മംഗളൂരുവിൽ വാഹനാപകടം; കണ്ണൂർ സ്വദേശി യുവാവ് ഉൾപ്പെടെ രണ്ട് പേർക്ക് ദാരുണാന്ത്യം

മംഗളൂരുവിൽ വാഹനാപകടം; കണ്ണൂർ സ്വദേശി യുവാവ് ഉൾപ്പെടെ രണ്ട് പേർക്ക് ദാരുണാന്ത്യം
Apr 9, 2025 09:25 AM | By VIPIN P V

മംഗളൂരു: (www.truevisionnews.com) മംഗളൂരുവിലുണ്ടായ ബൈക്കപകടത്തിൽ രണ്ട് മലയാളി വിദ്യാർഥികൾ മരിച്ചു. മറ്റൊരാൾക്ക് ഗുരുതര പരിക്കേറ്റു. കണ്ണൂർ പിണറായി പാറപ്രം ശ്രീജിത്ത്- ബിന്ദു ദമ്പതികളുടെ മകൻ സങ്കീർത്, കാസർകോട് കയ്യൂർ പലോത്തെ കെ. ബാബുവിന്റെയും രമയുടെയും മകൻ ധനുർവേദ് (19) എന്നിവരാണ് മരിച്ചത്.

സഹയാത്രികനായ മറ്റൊരു വിദ്യാർഥി ഷിബി ശ്യാമിനാണ് പരിക്കേറ്റത്. മംഗളൂരുവിലെ സ്വകാര്യ കോളജ് വിദ്യാർഥികളാണ് മൂവരും. ദേശീയപാത 66ൽ ​കെ.പി.ടിക്ക് സമീപം ചൊവ്വാഴ്ച പുലർച്ച 2.50നാണ് അപകടം.

ബുള്ളറ്റ് ബൈക്കിൽ കുന്തികന ഭാഗത്തുനിന്ന് കെ.പി.ടി ഭാഗത്തേക്ക് മൂവരും സഞ്ചരിക്കുന്നതിനിടെയാണ് അപകടമെന്ന് പൊലീസ് പറഞ്ഞു. നിയന്ത്രണം വിട്ട ബൈക്ക് റോഡരികിലെ വൈദ്യുതി പോസ്റ്റിൽ ഇടിച്ചുമറിയുകയായിരുന്നു.

സ​ങ്കേതും ധനുർവേദും സംഭവസ്ഥലത്തുതന്നെ മരണപ്പെട്ടു. ഗുരുതര പരിക്കേറ്റ ഷിബിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ബൈക്ക് അമിതവേഗത്തിലായിരുന്നെന്നും ആരും ഹെൽമറ്റ് ധരിച്ചിരുന്നില്ലെന്നും പൊലീസ് പറഞ്ഞു.

കദ്രി ട്രാഫിക് പൊലീസ് കേ​സെടുത്തു. യഥുർനാഥാണ് മരിച്ച ധനുർവേദിന്റെ സഹോദരൻ.

#Road #accident #Mangaluru #Two #people #including #youth #Kannur #die #tragically

Next TV

Related Stories
നിർണായക നീക്കത്തിനൊരുങ്ങി തമിഴ്‌നാട് ഗവർണർ?, തടഞ്ഞുവച്ച ബില്ലുകള്‍ സംബന്ധിച്ച സുപ്രീംകോടതി വിധിയില്‍ പുനഃപരിശോധന ഹര്‍ജി നല്‍കും

Apr 17, 2025 10:01 PM

നിർണായക നീക്കത്തിനൊരുങ്ങി തമിഴ്‌നാട് ഗവർണർ?, തടഞ്ഞുവച്ച ബില്ലുകള്‍ സംബന്ധിച്ച സുപ്രീംകോടതി വിധിയില്‍ പുനഃപരിശോധന ഹര്‍ജി നല്‍കും

ബില്ല് ഗവര്‍ണര്‍ക്ക് നല്‍കിയാല്‍ ആര്‍ട്ടിക്കിള്‍ 200ലെ ഏതെങ്കിലും ഒരു നടപടി സ്വീകരിക്കാന്‍ അദ്ദേഹം ബാധ്യസ്ഥനാണെന്ന് കോടതി പറഞ്ഞു. തമിഴ്‌നാട്...

