കോട്ടയം: ( www.truevisionnews.com ) ഭര്‍ത്താവിനും സുഹൃത്തുക്കള്‍ക്കുമൊപ്പമുള്ള വാഗമണ്‍ യാത്ര. സന്തോഷകരമായ നിമിഷങ്ങള്‍ മനസ്സില്‍ സൂക്ഷിച്ചുള്ള മടക്കയാത്രയില്‍ പക്ഷേ മരണം ധന്യയെ പ്രിയപ്പെട്ടവരില്‍നിന്ന് കവര്‍ന്നു.

അവധിയാഘോഷത്തിനായി വാഗമണിലെത്തി തിരിച്ചുപോകുംവഴിയാണ് സഞ്ചരിച്ച ട്രാവലര്‍ മറിഞ്ഞ് അയ്മനം കവണാറ്റിന്‍കര കവണാറ്റിന്‍കര കമ്പിച്ചിറ വീട്ടില്‍ അനീഷിന്റെ ഭാര്യ ധന്യ (43) മരിച്ചത്. വാഹനത്തിലുണ്ടായിരുന്ന നാല് പേരെ പരിക്കുകളോടെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. സഹയാത്രികരായ രെഞ്ജു വിദ്യനാഥ് (41), നമിത വിദ്യനാഥ് (13), കെ.ബി. അബിജിനി (16), നന്ദന (18) എന്നിവര്‍ക്കാണ് പരിക്കേറ്റത്.
വ്യാഴാഴ്ച രാവിലെ 11.30 ഓടെയാണ് അപകടം സംഭവിച്ചത്. ബ്രേക്ക് നഷ്ടപ്പെട്ടതാണ് ട്രാവലര്‍ നിയന്ത്രണം വിട്ട് മറിയാന്‍ കാരണമായത്. ആറ് കുട്ടികളും മൂന്ന് സ്ത്രീകളും അടക്കം 12 പേരാണ് വാഹനത്തിലുണ്ടായിരുന്നത്. ബുധനാഴ്ച വാഗമണിലെത്തിയ സംഘം തിരികെ വരുമ്പോഴാണ് അപകടം.
ബ്രേക്ക് നഷ്ടപ്പെട്ട് നിയന്ത്രണം വിട്ട വാന്‍, തുമ്പശേരി വളവിലെ തിട്ടയിലിടിച്ച് റോഡില്‍ മറിയുകയായിരുന്നു. നാട്ടുകാരും സന്നദ്ധപ്രവര്‍ത്തകരും ചേര്‍ന്ന് പരിക്കേറ്റവരെ ഈരാറ്റുപേട്ടയിലെ സണ്‍റൈസ് ആശുപത്രിയിലെത്തിച്ചെങ്കിലും ധന്യയുടെ ജീവന്‍ രക്ഷിക്കാനായില്ല.
പോളണ്ടില്‍നിന്നും മാര്‍ച്ച് പത്താം തീയതിയോടെ പുതിയ വീടിന്റെ ഗൃഹപ്രവേശനത്തില്‍ പങ്കെടുക്കാനാണ് ധന്യയുടെ ഭര്‍ത്താവ് അനീഷ് നാട്ടിലെത്തിയത്. ഈ മാസം 30-ാം തീയതി പോളണ്ടിലേക്ക് മടങ്ങി പോകാന്‍ ഇരിക്കവേയാണ് അപകടം. നാട്ടില്‍നിന്നും മടങ്ങും മുന്‍പ് സുഹൃത്തുക്കളും അവരുടെ കുടുംബാംഗങ്ങളോടുമൊപ്പം നടത്തിയ വിനോദയാത്രയാണ് അപകടത്തില്‍ അവസാനിച്ചത്. അഭിമന്യു, അനാമിക എന്നിവരാണ് ധന്യയുടെയും അനീഷിന്റെയും മക്കള്‍.
#aymanam #native #dhanya #accident #death #visiting #vagamon
