തോൽവി, കലഹം, ഡ്രസ്സിങ് റൂം രഹസ്യങ്ങളുടെ ചോര്‍ച്ച; ഗംഭീറിന്റെ 'വലംകൈ'യെ പുറത്താക്കി ബിസിസിഐ

തോൽവി, കലഹം, ഡ്രസ്സിങ് റൂം രഹസ്യങ്ങളുടെ ചോര്‍ച്ച; ഗംഭീറിന്റെ 'വലംകൈ'യെ പുറത്താക്കി ബിസിസിഐ
Apr 17, 2025 10:44 PM | By VIPIN P V

ന്യൂഡല്‍ഹി: ( www.truevisionnews.com) ബോര്‍ഡര്‍ - ഗാവസ്‌കര്‍ ട്രോഫിയിലെ മോശം പ്രകടനത്തിനു പിന്നാലെ ഇന്ത്യയുടെ കോച്ചിങ് സ്റ്റാഫുകളില്‍ അഴിച്ചുപണി നടത്തി ബിസിസിഐ. അസിസ്റ്റന്റ് കോച്ച് അഭിഷേക് നായര്‍, ഫീല്‍ഡിങ് കോച്ച് ടി. ദിലീപ്, ട്രെയിനര്‍ സോഹം ദേശായി എന്നിവരെയാണ് പുറത്താക്കിയത്.

ദക്ഷിണാഫ്രിക്കയുടെ അഡ്രിയാന്‍ ലി റോക്‌സ് പുതിയ ട്രെയിനറായി ചുമതലയേല്‍ക്കും. മറ്റു രണ്ടു സ്ഥാനങ്ങളില്‍ തത്കാലം നിയമനമുണ്ടാവില്ലെന്നാണ് റിപ്പോര്‍ട്ട്. പകരം ചുമതലകള്‍ മറ്റു സ്റ്റാഫുകള്‍ക്ക് വീതിച്ചുനല്‍കും.

മുഖ്യ പരിശീലകന്‍ ഗൗതം ഗംഭീറിന്റെ വലംകൈയായിരുന്നു അഭിഷേക് നായര്‍. ഐപിഎലില്‍ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിലും ഇരുവരും ഒരുമിച്ചുണ്ടായിരുന്നു. ഗംഭീര്‍ ടീം ഇന്ത്യയുടെ മുഖ്യപരിശീലകനായെത്തിയപ്പോള്‍ അഭിഷേകിനെ സഹപരിശീലകനായി നിയമിച്ചു.

കഴിഞ്ഞവര്‍ഷം ഓസ്‌ട്രേലിയയോടും ന്യൂസീലന്‍ഡിനോടും ടെസ്റ്റ് പരമ്പരയില്‍ നിറംമങ്ങിയ പ്രകടനമായിരുന്നു ഇന്ത്യയുടേത്. ഇത് കണക്കിലെടുത്താണ് കോച്ചിങ് സ്റ്റാഫുകളില്‍ അഴിച്ചുപണി നടത്തുന്നത്. ജൂണിലെ ഇംഗ്ലണ്ട് പര്യടനത്തിന് മുന്നോടിയായുള്ള നീക്കംകൂടിയാണിത്.

ബൗളിങ് കോച്ച് മോര്‍ണി മോര്‍ക്കല്‍, ഗംഭീറിനൊപ്പം കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിലുണ്ടായിരുന്ന നെതര്‍ലന്‍ഡ്‌സ് താരം റിയാന്‍ ടെന്‍ ഡോഷെറ്റെ എന്നിവര്‍ ചുമതലയില്‍ തുടരും. കഴിഞ്ഞവര്‍ഷം ശ്രീലങ്കയ്‌ക്കെതിരേ നടന്ന ഏകദിന മത്സര സമയത്താണ് അഭിഷേക് നായരും റിയാന്‍ ടെന്‍ ഡോഷെറ്റെയും സപ്പോര്‍ട്ട് സ്റ്റാഫിലെത്തുന്നത്.

