'നിറത്തിന്റെ പേരിലും സാമ്പത്തികത്തിന്റെ പേരിലും അമ്മായിമ്മ ജിസ്‌മോളെ പീഡിപ്പിച്ചിരുന്നു' - ജിസ്മോളുടെ സഹോദൻ

'നിറത്തിന്റെ പേരിലും സാമ്പത്തികത്തിന്റെ പേരിലും അമ്മായിമ്മ ജിസ്‌മോളെ പീഡിപ്പിച്ചിരുന്നു' - ജിസ്മോളുടെ സഹോദൻ
Apr 18, 2025 01:49 PM | By VIPIN P V

കോട്ടയം: (www.truevisionnews.com) ജിസ്മോൾ ഭർത്താവിന്റെ വീട്ടിൽ മാനസിക പീഡനം അനുഭവിച്ചെന്ന് ആവർത്തിച്ച് സഹോദരൻ ജിറ്റു തോമസ്. നിറത്തിന്റെ പേരിലും സാമ്പത്തികത്തിന്റെ പേരിലും അമ്മായിമ്മ ജിസ്‌മോളെ പീഡിപ്പിച്ചിരുന്നു.

മുൻപ് ഉണ്ടായ പീഡനങ്ങളുടെ വിവരങ്ങൾ ജിസ്‌മോൾടെ അച്ഛനും സഹോദരനും പൊലീസിൽ മൊഴി നൽകി. മരിച്ച ജിസ്മോളുടെ അച്ഛന്റെയും സഹോദരന്റെയും മൊഴി ഏറ്റുമാനൂർ പൊലീസ് ആണ് എടുത്തത്.

മരിക്കുന്നതിന് രണ്ട് ദിവസം മുൻപ് മുതൽ ഫോണിൽ ബന്ധപ്പെടാൻ കഴിഞ്ഞിരുന്നില്ല. ഫോൺ ഭർത്താവ് ജിമ്മി വാങ്ങി വെച്ചിരുന്നതായി സംശയിക്കുന്നുണ്ട്. പലതവണ ജിസ്‌മോളെ ഭർതൃവീട്ടിൽ നിന്ന് കൂട്ടികൊണ്ട് വരാൻ ശ്രമിച്ചിരുന്നു.

ജിസ്സ്‌മോൾടെ സഹോദരൻ പറഞ്ഞു. ജിസ്മോളുടെയും മക്കളുടെയും മ‍ൃതദേഹം നിലവിൽ പാലായിലെ സ്വകാര്യ ആശുപത്രിയിലെ മോർച്ചറിയിലാണ്. സംസ്ക്കാരം സംബന്ധിച്ച് ഇതുവരെ തീരുമാനമായിട്ടില്ല.

ഭർത്താവ് ജിമ്മിയുടെ ഇടവക പള്ളിയിൽ സംസ്ക്കാരം നടത്തണ്ടെന്ന നിലപാടിലാണ് ജിസ്മോളുടെ കുടുംബം. എന്നാൽ ക്നാനായ സഭ നിയമ പ്രകാരം ഭർത്താവിന്‍റെ ഇടവകയിൽ തന്നെ സംസ്ക്കാരം നടത്തണം. ഇത് സംബന്ധിച്ച് സഭ തലത്തിലും ചർച്ചകൾ തുടരുകയാണ്.

കഴിഞ്ഞ ദിവസമാണ് ജിസ്മോളും കുട്ടികളും ആത്മഹത്യ ചെയ്തത്. വീട്ടിൽ വെച്ച് കൈ ഞെരമ്പ് മുറിച്ച് കുട്ടികൾക്ക് വിഷം നൽകി പിന്നീട് പുഴയിൽ ചാടുകയായിരുന്നു.

ഉടൻ തന്നെ രക്ഷപ്രവർത്തനം നടത്തിയെങ്കിലും ജീവൻ രക്ഷിക്കാനായില്ല. മരണം സംബന്ധിച്ചുള്ള ആരോപണങ്ങളിൽ നിലവിൽ പൊലീസ് അന്വേഷണം നടത്തിവരികയാണ്.


#Jismole #motherinlaw #tortured #name #color #finances #Jismole #brother

Next TV

Related Stories
'അടിച്ച് കണ്ണ് മുറിക്കും'; പയ്യന്നൂരിൽ കടം വാങ്ങിയ 500 രൂപ തിരിച്ചു കൊടുക്കാത്തതിന് യുവാവിന് മർദ്ദനം

May 10, 2025 03:39 PM

'അടിച്ച് കണ്ണ് മുറിക്കും'; പയ്യന്നൂരിൽ കടം വാങ്ങിയ 500 രൂപ തിരിച്ചു കൊടുക്കാത്തതിന് യുവാവിന് മർദ്ദനം

പയ്യന്നൂരിൽ കടം വാങ്ങിയ 500 രൂപ തിരിച്ചു കൊടുക്കാത്തതിന് യുവാവിന്...

Read More >>
പേരാമ്പ്രയില്‍ ബൈക്ക് യാത്രികൻ ലോറി ദേഹത്ത് കയറി മരിച്ചു, മരിച്ചത് അപ്പോളോ ടയേഴ്‌സ് തൊഴിലാളി

May 10, 2025 02:24 PM

പേരാമ്പ്രയില്‍ ബൈക്ക് യാത്രികൻ ലോറി ദേഹത്ത് കയറി മരിച്ചു, മരിച്ചത് അപ്പോളോ ടയേഴ്‌സ് തൊഴിലാളി

പേരാമ്പ്രയില്‍ അപ്പോളോ ടയേഴ്‌സ് തൊഴിലാളി ലോറി ദേഹത്ത് കയറി...

Read More >>
Top Stories










Entertainment News