർ പറഞ്ഞു.

ബീഹാർ, പശ്ചിമ ബംഗാൾ, ഒഡീഷ, ഉത്തർപ്രദേശ് തുടങ്ങിയ സംസ്ഥാനങ്ങളിലെ സാമ്പത്തിക ശേഷി കുറഞ്ഞ കുടുംബങ്ങളിൽ നിന്നുള്ള പെൺകുട്ടികളെ ഏജന്റുമാ‍ർ 'വാങ്ങി' 'എൻ‌ജി‌ഒ'യുടെ ഡയറക്ടർ ഗായത്രി വിശ്വകർമയ്ക്ക് 'വിൽക്കുമായിരുന്നു. ഗായത്രി ഈ പെൺകുട്ടികളെ 2.5-5 ലക്ഷം രൂപയ്ക്ക് വിവാഹം കഴിക്കാൻ ആഗ്രഹിക്കുന്ന യുവാക്കൾക്ക് മറിച്ചു 'വിൽക്കുമായിരുന്നു' എന്ന് ബസ്സി പൊലീസ് സ്റ്റേഷൻ ഇൻ-ചാർജ് അഭിജിത് പാട്ടീൽ പറഞ്ഞു.

പെൺകുട്ടികളുടെ നിറം, ഉയരം, പ്രായം എന്നിവ അനുസരിച്ചാണ് 'വില' തീരുമാനിച്ചിരുന്നതെന്ന് ഉദ്യോഗസ്ഥർ പറഞ്ഞു. പ്രായപൂർത്തിയാകാത്ത കുട്ടികൾക്ക് 18 വയസ്സിന് മുകളിലാണെന്ന് കാണിക്കാൻ ഗായത്രി വ്യാജ ആധാർ കാർഡുകൾ തയ്യാറാക്കി കൊടുക്കുമായിരുന്നു. ഏകദേശം 1,500 വിവാഹങ്ങൾ ഇതുവരെ അവർ നടത്തിക്കൊടുത്തിട്ടുണ്ടെന്നും പത്തോളം കേസുകളും ഇവ‌ർക്കെതിരെ ഉണ്ടായിരുന്നുവെന്നും പൊലീസ് പറയുന്നു.

ഉത്തർപ്രദേശുകാരിയായ 16 വയസ്സുള്ള ഒരു പെൺകുട്ടി ഞായറാഴ്ച ഇവിടെ നിന്ന് രക്ഷപ്പെട്ട് പൊലീസിനെ സമീപിച്ചതോടെയാണ് തട്ടിപ്പ് പുറത്തായത്. പെൺകുട്ടിയുടെ മൊഴിയുടെ അടിസ്ഥാനത്തിൽ, പൊലീസ് സ്ഥാപനം റെയ്ഡ് ചെയ്തു. ഇതോടെ ഗായത്രി, കൂട്ടാളി ഹനുമാൻ, ഭഗവാൻ ദാസ്, മഹേന്ദ്ര എന്നിവരെ അറസ്റ്റ് ചെയ്യുകയായിരുന്നു.


#Human #trafficking #racket #operating #under #guise #NGO #busted #Rajasthan.

Next TV

Related Stories
ഹിന്ദുക്കൾ വീടുകളിൽ ആയുധം കരുതണം; കലാപത്തിന് ആഹ്വാനം ചെയ്ത് ബിജെപി

Apr 18, 2025 02:00 PM

ഹിന്ദുക്കൾ വീടുകളിൽ ആയുധം കരുതണം; കലാപത്തിന് ആഹ്വാനം ചെയ്ത് ബിജെപി

നോർത്ത് 24 പർഗാനാസിലെ പൊതു റാലിയിലാണ് ആഹ്വാനം...

Read More >>
ഒന്നര വയസ്സുകാരിയെ തെരുവ് നായ്ക്കൾ കടിച്ചുകൊന്നു

Apr 18, 2025 12:30 PM

ഒന്നര വയസ്സുകാരിയെ തെരുവ് നായ്ക്കൾ കടിച്ചുകൊന്നു

തെക്കൻ ഗോവയിലെ തീരദേശ മേഖലയിൽ എത്തുന്ന വിനോദസഞ്ചാരികൾക്ക് നേരെയും തെരുവുനായ്ക്കളുടെ കൂട്ടമായ ആക്രമണം റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുണ്ട്....

Read More >>
തലചൊറിഞ്ഞ് കൈ എടുക്കുമ്പോൾ നഖത്തിന് കേടുപാടെന്ന് റിപ്പോർട്ട്;  അസാധാരണ മുടികൊഴിച്ചാലും

Apr 18, 2025 08:20 AM

തലചൊറിഞ്ഞ് കൈ എടുക്കുമ്പോൾ നഖത്തിന് കേടുപാടെന്ന് റിപ്പോർട്ട്; അസാധാരണ മുടികൊഴിച്ചാലും

മണ്ണിലും വെള്ളത്തിലും ചില ഭക്ഷണങ്ങളിലും കാണപ്പെടുന്ന ഒരു ധാതുവാണ്...

Read More >>
നിർണായക നീക്കത്തിനൊരുങ്ങി തമിഴ്‌നാട് ഗവർണർ?, തടഞ്ഞുവച്ച ബില്ലുകള്‍ സംബന്ധിച്ച സുപ്രീംകോടതി വിധിയില്‍ പുനഃപരിശോധന ഹര്‍ജി നല്‍കും

Apr 17, 2025 10:01 PM

നിർണായക നീക്കത്തിനൊരുങ്ങി തമിഴ്‌നാട് ഗവർണർ?, തടഞ്ഞുവച്ച ബില്ലുകള്‍ സംബന്ധിച്ച സുപ്രീംകോടതി വിധിയില്‍ പുനഃപരിശോധന ഹര്‍ജി നല്‍കും

ബില്ല് ഗവര്‍ണര്‍ക്ക് നല്‍കിയാല്‍ ആര്‍ട്ടിക്കിള്‍ 200ലെ ഏതെങ്കിലും ഒരു നടപടി സ്വീകരിക്കാന്‍ അദ്ദേഹം ബാധ്യസ്ഥനാണെന്ന് കോടതി പറഞ്ഞു. തമിഴ്‌നാട്...

Read More >>
യൂട്യൂബര്‍ക്ക് നേരെ ഗ്രനേഡ് ആക്രമണം; പ്രതിക്ക് ഓണ്‍ലൈന്‍ പരിശീലനം നല്‍കിയ ജവാന്‍ അറസ്റ്റില്‍

Apr 17, 2025 09:23 PM

യൂട്യൂബര്‍ക്ക് നേരെ ഗ്രനേഡ് ആക്രമണം; പ്രതിക്ക് ഓണ്‍ലൈന്‍ പരിശീലനം നല്‍കിയ ജവാന്‍ അറസ്റ്റില്‍

ജമ്മു കശ്മീരിലെ രജൗരിയില്‍ ജോലി ചെയ്യുന്ന 30കാരനായ സിംഗ്, പഞ്ചാബിലെ മുക്‌സര്‍ സാഹിബ്...

Read More >>
Top Stories