മയ്യിൽ: (truevisionnews.com) വീട്ടിൽ കയറി കൊല്ലുമെന്ന് ഭീഷണിപ്പെടുത്തി അക്രമം നടത്തിയ ആറു പേർക്കെതിരെ പോലീസ് കേസെടുത്തു. നാറാത്ത് വാച്ചാപ്പുറത്തെ വീട്ടമ്മ സജിത എടച്ചേരിയൻ്റെ പരാതിയിലാണ് സൂരജ്, പി.ആർ.രാജീവൻ എന്ന ബാബു, ചപ്പടി ഉമേഷ്, മട്ടാങ്കീൽ രാജീവൻ, ടിങ്കു എന്നിവർക്കെതിരെ മയ്യിൽ പോലീസ് കേസെടുത്തത്.16 ന് പുലർച്ചെയാണ് സംഭവം.

വീട്ടിൽ അതിക്രമിച്ചു കയറിയ പ്രതികൾ ജനൽചില്ലുകൾ അടിച്ചു തകർക്കുകയും അശ്ലീല ഭാഷയിൽ ചീത്ത വിളിച്ച് കൊല്ലുമെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്തുവെന്ന പരാതിയിലാണ് കേസെടുത്തത്.
പരാതിക്കാരിയുടെ മകനും പ്രതികളും തമ്മിലുണ്ടായ അടിപിടിയുമായി ബന്ധപ്പെട്ട പ്രശ്നത്തിൻ്റെ തുടർച്ചയാണ് അക്രമം. പരാതിയിൽ കേസെടുത്ത പോലീസ് അന്വേഷണം തുടങ്ങി.
#police #registered #case #six #people #house #threatened #kill #them.