Read More >>
യൂട്യൂബര്‍ക്ക് നേരെ ഗ്രനേഡ് ആക്രമണം; പ്രതിക്ക് ഓണ്‍ലൈന്‍ പരിശീലനം നല്‍കിയ ജവാന്‍ അറസ്റ്റില്‍

Apr 17, 2025 09:23 PM

യൂട്യൂബര്‍ക്ക് നേരെ ഗ്രനേഡ് ആക്രമണം; പ്രതിക്ക് ഓണ്‍ലൈന്‍ പരിശീലനം നല്‍കിയ ജവാന്‍ അറസ്റ്റില്‍

ജമ്മു കശ്മീരിലെ രജൗരിയില്‍ ജോലി ചെയ്യുന്ന 30കാരനായ സിംഗ്, പഞ്ചാബിലെ മുക്‌സര്‍ സാഹിബ്...

Read More >>
രോഗിയായ മകനൊപ്പം ആശുപത്രിയിലെത്തി, ചലനശേഷിയും സംസാരശേഷിയുമില്ലാത്ത വൃദ്ധന് ശസ്ത്രക്രിയ നടത്തി

Apr 17, 2025 09:05 PM

രോഗിയായ മകനൊപ്പം ആശുപത്രിയിലെത്തി, ചലനശേഷിയും സംസാരശേഷിയുമില്ലാത്ത വൃദ്ധന് ശസ്ത്രക്രിയ നടത്തി

മറ്റൊരാള്‍ക്കുള്ള ശസ്ത്രക്രിയ ആശുപത്രി ജീവനക്കാര്‍ക്കുണ്ടായ തെറ്റിദ്ധാരണയെ തുടര്‍ന്ന് ജഗദീഷിന്...

Read More >>
രമേശ് ചെന്നിത്തലയെ കസ്റ്റഡിയിലെടുത്ത് മുംബെ പൊലീസ്, നടപടി ഇഡി ഓഫീസ് മാർച്ചിന് ഇറങ്ങവേ

Apr 17, 2025 03:57 PM

രമേശ് ചെന്നിത്തലയെ കസ്റ്റഡിയിലെടുത്ത് മുംബെ പൊലീസ്, നടപടി ഇഡി ഓഫീസ് മാർച്ചിന് ഇറങ്ങവേ

ഇ ഡി ഓഫീസ് മാർച്ചിൽ പങ്കെടുക്കാൻ പുറപ്പെട്ട നേതാക്കളെയാണ്...

Read More >>
നവീൻ ബാബുവിന്റെ മരണം: എല്ലാ കേസുകളിലും സിബിഐ അന്വേഷണം നടത്താനാവില്ല; കുടുംബത്തിന്റെ ആവശ്യം തള്ളി സുപ്രീംകോടതി

Apr 17, 2025 03:45 PM

നവീൻ ബാബുവിന്റെ മരണം: എല്ലാ കേസുകളിലും സിബിഐ അന്വേഷണം നടത്താനാവില്ല; കുടുംബത്തിന്റെ ആവശ്യം തള്ളി സുപ്രീംകോടതി

നവീന്‍ ബാബുവിന്റെ മരണവുമായി ബന്ധപ്പെട്ട കേസില്‍ അന്വേഷണ സംഘം കഴിഞ്ഞ മാസം കുറ്റപത്രം സമര്‍പ്പിച്ചിരുന്നു. കണ്ണൂര്‍ ജുഡീഷ്യല്‍ മജിസ്ട്രേറ്റ്...

Read More >>
യാത്രക്കാര്‍ക്ക് ഇനി സസ്യാഹാരം മാത്രം; പൂർണ്ണ വെജ് ഫുഡുമായി ഒരു വന്ദേ ഭാരത് എക്‌സ്പ്രസ്

Apr 17, 2025 01:58 PM

യാത്രക്കാര്‍ക്ക് ഇനി സസ്യാഹാരം മാത്രം; പൂർണ്ണ വെജ് ഫുഡുമായി ഒരു വന്ദേ ഭാരത് എക്‌സ്പ്രസ്

അതേസമയം, ഇത് സംഘപരിവാര ആശയങ്ങളുടെ നടപ്പാക്കലാണെന്നും...

Read More >>
Top Stories