എന്നാല്‍ പ്രതീക്ഷയ്‌ക്കൊത്തുള്ള മുന്നേറ്റം കാണാനായില്ല. അസിസ്റ്റന്റ് കോച്ചായി എട്ടു മാസങ്ങള്‍ക്കു ശേഷമാണ് അഭിഷേക് പുറത്താവുന്നത്. ടെസ്റ്റ് പരമ്പരകളിലെ തോല്‍വികള്‍ക്ക് പുറമേ ടീമിലെ ആഭ്യന്തര കലഹങ്ങളും ഡ്രസ്സിങ് റൂമിലെ വിവരങ്ങള്‍ ചോര്‍ന്നതുമെല്ലാം പുറത്താവലിലേക്ക് നയിച്ചിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍.

#Defeat #brawl #leaking #dressingroom #secrets #BCCIsacks #Gambhir

Next TV

Related Stories
കെസിഎല്ലിൽ അരങ്ങേറ്റം കുറിക്കാൻ മുപ്പതിലേറെ താരങ്ങൾ

Jul 26, 2025 04:23 PM

കെസിഎല്ലിൽ അരങ്ങേറ്റം കുറിക്കാൻ മുപ്പതിലേറെ താരങ്ങൾ

പുത്തൻ താരങ്ങൾക്ക് മികവ് തെളിയിക്കാനുള്ള വേദി കൂടിയാണ്...

Read More >>
കെസിഎല്ലിൽ തിളങ്ങാൻ കൗമാര താരങ്ങൾ, ഏറ്റവും പ്രായം കുറഞ്ഞ താരം പതിനേഴുകാരൻ കെ ആ‍ർ രോഹിത്

Jul 25, 2025 04:07 PM

കെസിഎല്ലിൽ തിളങ്ങാൻ കൗമാര താരങ്ങൾ, ഏറ്റവും പ്രായം കുറഞ്ഞ താരം പതിനേഴുകാരൻ കെ ആ‍ർ രോഹിത്

കൗമാരക്കാരുടെ ക്രിക്കറ്റ് ലീഗ് കൂടിയാവുകയാണ് കെസിഎല്ലിൻ്റെ രണ്ടാം സീസൺ, ഏറ്റവും പ്രായം കുറഞ്ഞ താരം പതിനേഴുകാരൻ കെ ആ‍ർ രോഹിത്...

Read More >>
ഹൃദയാഘാതം, റസ്ലിങ് താരം ഹൾക്ക് ഹോഗൻ അന്തരിച്ചു

Jul 24, 2025 10:36 PM

ഹൃദയാഘാതം, റസ്ലിങ് താരം ഹൾക്ക് ഹോഗൻ അന്തരിച്ചു

അമേരിക്കൻ റസ്ലിങ് താരം ഹൾക്ക് ഹോഗൻ അന്തരിച്ചു....

Read More >>
കുട്ടിക്ക്രിക്കറ്റിലെ വലിയ താരങ്ങൾ, കെസിഎല്ലിൻ്റെ ആവേശമാകാൻ കെ ജെ രാകേഷും അരുൺ പൌലോസും വിനോദ് കുമാറും അടക്കമുള്ള താരങ്ങൾ

Jul 24, 2025 03:07 PM

കുട്ടിക്ക്രിക്കറ്റിലെ വലിയ താരങ്ങൾ, കെസിഎല്ലിൻ്റെ ആവേശമാകാൻ കെ ജെ രാകേഷും അരുൺ പൌലോസും വിനോദ് കുമാറും അടക്കമുള്ള താരങ്ങൾ

കെസിഎല്ലിൻ്റെ ആവേശമാകാൻ കെ ജെ രാകേഷും അരുൺ പൌലോസും വിനോദ് കുമാറും അടക്കമുള്ള...

Read More >>
ആവേശം വാനോളമുയര്‍ത്തി കെസിഎല്‍ സീസണ്‍ ടുവിന് പ്രൗഢഗംഭീര തുടക്കം

Jul 20, 2025 09:43 PM

ആവേശം വാനോളമുയര്‍ത്തി കെസിഎല്‍ സീസണ്‍ ടുവിന് പ്രൗഢഗംഭീര തുടക്കം

ആവേശം വാനോളമുയര്‍ത്തി കെസിഎല്‍ സീസണ്‍ ടുവിന് പ്രൗഢഗംഭീര തുടക്കം...

Read More >>
Top Stories










//Truevisionall