ഇൻസ്റ്റാഗ്രാം റീൽസിനെ ചൊല്ലിയുള്ള തർക്കം; കുറ്റ്യാടിയിലെ കോളേജ് വിദ്യാർത്ഥിക്ക് ക്രൂര മർദ്ദനം

ഇൻസ്റ്റാഗ്രാം റീൽസിനെ ചൊല്ലിയുള്ള തർക്കം; കുറ്റ്യാടിയിലെ കോളേജ് വിദ്യാർത്ഥിക്ക് ക്രൂര മർദ്ദനം
Apr 18, 2025 01:34 PM | By Susmitha Surendran

കോഴിക്കോട് : (truevisionnews.com)   സഹപാഠിക്കൊപ്പമുള്ള വീഡിയോ സോഷ്യൽ മീഡിയയിൽ പങ്കുവച്ചതിനെ തുടർന്ന് പെൺകുട്ടിയുടെ ആൺസുഹൃത്തിൽ നിന്നും ഐഡിയൽ കോളേജ് വിദ്യാർത്ഥിയ്ക്ക് മർദ്ദനമേറ്റതായി പരാതി.

മേപ്പയൂർ സ്വദേശി കുളമുള്ളതിൽ സയൻ ബഷീർ (20)ആണ് ക്രൂരമായി അക്രമിക്കപ്പെട്ടത്. നാലു മാസം മുൻപ്, സയൻ സഹപാഠിക്കൊപ്പമുള്ള റീൽസ് വീഡിയോ തന്റെ സോഷ്യൽ മീഡിയ അക്കൗണ്ടിൽ പങ്കുവെച്ചതിനെ തുടർന്ന് പെൺകുട്ടിയുടെ ആൺസുഹൃത്ത് വീഡിയോ ഡിലീറ്റ് ചെയ്യണമെന്നു പറഞ്ഞു സയാനെ വിലക്കിയിരുന്നു.

തുടർന്ന് പെൺകുട്ടിയും ആവശ്യം ഉന്നയിച്ചതോടെ വീഡിയോ നീക്കം ചെയ്തിരുന്നതായും സയാൻ ട്രൂവിഷൻ ന്യൂസിനോട് പറഞ്ഞു. എന്നാൽ കഴിഞ്ഞ ദിവസം കോളേജിൽ വച്ച് ജാസിം എന്ന വിദ്യാർത്ഥി കോളേജ് കാന്റീന്റെ സമീപം സയാനെ തടഞ്ഞു നിർത്തി തന്റെ മുഖത്ത് അടിച്ച് പരിക്കേൽപ്പിച്ചതായും സയാൻ പറഞ്ഞു.

മൂക്കിനും പല്ലിനുമുൾപ്പെടെ പരിക്കുകളോടെ സയാനെ കുറ്റ്യാടി താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. തുടർന്ന് വിദഗ്ദ്ധ ചികിത്സയിക്കായി കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റി. സയാന്റെ പരാതിയിൽ പ്രതിക്കെതിരെ പേരാമ്പ്ര പോലീസ് കേസെടുത്തു.

#College #student #brutally #beatenup #Kuttiadi #Instagram #reels #dispute

Next TV

Related Stories
ഞെട്ടൽ മാറാതെ പ്രിയപ്പെട്ടവർ, പുഴയിൽ ചാടി ജീവനൊടുക്കിയ അമ്മയ്ക്കും പിഞ്ചോമനകൾക്കും നാടിന്റെ അന്ത്യാഞ്ജലി

Apr 19, 2025 03:30 PM

ഞെട്ടൽ മാറാതെ പ്രിയപ്പെട്ടവർ, പുഴയിൽ ചാടി ജീവനൊടുക്കിയ അമ്മയ്ക്കും പിഞ്ചോമനകൾക്കും നാടിന്റെ അന്ത്യാഞ്ജലി

പിഞ്ചുകുഞ്ഞുങ്ങളുടെ മുഖങ്ങൾ കാണാനെത്തിയവരുടെ കണ്ണുകൾ നിറച്ചു. മൃതദേഹങ്ങൾ പാലാ മുത്തോലിയിലെ ജിസ്മോളുടെ വീട്ടിലേക്ക് എത്തിച്ച ശേഷവും...

Read More >>
സബ് ഇന്‍സ്‌പെക്ടറെ കാണ്മാനില്ലന്ന് പരാതി

Apr 19, 2025 03:17 PM

സബ് ഇന്‍സ്‌പെക്ടറെ കാണ്മാനില്ലന്ന് പരാതി

ഇന്നലെ കോട്ടയം വെസ്റ്റ് പൊലീസ് സ്റ്റേഷനില്‍ ഡ്യൂട്ടിക്ക് എത്തിയിരുന്നു....

Read More >>
തലശ്ശേരിയിൽ താൽക്കാലിക ജീവനക്കാരൻ പോസ്റ്റാഫീസ് കെട്ടിടത്തിൽ  തൂങ്ങി മരിച്ച  നിലയിൽ

Apr 19, 2025 02:19 PM

തലശ്ശേരിയിൽ താൽക്കാലിക ജീവനക്കാരൻ പോസ്റ്റാഫീസ് കെട്ടിടത്തിൽ  തൂങ്ങി മരിച്ച നിലയിൽ

കഴിഞ്ഞ 30 ൽ ഏറെ വർഷങ്ങളായി ഗംഗാധരൻ പോസ്റ്റാഫീസിൽ താൽക്കാലിക ജീവനക്കാരനാണ്....

Read More >>
ബൈക്ക് നിയന്ത്രണം വിട്ട് ഭിത്തിയിലിടിച്ച് 40 അടി താഴ്ചയിലേക്ക് വീണു; ദാരുണാന്ത്യം

Apr 19, 2025 02:14 PM

ബൈക്ക് നിയന്ത്രണം വിട്ട് ഭിത്തിയിലിടിച്ച് 40 അടി താഴ്ചയിലേക്ക് വീണു; ദാരുണാന്ത്യം

നിർമ്മാണ തൊഴിലാളിയാണ് മരിച്ച മഹേഷ്. കഴക്കൂട്ടം - കാരോട് ബൈപ്പാസിലാണ്...

Read More >>
വടകരയിൽ ട്രെയിൻ ടിക്കറ്റ് ഇല്ലാതെ യാത്ര ചെയ്യാൻ ശ്രമിച്ച വിദ്യാർത്ഥി പിടിയിൽ

Apr 19, 2025 01:39 PM

വടകരയിൽ ട്രെയിൻ ടിക്കറ്റ് ഇല്ലാതെ യാത്ര ചെയ്യാൻ ശ്രമിച്ച വിദ്യാർത്ഥി പിടിയിൽ

പിന്നാലെ ഓടിയ ജീവനക്കാരും റെയിൽവേ പോലീസും ചേർന്ന് വിദ്യാർത്ഥിയെ...

Read More >>
Top Stories