മംഗളൂരുവിൽ വാഹനാപകടം; കണ്ണൂർ സ്വദേശി യുവാവ് ഉൾപ്പെടെ രണ്ട് പേർക്ക് ദാരുണാന്ത്യം

മംഗളൂരുവിൽ വാഹനാപകടം; കണ്ണൂർ സ്വദേശി യുവാവ് ഉൾപ്പെടെ രണ്ട് പേർക്ക് ദാരുണാന്ത്യം
Apr 9, 2025 09:25 AM | By VIPIN P V

മംഗളൂരു: (www.truevisionnews.com) മംഗളൂരുവിലുണ്ടായ ബൈക്കപകടത്തിൽ രണ്ട് മലയാളി വിദ്യാർഥികൾ മരിച്ചു. മറ്റൊരാൾക്ക് ഗുരുതര പരിക്കേറ്റു. കണ്ണൂർ പിണറായി പാറപ്രം ശ്രീജിത്ത്- ബിന്ദു ദമ്പതികളുടെ മകൻ സങ്കീർത്, കാസർകോട് കയ്യൂർ പലോത്തെ കെ. ബാബുവിന്റെയും രമയുടെയും മകൻ ധനുർവേദ് (19) എന്നിവരാണ് മരിച്ചത്.

സഹയാത്രികനായ മറ്റൊരു വിദ്യാർഥി ഷിബി ശ്യാമിനാണ് പരിക്കേറ്റത്. മംഗളൂരുവിലെ സ്വകാര്യ കോളജ് വിദ്യാർഥികളാണ് മൂവരും. ദേശീയപാത 66ൽ ​കെ.പി.ടിക്ക് സമീപം ചൊവ്വാഴ്ച പുലർച്ച 2.50നാണ് അപകടം.

ബുള്ളറ്റ് ബൈക്കിൽ കുന്തികന ഭാഗത്തുനിന്ന് കെ.പി.ടി ഭാഗത്തേക്ക് മൂവരും സഞ്ചരിക്കുന്നതിനിടെയാണ് അപകടമെന്ന് പൊലീസ് പറഞ്ഞു. നിയന്ത്രണം വിട്ട ബൈക്ക് റോഡരികിലെ വൈദ്യുതി പോസ്റ്റിൽ ഇടിച്ചുമറിയുകയായിരുന്നു.

സ​ങ്കേതും ധനുർവേദും സംഭവസ്ഥലത്തുതന്നെ മരണപ്പെട്ടു. ഗുരുതര പരിക്കേറ്റ ഷിബിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ബൈക്ക് അമിതവേഗത്തിലായിരുന്നെന്നും ആരും ഹെൽമറ്റ് ധരിച്ചിരുന്നില്ലെന്നും പൊലീസ് പറഞ്ഞു.

കദ്രി ട്രാഫിക് പൊലീസ് കേ​സെടുത്തു. യഥുർനാഥാണ് മരിച്ച ധനുർവേദിന്റെ സഹോദരൻ.

#Road #accident #Mangaluru #Two #people #including #youth #Kannur #die #tragically

Next TV

Related Stories
പീഡന ശ്രമം കെട്ടുകഥ, എല്ലാം റീൽസിന് വേണ്ടിയായിരുന്നു; എങ്ങനെയാണ് ട്രെയിനിൽ നിന്ന് വീണതെന്ന് വിശദീകരിച്ച് യുവതി

Apr 19, 2025 11:23 AM

പീഡന ശ്രമം കെട്ടുകഥ, എല്ലാം റീൽസിന് വേണ്ടിയായിരുന്നു; എങ്ങനെയാണ് ട്രെയിനിൽ നിന്ന് വീണതെന്ന് വിശദീകരിച്ച് യുവതി

എംഎംടിഎസ് ട്രെയിനിൽ യാത്ര ചെയ്യുന്നതിനിടെ സോഷ്യൽ മീഡിയയിൽ പോസ്റ്റ് ചെയ്യാനായി റീൽ ചിത്രീകരിക്കാൻ ശ്രമിക്കുന്നതിനിടെ അബദ്ധത്തിൽ വീണുപോയെന്നും...

Read More >>
'ഭര്‍ത്താവില്ലാത്തപ്പോള്‍ വിളിച്ചുവരുത്തും', നാല് കുട്ടികളുടെ അമ്മ മകളുടെ അമ്മായിയച്ഛനൊപ്പം ഒളിച്ചോടി, പരാതി നൽകി ഭർത്താവ്

Apr 19, 2025 09:47 AM

'ഭര്‍ത്താവില്ലാത്തപ്പോള്‍ വിളിച്ചുവരുത്തും', നാല് കുട്ടികളുടെ അമ്മ മകളുടെ അമ്മായിയച്ഛനൊപ്പം ഒളിച്ചോടി, പരാതി നൽകി ഭർത്താവ്

സമീപത്തെ പോലീസ് സ്‌റ്റേഷനില്‍ സുനില്‍കുമാര്‍ പരാതി നല്‍കിയിട്ടുണ്ട്. കാണാതായവര്‍ക്കായി അന്വേഷണം ആരംഭിച്ചിട്ടുണ്ടെന്ന് പോലീസും...

Read More >>
കനത്ത മഴയും പൊടിക്കാറ്റും; ഡൽഹിയിൽ കെട്ടിടം തകർന്ന് വീണ് നാല് പേർക്ക് ദാരുണാന്ത്യം

Apr 19, 2025 09:05 AM

കനത്ത മഴയും പൊടിക്കാറ്റും; ഡൽഹിയിൽ കെട്ടിടം തകർന്ന് വീണ് നാല് പേർക്ക് ദാരുണാന്ത്യം

മധു വിഹാർ പൊലീസ് സ്റ്റേഷന് സമീപം സമാനമായ സംഭവത്തിന് ശേഷം ഒരാഴ്ച കഴിഞ്ഞാണ് ഇത്...

Read More >>
തമിഴ്നാട് ചിറ്റാർ അണക്കെട്ടിൽ കുളിയ്ക്കുന്നതിനിടെ മലയാളി യുവാവ് മുങ്ങിമരിച്ചു

Apr 18, 2025 10:17 PM

തമിഴ്നാട് ചിറ്റാർ അണക്കെട്ടിൽ കുളിയ്ക്കുന്നതിനിടെ മലയാളി യുവാവ് മുങ്ങിമരിച്ചു

അണക്കെട്ടിന്റെ അപകടകരമായ ഭാഗത്തേക്ക് ആഴം അറിയാതെ സംഘം ഇറങ്ങി കുളിക്കുന്നതിനിടെയായിരുന്നു അപകടം....

Read More >>
വെന്റിലേറ്ററിൽ ചികിത്സയിലായിരുന്ന എയർഹോസ്റ്റസിനെ പീഡിപ്പിച്ചു; പ്രതി അറസ്റ്റിൽ

Apr 18, 2025 10:11 PM

വെന്റിലേറ്ററിൽ ചികിത്സയിലായിരുന്ന എയർഹോസ്റ്റസിനെ പീഡിപ്പിച്ചു; പ്രതി അറസ്റ്റിൽ

യുവതിയുടെ പരാതിയുടെ അടിസ്ഥാനത്തിൽ സദർ പൊലീസാണ് പ്രതിയെ അറസ്റ്റ്...

Read More >>
Top Stories