ആറ് വര്‍ഷത്തെ അപ്ഡേറ്റുകള്‍ വാഗ്ദാനം; ഗാലക്‌സി എം56 സ്മാര്‍ട്ട്ഫോണ്‍ പുറത്തിറക്കി സാംസങ്

ആറ് വര്‍ഷത്തെ അപ്ഡേറ്റുകള്‍ വാഗ്ദാനം; ഗാലക്‌സി എം56 സ്മാര്‍ട്ട്ഫോണ്‍ പുറത്തിറക്കി സാംസങ്
Apr 17, 2025 10:38 PM | By VIPIN P V

( www.truevisionnews.com) ഗാലക്‌സി എം56 സ്മാര്‍ട്ട്ഫോണ്‍ പുറത്തിറക്കി സാംസങ്. കമ്പനി പുറത്തിറക്കുന്ന ഏറ്റവും പുതിയ മിഡ് റേഞ്ച് ഫോണ്‍ ആണിത്. എക്‌സിനോസ് 1480 ചിപ്സെറ്റിലാണ് ഫോണിന്റെ പ്രവര്‍ത്തനം.

ഗാലക്‌സി എം സീരീസിലെ ഏറ്റവും കനം കുറഞ്ഞതും ഭാരം കുറഞ്ഞതുമായ ഫോണ്‍ ആണിത്. 180 ഗ്രാം ആണ് ഇതിന്റെ ഭാരം. 7.2 എംഎം കനമുണ്ട്.

6.74 ഇഞ്ച് വലിപ്പമുള്ള സൂപ്പര്‍ അമോലെഡ് പ്ലസ് പാനലാണ് ഇതിലുള്ളത്. ഫുള്‍ എച്ച്ഡി പ്ലസ് റെസല്യൂഷനുണ്ട്. 120 ഹെര്‍ട്‌സ് റിഫ്രഷ് റേറ്റുള്ള സ്‌ക്രീന്‍ ആണിത്. ഗൊറില്ല ഗ്ലാസ് വിക്ടസ് സംരക്ഷണം ഫോണിന്റെ ബാക്ക് പാനലിലും സ്‌ക്രീനിലും ഉണ്ട്.

128 ജിബി, 256 ജിബി വേരിയന്റുകളാണ് ഫോണിനുള്ളത്. 8 ജിബി റാം ഉണ്ട്. ഡ്യുവല്‍ സിം സൗകര്യം, യുഎസ്ബി 2.0 ടൈപ്പ് സി പോര്‍ട്ട്, ആന്‍ഡ്രോയിഡ് 15 അടിസ്ഥാനമാക്കിയുള്ള വണ്‍ യുഐ 7 എന്നിവ ഗാലക്‌സി എം56-ല്‍ ഉണ്ടാവും.

ആറ് വര്‍ഷത്തെ ആന്‍ഡ്രോയിഡ് അപ്ഡേറ്റും സുരക്ഷാ അപ്ഡേറ്റുകളും കമ്പനി വാഗ്ദാനം ചെയ്യുന്നു. 50 എംപി പ്രൈമറി സെന്‍സറിനൊപ്പം 8 എംപി അള്‍ട്രാ വൈഡ്, 2 എംപി മാക്രോ സെന്‍സര്‍ എന്നിവയാണ് ഫോണിന്റെ റിയര്‍ ക്യാമറ പാനലില്‍ ഉള്ളത്. വിവിധ ഗാലക്‌സി എഐ ഫീച്ചറുകള്‍ ലഭ്യമാണ്.

5000 എംഎഎച്ച് ബാറ്ററിയില്‍ 45 വാട്ട് അതിവേഗ ചാര്‍ജിങ് സൗകര്യവും ഫോണില്‍ ഉണ്ട്. എന്‍എഫ്സി സംവിധാനവും ഐപി റേറ്റിങും ഫോണിന് ഇല്ലെന്നത് ശ്രദ്ധേയമാണ്.

ഗാലക്‌സി എം56-ന്റെ 128 ജിബി, 256 ജിബി വേരിയന്റുകള്‍ യഥാക്രമം 24,999 രൂപ, 27,999 രൂപ നിരക്കുകളില്‍ വിപണിയില്‍ എത്തും. ഏപ്രില്‍ 23 മുതല്‍ വില്‍പ്പന ആരംഭിക്കും.

#SamsunglaunchesGalaxyM56 #smartphone #promises #six #years #updates

Next TV

Related Stories
പഴയ വാഹനങ്ങളുടെ രജിസ്‌ട്രേഷന്‍ പുതുക്കുന്നവരുടെ എണ്ണം കുറയുന്നു

Apr 28, 2025 09:41 PM

പഴയ വാഹനങ്ങളുടെ രജിസ്‌ട്രേഷന്‍ പുതുക്കുന്നവരുടെ എണ്ണം കുറയുന്നു

പഴയ വാഹനങ്ങളുടെ രജിസ്‌ട്രേഷന്‍ പുതുക്കുന്നവരുടെ എണ്ണം കുറയുന്നതായി മോട്ടോര്‍ വാഹന...

Read More >>
Top Stories