കോഴിക്കോട്: ( www.truevisionnews.com) കോഴിക്കോട് വ്യാജ ട്രേഡിംഗ് ആപ്പ് തട്ടിപ്പിൽ ഡോക്ടർക്ക് 1.25 കോടി രൂപയും വീട്ടമ്മയുടെ 23 ലക്ഷവും നഷ്ടമായി. തിരുവമ്പാടി സ്വദേശിയായ ഡോക്ടറും കൊയിലാണ്ടി സ്വദേശിനിയായ വീട്ടമ്മയും ആണ് ഓൺലൈൻ തട്ടിപ്പിന് ഇരയായത്.

വിവിധ കമ്പനികളുടെ പ്രതിനിധികളാണെന്ന് സാമൂഹ്യ മാധ്യമങ്ങളിലൂടെ പരിചയപ്പെടുത്തിയാണ് തട്ടിപ്പ് നടത്തിയത്. കോഴിക്കോട് റൂറൽ സൈബർ ക്രൈം പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.
#onlinefraud #kozhikode #lose #rs15crore
